കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും.
പരമശിവന് പ്രിയപ്പെട്ട മരമാണ് കൂവളം. കൂവളമാല ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ
പടിഞ്ഞാറോ ഇത് നടുന്നത് നല്ലതാണ്. വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ കൂവളം ബില്വ ആണ്. ബിലമെന്നാൽ പാപം. ശിവന്റെ മൂന്ന് കണ്ണുകൾ പോലെ മൂന്ന് ഇലകളാണിതിന്.
പാപത്തെ ഇല്ലാതാക്കുന്ന വില്വം ശാരീരിക മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും.
കൂവളം വീട്ടു മുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ലത്രെ. ദശമൂലങ്ങളിലൊന്നായ ഇത് ദശമൂലാ രിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാ ദികഷായം എന്നിവയിലെ പ്രധാന ചേരുവയാണ്. പ്രമേഹം, വാതം, കഫം ഒക്കെ കുറയാൻ നല്ലതാണ്.
അമാവാസി പൗർണ്ണമി ദിനങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ല.അശ്വമേധയാഗവും,ആയിരംപേർക്ക് അന്ന ദാനം, ഗംഗാസ് നാനം, കാശി ദർശനം എല്ലാം ചെയ്ത ഫലം കൂവളം നട്ടാലുണ്ടാകും.സാധാരണ കൂവളത്തിന് മൂന്ന് ഇലയാണ് എന്നാൽ മഹാവില്വം ഒമ്പത് ഇലകുളളതാണ്. അതിന് ഔഷധ മൂല്യം കൂടും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant