ദസ്റ അഥവാ നവരാത്രി ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

By Dr P B Rajesh  |  First Published Oct 21, 2023, 2:26 PM IST

ദസ്റയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെ യും കുംഭ കർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീ ദാസ് രചി ച്ച രാമചരിതമാനസം ആലപിക്കു ന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.
 


ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ. രാംലീല എന്ന പേരിലും അറിയന്നു. ഇതിനെ നവരാത്രി എന്നും വിളിക്കുന്നു. അവസാന ദിവസം ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ദസ്റ കൊണ്ടാടുന്നത്.

ദസ്റയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭ കർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.

Latest Videos

undefined

ദസ് എന്നുവച്ചാൽ ഹിന്ദിയിൽ പത്ത് എന്നാണർഥം. ദസ്റയെന്നാൽ പത്തുദിവസത്തെ ആ ഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു.

പത്തു തലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്റ എന്ന പേരു വന്നത്. കർണാടകയുടെസം സ്ഥാന ഉത്സവമാണ് മൈസൂർ ദസറ.മൈസൂ രിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തി ച്ചേരാറുണ്ട്

സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണം  ഒര് ലക്ഷം ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്.

 പ്രകാശപൂരിതമായ പാലസിനു മുന്നിൽ കർ ണാടകത്തിന്റെ സാംസ്കാരികതയും മതപരമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. ആന, കുതിര പരേഡുകളും കായിക മത്സര ങ്ങളും ചലച്ചിത്രമേളകളും മുതൽ പൈതൃക ടൂറുകൾ, യോഗ, ഗുസ്തി എന്നിവ വരെ ഇവിടെ ഈ സമയങ്ങളിൽ ഉണ്ടാകാറുണ്ട്. മൈസൂർ ദസറയുടെ പത്ത് ദിവസങ്ങളിൽ, പ്രദേശ ത്തുടനീളം നടക്കുന്ന നിരവധി പരിപാടികളും ആഘോഷങ്ങളും കാണാം.

തയ്യാറാക്കിയത്:
ഡോ: പിബി. രാജേഷ്,
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

വിഘ്നങ്ങള്‍ അകലാൻ ഗണേശ് ഗായത്രി മന്ത്രം

click me!