വിവാഹ തടസ്സം മാറിക്കിട്ടാൻ ചെയ്യേണ്ട ചിലത്...

By Web Team  |  First Published Mar 14, 2022, 10:01 PM IST

വിവാഹകാരകനായ ശുക്രന്റെ രത്നമായ വജ്രം അഥവാ ഡയമണ്ട് ധരിക്കുന്നത് വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം ലഭിക്കാനും നല്ലതാണ്. ഓരോരുത്തരും ജാതകം അനുസരിച്ച് ധരിക്കേണ്ട രത്നത്തിന് ചിലപ്പോൾ വ്യത്യാസം വരാറുണ്ട്..


ഒരുപാട് നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. വിവാഹ തടസം മാറാനായിട്ട് ആദ്യം ചെയ്യേണ്ടത് കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുകയാണ്.ജാതകത്തിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തെ പ്രീതിപ്പെടുത്തുക എന്നത് അത്യാവശ്യമാണ്. ഒരുപാട് ഗൃഹങ്ങളുടെ ദോഷം ജാതകത്തിൽ ഉണ്ടെങ്കിൽ നവഗ്രഹാർച്ചന നടത്തുന്നതും നല്ലതാണ്. 

വിവാഹകാരകനായ ശുക്രന്റെ രത്നമായ വജ്രം അഥവാ ഡയമണ്ട് ധരിക്കുന്നത് വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം ലഭിക്കാനും നല്ലതാണ്. ഓരോരുത്തരും ജാതകം അനുസരിച്ച് ധരിക്കേണ്ട രത്നത്തിന് ചിലപ്പോൾ വ്യത്യാസം വരാറുണ്ട്.

Latest Videos

undefined

ഏഴാം ഭാവാധിപനായഗ്രഹം ബുധൻ ആയിരിക്കുകയും അതിനു ബലം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മരതകം ആണ് ധരിക്കേണ്ടിവരുന്നത്. ഉമാമഹേശ്വര പൂജ,സ്വയംവര പുഷ്പാഞ്ജലി ഒക്കെ സാധാരണ വിവാഹം നടക്കാൻ വേണ്ടി ചെയ്യുന്ന വഴിപാടുകളാണ്. തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. 

പല പരിഹാരങ്ങൾ ചെയ്തിട്ടും വിവാഹം നടക്കാത്തവർ ബാണേശി ഹോമം നടത്തിയാൽപെട്ടെന്ന് തന്നെ വിവാഹം നടക്കും. ശിവപാർവതിമാരുടെ  ക്ഷേത്രത്തിൽ  മൂന്നു ദിവസം തുടർച്ചയായി ഈ ഹോമം നടത്തണം.വിവാഹം നടക്കാൻ വേണ്ടി തിരുമാന്ധാം കുന്നിലും,തിരുവഞ്ചിക്കുളത്തും,തിരുവൈരാണിക്കുളം ക്ഷേത്രത്തിലും വിവാഹം നടക്കാനായി മാത്രം പ്രത്യേക പൂജകളും വഴിപാടുകളും നടത്താം.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!