ഏകാദശി നാളിൽ പൂർണ്ണ ഉപവാസമാണ്. ഏകാദശി കഴിഞ്ഞ അടുത്ത നാളിലും ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാൻ പാടുള്ളൂ. അവരവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് രണ്ട് ദിവസമായോ ഒറ്റ ദിവസമായോ ഒക്കെ ഇത് പലരും ചുരുക്കാറുണ്ട്.
ഗുരുവായൂർ അമ്പലത്തിലെ പ്ര തിഷ്ഠാദിനം ആണ് വൃശ്ചിക ത്തിലെ വെളുത്ത ഏകാദശി നാൾ. കുരുക്ഷേത്ര ഭൂമിയിൽ വെച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയതും ഈ ദിവസം ആണ് എന്നാണ് വിശ്വാസം. ചന്ദ്ര മാസത്തിൽ കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി .ഏകാദശിയുടെ തലേന്ന് മുതൽ വൃതം ആരംഭിക്കുന്നു അന്ന് ഒരു നേരം ആണ് അരിയാഹാരം കഴി ക്കുന്നത്.ഏകാദശി നാളിൽ പൂർണ്ണ ഉവാസമാണ്.
ഏകാദശി കഴിഞ്ഞ അടുത്ത നാളിലും ഒരു നേരം മാത്രമേ അരിഹാരം കഴിക്കാൻ പാടു ള്ളൂ. അവരവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് രണ്ട് ദിവസമായോ ഒറ്റ ദിവസമായോ ഒക്കെ ഇത് പലരും ചുരുക്കാറുണ്ട്. ഏകാദേശി ദിവസം രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി കഴിയുന്നത്ര സമയം "ഓം നമോ നാരായണ" എന്ന് ജപിക്കുകയും നാരായണീയവും മറ്റും വായിക്കുകയും ചെയ്യുന്നു. പകൽ ഉറങ്ങാൻ പാടില്ല. അടുത്ത ദിവസം തുളസി തീർത്ഥം കുടിച്ച് വൃ തം അവസാനിപ്പിക്കാം.
undefined
ഏകാദശിനാളിലെ നിർമ്മാല്യ ദർശനം അതിവിശേഷമാണ്. അഞ്ജനശിലയിൽ മഹാവിഷ്ണു ആണ് ഇവിടത്തെ പ്രതിഷ്ഠ എങ്കിലും ഭക്തജനങ്ങൾ വി ഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനായാണ് കാണുന്നത് .രാവിലെ ഏഴു മുതൽ ക്ഷേ ത്രം കൂത്ത മ്പലത്തിൽ ഗീതാ പാരായണമുണ്ടാകും.
ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണ പോലെ ആണ്. ഏകാദശി നാളിൽ വിശേഷാൽ പ്രസാദ ഊട്ടുണ്ട്. ഗോതമ്പു ചോറ്, കാളൻ, ഗോതമ്പു പായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥി ക്ഷേത്രത്തി ലേയ്ക്ക് പഞ്ച വാദ്യത്തോടു കൂടി എഴുന്നള്ളി പ്പുണ്ടാകും.
വൈകീട്ട് പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. താരതമ്യേന വളരെ ചെറിയൊരു സ്വർണരഥമാണ്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണന്റെയും പുറകിൽ അർ ജ്ജുനന്റെയും രൂപങ്ങൾ ഉണ്ട്. രഥം ക്ഷേത്രക്കുളമടക്കം വലം വച്ചാണ് എഴുന്നള്ളിപ്പ് അവസാനിക്കുന്നത്.
തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337