Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Feb 12, 2022, 9:12 AM IST

അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാര്‍ക്ക് ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകാം. വാക്ചാതുര്യം ഗുണകരമാകും.


മേടം: (അശ്വതി, ഭരണി, കാർത്തിക1/4) 

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകാം. വാക്ചാതുര്യം ഗുണകരമാകും. ആഘോഷവേളകളിൽ പങ്കെടുക്കും. 

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

നേരത്തെ കിട്ടേണ്ടിയിരുന്ന ആനുകൂല്യം ഇപ്പോൾ കിട്ടും. ആരോഗ്യം ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയിൽ നേട്ടമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. 

മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4) 

പുതിയ വരുമാനത്തിനുള്ള വഴികൾ തുറന്നു കിട്ടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ തീരുമാനമെടുക്കാൻ തടസം. 

കര്‍ക്കടകം: (പുണർതം1/4, പൂയം, ആയില്യം) 

ചെറിയ അസുഖങ്ങൾ ഉണ്ടാകും. പ്രതിബന്ധങ്ങൾ നിലനില്‍ക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും സാദ്ധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. മക്കളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. നിയമകാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

രാഷ്ട്രീയക്കാർക്കു നേട്ടങ്ങളുണ്ടാകും. സ്വന്തം കഴിവു പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളിൽ നീണ്ടു പോകും.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4) 

പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.  കർമ്മസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകൾ കൂടും. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

പണച്ചെലവുകൾ കൂടും. ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തും. ഇഷ്ടപ്പെട്ട വസ്തു സ്വന്തമാക്കും. സുഹൃത്തുക്കൾ വഴി നേട്ടങ്ങളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. 

ധനു: (മൂലം, പൂരാടം, ഉത്രാടം1/4) 

സ്വർണാഭരണങ്ങൾ കൈവശം വന്നുചേരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം കൂടും. ഭൂമി ക്രയവിക്രയത്തിന് അനുകൂല സമയമാണ്. തൊഴിലിൽ പൂർണതൃപ്തി ഉണ്ടാകും. 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

വീടുവിട്ടു നിൽക്കേണ്ടിവരാം. പഠനത്തിൽ ശോഭിക്കും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണം.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. ഏർപ്പെടുന്ന കാര്യങ്ങളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ക്ഷേത്രദർശനം സാദ്ധ്യമാകും. പുതിയ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിക്കും. 

മീനം: (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി ) 

കൃഷിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പുണ്യ കർമങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!