Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Feb 15, 2022, 10:11 AM IST

മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് ഉന്നത വ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത. വിദ്യാർത്ഥികൾക്ക് കലാരംഗത്ത് താത്പര്യം വർദ്ധിക്കും. 


മേടം: (അശ്വതി, ഭരണി, കാർത്തിക1/4) 

കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി കൂടും. 

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

വിഘ്‌നങ്ങൾ തരണം ചെയ്യും. പുതിയ ചില അവസരങ്ങൾ ലഭിക്കും. വീട് മോടിപിടിപ്പിക്കും. ആരോഗ്യം മെച്ചപ്പെടും. സഹോദര സഹായം പ്രതീക്ഷിക്കാം. 

മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4) 

ഉന്നത വ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത. വിദ്യാർത്ഥികൾക്ക് കലാരംഗത്ത് താത്പര്യം വർദ്ധിക്കും. ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തും. 

കര്‍ക്കടകം: (പുണർതം1/4, പൂയം, ആയില്യം) 

പൊതുവേ എല്ലാത്തിലും ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്. കാര്യങ്ങൾ നേടിയെടുക്കാൻ കഠിനപ്രയത്‌നം വേണ്ടിവരാം. ബന്ധുക്കൾ മൂലം ക്ലേശിക്കും. ബിസിനസ്സിൽ ലാഭം കുറയും. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. വീട്ടിൽ ബന്ധു സന്ദർശനം പ്രതീക്ഷിക്കാം. സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

കലാരംഗത്ത് അവസരങ്ങൾ ലഭിക്കും. പരാജയഭീതി മാറും. ജോലിയിൽ സ്ഥിരീകരണം ലഭിക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. 

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4) 

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. പൊതുവേ ഗുണകരമായ ദിവസമാണ് ഇന്ന്. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും.  മറ്റുള്ളവരെ സഹായിക്കാനാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. പൊതുവേ തിരക്ക് ഉള്ള ഒരു ദിവസം ആയിരിക്കുമിന്ന്.

ധനു:(മൂലം, പൂരാടം, ഉത്രാടം1/4) 

ആലോചിക്കാതെ പ്രവർത്തിച്ച് അബദ്ധത്തിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം. നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

കർമരംഗത്തു സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹ കാര്യം തീരുമാനിക്കും. മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരം. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

കർമ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങൾക്കായി പണം ചെലവഴിക്കും. അനാവശ്യ ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. അച്ഛന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. 

മീനം: (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാനും സാധ്യതയുണ്ട്. മക്കളെ കൊണ്ട് സന്തോഷ അനുഭവങ്ങൾ ഉണ്ടാകും. ചിലർക്ക് സ്ഥാനക്കയറ്റത്തിനും യോഗമുണ്ട്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!