മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാര്‍ അന്യരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടാതിരിക്കുക.
മേടം: (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കൾ മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. ഉൽസവങ്ങ ളിൽ പങ്കെടുക്കും.പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2)
ആരോഗ്യം തൃപ്തികരമാണ്. ബിസിനസ് ഇന്ന് ആദായകരമാകും.മേലധികാരികളുമായി സൗഹൃദത്തിൽ പ്രവർത്തിക്കും. വീട്ടിൽ നിന്നു വിട്ടു നിൽക്കേണ്ട സന്ദർഭങ്ങളുണ്ടാകും.
മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4)
സുഹൃത്തുക്കളിൽ നിന്നും തക്ക സമയത്ത് സഹായങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘർഷങ്ങൾക്കുള്ള സാഹചര്യങ്ങൾ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കും.
കര്‍ക്കടകം: (പുണർതം1/4, പൂയം, ആയില്യം)
വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയമുണ്ടാകും. പുതിയ ചില കരാറുകളിൽ ഒപ്പു വയ്ക്കും. സഹോദരങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം. ദൂരയാത്രകൾ മാറ്റിവയ്ക്കേണ്ടിവരും
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
പ്രതീക്ഷിക്കുന്നതിലുമധികം വരുമാനം ഉണ്ടാ കും.മേലധികാരികളിൽ നിന്നും ശകാര വാക്കുകൾ കേൾക്കും. ഓഹരി വിപണിയിലും ഊ ഹക്കച്ചവടത്തിലും നേട്ടമുണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. കൃഷിയി ൽ നിന്നും വ്യാപാരത്തിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളിൽ ചില പ്രശ്നങ്ങൾ വരാം. കടങ്ങൾ വീട്ടാൻ പരിശ്ര മിക്കും.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
ആരോഗ്യപരമായി നല്ല കാലം. വീട്ടിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറിക്കിട്ടും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. പുതിയ ബിസിനസ് തുടങ്ങാൻ കഴിയും പൊതുവേ ഗുണകരമായ വാരമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം1/4)
തൊഴിൽ പരമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാവും. കാർഷിക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യത ഉണ്ട്. അന്യരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടാതിരിക്കുക.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
വീട് മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പൊതുപ്രവർത്തനത്തിനുളള അംഗീകാരം ലഭിക്കും. സമൂഹത്തിൽ മാന്യത നേടും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ സാധിക്കും. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പേരും പെരുമയും ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അവസരം ഉണ്ടാകും.
മീനം: (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. വിദേശ ജോലി തേടുന്നവർക്ക് അതിനുള്ള അവസരങ്ങൾ വന്നു ചേരും. മക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant