ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെയെന്ന് ജോത്സ്യൻ ഡോ. പി ബി രാജേഷ് എഴുതുന്നു.
പുതുവർഷത്തിലേക്ക് കടക്കുകയാണ് നാം എല്ലാവരും. 2025 ലേക്ക് കടക്കുമ്പോൾ ഓരോ നക്ഷത്രക്കാർക്കും പുതുവർഷം എങ്ങനെയാണെന്ന് അറിയാൻ താൽപര്യം ഉണ്ടാകും. ഓരോ നാളുക്കാർക്കും ഫലം വ്യത്യസ്തമായിരിക്കും. ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെയെന്ന് ജോത്സ്യൻ ഡോ. പിബി രാജേഷ് എഴുതുന്നു.
അശ്വതി
undefined
ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണിത്. ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ദാമ്പത്യജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വർഷത്തിന്റെ രണ്ടാംപകുതിയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
ഭരണി
വർഷത്തിന്റെ ആദ്യ പാദം കൂടുതൽ മികച്ചതായിരിക്കും. ഏറെകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ലഭിക്കാൻ സാധ്യതയുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കാർത്തിക
തുടക്കത്തിൽ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശജോലിതേടുന്നവർക്ക് അത് ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. പുതിയസംരംഭങ്ങൾ ആദ്യം തന്നെ തുടങ്ങാൻ ശ്രദ്ധിക്കുക. ആഗ്രഹിച്ച വിഷയം പഠിക്കാൻ അവസരം ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക. ചിലർക്ക് സങ്കടകരമായ വാർത്തകൾ കേൾക്കാൻ ഇടയാകും. കഴിഞ്ഞതിനേക്കാൾ മികച്ച വർഷമാണിത്.
രോഹിണി
ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും സാധിക്കും. ബിസിനസ്സ് പുരോഗമിക്കും. തൊഴിൽരംഗത്തെ പ്രശ്ന ങ്ങൾക്ക് പരിഹാരമുണ്ടാകും. ആരോഗ്യം തൃപ്തികരം ആണ്. കുടുംബാംഗങ്ങളോടൊത്ത് തീർത്ഥയാത്ര ചെയ്യും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതിയിൽ ദൈവാധീനം കുറഞ്ഞ കാലമാണ്.
മകയിരം
സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നീണ്ടയാത്രകൾ ആവശ്യമായി വരും. പഠനത്തിൽ പുരോഗതി കൈവരിക്കും. സർക്കാർ ജീവനക്കാർക്ക് അന്യനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. അവിവാഹിതരുടെ വിവാഹം നടക്കും. ചിലർക്ക് പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും.
തിരുവാതിര
കഴിഞ്ഞ വർഷത്തെപ്പോലെ ചിലവുകൾ അധികമായിരിക്കുന്ന ഒരു വർഷാരംഭം ആയിരിക്കും ഇത്. എന്നാൽ പിന്നീട് കാര്യങ്ങൾക്ക് ചില മാറ്റങ്ങൾ അനുകൂലമായും പ്രതികൂലമായും ഉണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പ്രവർ ത്തന രംഗത്ത് പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരാം. അപവാദങ്ങൾ കേൾക്കാൻ ഇടയാകും. അവിവാഹിതരുടെ വിവാഹം നടക്കും.
പുണർതം
പ്രവർത്തനരംഗത്ത് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. ദീർഘയാത്ര ചെയ്യും. കുടുംബ ജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് അതു സാധ്യമാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.
പൂയം
ഏറെക്കാലമായി അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. നിയമ പ്രശ്നങ്ങളിൽ വിജയിക്കും. കുടുംബ ജീവിതം തൃപ്തികരം ആണ്. നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അപകടങ്ങളെ അത്ഭുതകരമായി അതിജീവിക്കും. ചെലവുകൾ വർദ്ധിക്കും. മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കുക. പേരുദോഷം മാറിക്കിട്ടും.
ആയില്യം
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.അലട്ടിക്കൊണ്ടിരുന്ന തടസ്സങ്ങ ൾ മാറിക്കിട്ടുന്ന ഒരു വർഷമാണിത്.പുതി യ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.തീർത്ഥയാത്രചെയ്യും. വീട്ടിൽ ഒരു സന്തതി പിറക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
മകം
നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിനും സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. വർഷാവസാനം അനാവശ്യ ചെലവുകൾ വർദ്ധിക്കും.
പൂരം
ഈശ്വരാധീനം ഉള്ള വർഷമാണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചത് ആയിരിക്കും. വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും. പുതിയ വീട്ടിലേക്ക് താമസം മാറും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും
ഉത്രം
സ്ഥാനക്കയറ്റം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സഫലമാകും. പല വഴികളിലൂടെ പണം വന്നു ചേരും. മനക്ളേശം ഒഴിവാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. ചിലർക്ക് വർഷാവസാനം പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടി വരാം.
അത്തം
വർഷത്തിന്റെ പകുതിവരെ ഗുണകരമായിരിക്കും. പണത്തിന് ക്ലേശിക്കേണ്ടി വരില്ല. പുതിയ വാഹനം വാങ്ങും. കുടുംബ കലഹങ്ങൾ പരിഹരിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശ യാത്ര ചെയ്യും. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസ്സ് വികസിപ്പിക്കും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വർഷവസാനം ചില തടസ്സങ്ങൾ വരാം.
ചിത്തിര
ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണിത്. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും. വിദേശ ത്ത് തൊഴിൽ തേടുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വാഹനം സ്വന്തമാക്കും. നിർത്തിവച്ചിരുന്ന ബിസിനസുകൾ പുനരാരംഭിക്കും. ആരോപണങ്ങൾ കേൾക്കാൻ ഇടയുണ്ട്.
ചോതി
ഈ വർഷം വളരെ ഗുണകരമാണ്. ധനസ്ഥിതി മെച്ചപ്പെടും. മക്കൾക്ക് ഉന്നതി ഉ ണ്ടാകുംപുതിയ ഉത്തരവാ ദിത്വങ്ങൾ ഏറ്റെടുക്കും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ദീർഘകാലമായി അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
വിശാഖം
ഗുണാധിക്യമുള്ള വർഷമാണിത്. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. പൊതുവേ മനസ്സമാധാനം ഉള്ള കാലമാണ്. സ്ഥാനക്കയറ്റത്തിനും സന്താന ഭാഗ്യത്തിനു യോഗമുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമാണ്. അവിവാഹിതരുടെ വിവാഹം നടക്കും.
അനിഴം
സാമ്പത്തിക നില മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നടക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത ഉണ്ട്. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ പല കാര്യങ്ങൾക്കും കാലതാമസവും തടസ്സങ്ങളും നേരിടും.
തൃക്കേട്ട
പുതിയ വീട് സ്വന്തമാക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം നില നിൽക്കും.ഉദ്യോഗാർത്ഥികൾ ആഗ്രഹിച്ച ജോലി ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. പ്രവർത്തന മികവിന് അംഗീകരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ബിസിനസ് വിപുലീകരിക്കാൻ സാധിക്കും. വർഷാവസാനം സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
മൂലം
സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വാഹനം വാങ്ങും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വരുമാനം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ അവസരങ്ങൾ വന്നു ചേരും.അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
പൂരാടം
ഗുണമായ വർഷമാണിത്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാഹിത്യകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും അംഗീകാരങ്ങൾ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. വീട്ടിൽ നിന്നും അകന്നു കഴിയേണ്ടി വരും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
ഉത്രാടം
സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. പലതു കൊണ്ടും മികച്ച വർഷമാണിത്. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യതയുണ്ട്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. അപകടസാധ്യതയുള്ള കാര്യത്തിൽ നിന്നും വിട്ടുനിൽക്കുക. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരും. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
തിരുവോണം
ഔദ്യോഗിക മേഖലയിൽ നേട്ടം പ്രതീക്ഷിക്കാം. പൊതുവേ ഗുണദോഷ സമ്മിശ്രിമായകാലമാണിത് .നേരത്തെ കിട്ടാനുള്ള പ ണം ലഭിക്കും. ദീർഘയാത്രകൾ ഗുണകരമാകും. വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. പുതിയ ബിസിനസുകൾ ലാഭകരമാകും വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷകരം ആകും.
അവിട്ടം
ഉദ്യോഗാർത്ഥികൾക്ക് നല്ല ജോലി ലഭിക്കും. വീട് പുതുക്കി പണിയും. കുടുംബത്തിൽ ഒരു സന്തതി പിറക്കും.ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. വ ഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഈശ്വരാനു മുള്ള കാലമായി അനുഭവപ്പെടും. വരുമാനം വർദ്ധിക്കുകയും ബാധ്യതകൾ പരിഹരിക്കാനാവുകയും ചെയ്യും.
ചതയം
പൂർവികസ്വത്തു കൈവശം വന്നുചേരും. മന: സ്വസ്ഥത നിലനിൽക്കും. ദാമ്പത്യജീവിതം സന്തോഷകരം ആയി രിക്കും. വരുമാനം വർദ്ധിക്കും. യാത്രകൾ ഗുണകരം ആകും. വർഷാവസാനം കൂടുതൽ മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.
പൂരുരുട്ടാതി
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. ധനസ്ഥിതി തൃപ്തികരമാണ്. ഗുണദോഷ സമ്മിശ്രമായ കാലമാണ്. വർഷ ത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചതാണ്.വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസരാകും. പുതിയ സംരംഭങ്ങൾ തുടങ്ങാ ൻ അനുകൂലമായ കാലമാണ്. കുടുംബ ജീവിതം ഊഷ്മളമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാകും.
ഉതൃട്ടാതി
അവിവാഹിതരുടെ വിവാഹം നടക്കും. സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കു ന്നവർക്ക് അത് സാധിക്കും. ഈ വർഷം ആദ്യ പാദം കഴിഞ്ഞാൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷി ക്കാം. കുടുംബ ജീവിതം സന്തോഷകരം ആകും.വിദേശയാത്ര നടത്തും. തുടർ പഠനത്തിന് അവസരം ലഭിക്കും.
രേവതി
ഈ വർഷം പൊതുവേ തൃപ്തികരം ആണ്. പുതിയ വരുമാന മാർഗ്ഗം തുറന്നു കിട്ടും. വീട് നിർമ്മാണം പൂർത്തിയാക്കും. പു ണ്യസ്ഥലങ്ങൾ സന്ദർശിക്കും. വ്യാപാര ത്തിൽ നിന്നും ആദായം വർദ്ധിക്കും. മ സര പരീക്ഷയിൽ ഉന്നത വിജയം നേടും. മകളുടെ വിവാഹം നടക്കും. ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലി ലഭിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)