മനം ഉരുകി കരയുന്ന അമ്മമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. ദേവിയുടെ സന്നി ധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീഷ യോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യഔഷധമായാണ് കരുതുന്നത്.
തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയെ ആറ്റുകാൽ പൊങ്കാല (Attukal Pongala) എന്നാണ് അറിയപ്പെടുന്നു. ഇത് കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. പൊങ്കാല എന്ന് വാക്കി നർത്ഥം തിളച്ചു മറിയുക എന്നാണ്.
സൂര്യനെ പ്രീതിപ്പെടുത്താനും ദേവിയെ പ്രസാദിപ്പി ക്കാനും വേണ്ടിയാണ് പൊങ്കൽ അഥവാ പൊങ്കാല ഇടുന്നത്. മനം ഉരുകി കരയുന്ന അമ്മമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. ദേവിയുടെ സന്നി ധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീഷ യോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യഔഷധമായാണ് കരുതുന്നത്.
undefined
പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്. അരിയും, ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദേവിക്ക് നേദിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഭക്തർ ഇവിടെ എത്തി ചേരുന്നു.
തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയാണ് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീജനസംഗമം. അരി, ശർക്കര, തേങ്ങ, വാഴപ്പഴം എന്നിവ ചേർത്തുണ്ടാക്കുന്ന പായസം തയ്യാറാക്കി ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ചടങ്ങുകൾ സ്ത്രീകൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ,
ഉത്സവ സമയത്ത് നഗരത്തിലെ തെരുവുകൾ ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കും 'ആറ്റുകാലമ്മ' എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന ദേവി ഈ ആചാരത്താൽ പ്രസാദിച്ചതായി പറയപ്പെടുന്നു.കൊടുങ്ങല്ലൂർ ഭഗവതിയുടെ ചൈതന്യം ആവാഹിച്ച് കൊണ്ട് വന്നാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്
ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന് ; അറിഞ്ഞിരിക്കാം ചരിത്രവും ഐതിഹ്യവും