Hessonite : 'ഗോമേദകം കണ്ണിലേന്തി, രാപ്പാടി പാടി...'; ഗോമേദകം എന്ന രത്‌നം ധരിച്ചാൽ...

By Web Team  |  First Published Mar 28, 2022, 5:05 PM IST

രാസവസ്തുക്കളും ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് ഇതു ധരിക്കുന്നത് ഉത്തമമാണ്. വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച സംസാരിക്കുന്നവർക്ക് വിജയിക്കാനും ഈ രത്നം ഉത്തമമാണ്.ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനും ഉപകാരപ്പെടുന്നതാണിത്. കടുത്ത ബ്രൗൺ നിറത്തിൽ ആണ് ഈ രത്നംസാധാരണ കാണപ്പെടുന്നത്.

ഹിമം എന്ന സിനിമയിലെ 'ഗോമേദകം കണ്ണിലേന്തി, രാപ്പാടി പാടി രാത്രിഗാനം...' ഗാനം കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്താണ് ഗോമേദകം? രാഹുവിന്റെ രത്‌നമാണ് ഗോമേദകം (hessonite). രാഹുദോഷ പരിഹാരമായി ഇത് ധരിക്കാം. രാഹു ദശാ കാലം മെച്ചമാകാനും ഇത് നല്ലതാണ്. വലിയ ആഗ്രഹങ്ങൾ നേടി എടുക്കാൻ സഹായകരമായ രത്‌നമാണിത്.

വലാസുരൻ എന്ന അസുരന്റെ ശരീ രത്തിലെ കൊഴുപ്പാണ് ഗോമേദക കല്ലുകളായി മാറിയതെന്നാണ് പുരാണം പറയുന്നത്. ത്വക്, നാഡികൾ തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ടതും ക്യാൻസർ രോഗം ബാധിച്ചവർക്കും, അത്തരം അസുഖങ്ങൾ വരാതിരിക്കാനും ഗോമേദകം ധരിക്കുന്നത് നല്ലതാണ്. 

Latest Videos

undefined

രാസവസ്തുക്കളും ആയി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് ഇതു ധരിക്കുന്നത് ഉത്തമമാണ്. വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിച്ച സംസാരിക്കുന്നവർക്ക് വിജയിക്കാനും ഈ രത്നം ഉത്തമമാണ്.ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനും ഉപകാരപ്പെടുന്നതാണിത്. കടുത്ത ബ്രൗൺ നിറത്തിൽ ആണ് ഈ രത്നംസാധാരണ കാണപ്പെടുന്നത്. 

ജാതകത്തിൽ രാഹു അനുകൂല സ്ഥാനത്ത് നിൽക്കുന്നവർക്ക് മാത്രമേ ഇത് ധരിക്കാൻ സാധിക്കൂ. അതിനാൽ വിദഗ്ധനായ ഒരു സമീപിച്ച് വേണം ഇത് ധരിക്കാൻ. ഗോമൂത്രത്തിന്റെ നിറമുള്ള ധാരാളം രത്നങ്ങൾ മാർക്കറ്റിൽ ഉള്ളതിനാൽ ലാബ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഗോമേദകം വാങ്ങുന്നതാണ് നല്ലത്.

തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant

click me!