ഈ നക്ഷത്രക്കാർക്ക് ധനനഷ്ടം, കടബാധ്യത എന്നിവയ്ക്ക് സാധ്യത

By Web Team  |  First Published Jan 6, 2020, 5:10 PM IST

2020ൽ ഭരണി നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് അറിയേണ്ടേ...? പ്രമുഖ ജ്യോതിഷനും ഹസ്‌തരേഖാ ശാസ്‌ത്രജ്ഞനുമായ ഗിന്നസ് ജയനാരായണ്‍ജി എഴുതുന്നത്...
 


2020ൽ ഭരണി നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് അറിയേണ്ടേ...? ഭരണി നക്ഷത്രക്കാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വർഷമാണിത്. ഏറ്റെടുത്ത ജോലി പൂർത്തിയാക്കുകയും ഗൃഹം മോടിപിടിപ്പിക്കു‌കയും ചെയ്യും. ദീർഘയാത്ര, ചിലവ്, ഗൃഹാരംഭം, വസ്തുവിൽപ്പന എന്നിവയ്ക്ക് സാധ്യത.

 നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദാമ്പത്യം പിണക്കം, വിദ്യാർത്ഥികൾക്ക് തലവേദന.  ദാമ്പത്യസുഖം, സമൂഹത്തിൽ പ്രശസ്തി, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. വാതരോഗങ്ങൾ, ദീർഘകാല ജോലിയിൽ  പ്രതിബന്ധങ്ങൾ, വിരുദ്ധാഹാരം കഴിച്ച് ഉദരക്ലേശം, സാമ്പത്തിക നഷ്ടത്തിനും സാധ്യത.

Latest Videos

 ധനച്ചെലവ്, വിവാഹതീരുമാനം സന്താനലാഭം, പുണ്യസ്ഥല സന്ദർശനം, പുതിയ വാഹനലാഭം എന്നിവയ്ക്ക് സാധ്യത. ധനപരമായ ബുദ്ധിമുട്ട്, ചെറിയ അസുഖം, സിനിമാസീരിയൽ അവസരം ഉണ്ടാകാം. പുണ്യസ്ഥലസന്ദർശിക്കാനുള്ള അവസരം ലഭിക്കും.

2020 വർഷഫലം; അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ...?

 ആരോഗ്യപ്രശ്നങ്ങൾ, കടബാധ്യത, വസ്തുതർക്കം, ജോലിക്കയറ്റം എന്നിവ ഉണ്ടാകം. വരവിനെക്കാൾ ചിലവ് ഉണ്ടാകുന്ന വർഷമാണിത്.  ചൊവാഴ്ച്ച ഭദ്രകാളിക്ഷേത്രത്തിൽ കുങ്കുമാർച്ചന, മാസപിറന്നാളിന് ഗണപതിയ്ക്ക് കറുകമാല, നവമി തീയതിയ്ക്ക് ദേവിക്ക് രക്തഹാരം, സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പഞ്ചാമൃതം എന്നിവ നടത്താവുന്നതാണ്.  

കടപ്പാട്: 
ഗിന്നസ് ജയനാരായണ്‍ജി 
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994

click me!