'ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍' മലയാളിക്ക്; വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡ് !

By Web Team  |  First Published Oct 11, 2023, 8:52 AM IST

2014-ൽ ഖത്തറില്‍ ആരംഭിച്ച ഫോട്ടോഗ്രാഫി ഗ്രൂപ്പായ  'ഫോട്ടോഗ്രാഫി മലയാളം ഖത്തറി'ന്‍റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍. 
 


ഇംഗ്ലണ്ടിലെ  ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ 'ആനിമൽ പോർട്രെയിറ്റ് വിഭാഗ'ത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാര്‍ഡിന് അര്‍ഹനായത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.  2023 വർഷത്തിലെ അവാർഡിന്  95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് വിഷ്ണു ഗോപാലിന്‍റെ ചിത്രം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി ഗ്രൂപ്പായ  ഫോട്ടോഗ്രാഫി 'മലയാളം ഖത്തറി'ന്‍റെ സഹസ്ഥാപകരില്‍ ഒരാളുമാണ് വിഷ്ണു ഗോപാല്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം ലഭിക്കുന്നത്.

ഫ്രഞ്ച് അണ്ടർവാട്ടർ ഫോട്ടോഗ്രാഫറും മറൈൻ ബയോളജിസ്റ്റുമായ ലോറന്‍ ബല്ലെസ്റ്റയുടെ ഫിലിപ്പീൻസിലെ പംഗതലൻ ദ്വീപിലെ സംരക്ഷിത ജലാശയങ്ങളിൽ സഞ്ചരിക്കുന്ന മൂന്ന് കുതിരപ്പട ഞണ്ടുകളുടെ (horseshoe crab) ചിത്രത്തിനാണ് വ്യക്തഗത ഇനത്തിലെ ഈ വര്‍ഷത്തെ  'വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍' മത്സരത്തില്‍ പ്രോട്ട്ഫോളിയോ അവാര്‍ഡ് നേടിയത്.  “ഒരു കുതിരപ്പട ഞണ്ടിനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ, അതിമനോഹരമായ രീതിയിൽ വളരെ സജീവമായി കാണുന്നത് അതിശയിപ്പിക്കുന്നതായിരുന്നു." എന്നായിരുന്നു ജഡ്ജിംഗ് പാനലിന്‍റെ ചെയറായി കാത്ത് മോറൻ അഭിപ്രായപ്പെട്ടത്. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ 59 വർഷം പഴക്കമുള്ള മത്സരത്തിൽ രണ്ടുതവണ സമ്മാനം നേടിയ രണ്ടാമത്തെ വ്യക്തിയാണ് ബാലെസ്റ്റ. 2021-ൽ ഫ്രഞ്ച് പോളിനേഷ്യയിലെ ഫകരാവയിൽ മുട്ടയുടെയും ബീജത്തിന്‍റെയും ചുഴലിക്കാറ്റിൽ കാമഫ്ലേജ് ഗ്രൂപ്പർ ഫിഷിന്‍റെ ചിത്രമായിരുന്നു അദ്ദേഹത്തിന് ആദ്യ അവാർഡ് നേടിക്കൊടുത്തത്. 

Latest Videos

undefined

 വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരഫലം വിവാദത്തില്‍; സമ്മാന വിതരണം നടന്നില്ല !

ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (WPY 2023 ). ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നും ഇത് അറിയപ്പെടുന്നു.  വൈല്‍ഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം 1964- മുതലാണ് അവര്‍ഡുകള്‍ സമ്മാനിച്ച് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി 600 ഓളം എന്‍ട്രികളാണ് ഉണ്ടായിരുന്നത്. 2023 ല്‍ എത്തുമ്പോള്‍  95 രാജ്യങ്ങളിൽ നിന്ന് ഏകദേശം 50,000 ചിത്രങ്ങള്‍ മത്സരത്തിനെത്തി. ഈ വർഷത്തെ മത്സരം, യുക്രൈന്‍ യുദ്ധത്തെ തുടർന്ന് ഒഴിപ്പിക്കപ്പെടുന്ന മൃഗങ്ങൾ ഉള്‍പ്പെടെ വന്യജീവികളുടെയും അവയുടെ പെരുമാറ്റങ്ങളുടെയും മനുഷ്യരുടെ ആഘാതങ്ങളുടെയും അസാധാരണമായ ചില ചിത്രങ്ങളാണ് അവാര്‍ഡിനായി വിവിധ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

click me!