Venus de Milo statue : വീനസ് ഡി മിലോ സ്റ്റാച്യൂ മഞ്ഞിൽ നിർമ്മിച്ച് അജ്ഞാത കലാകാരൻ!

By Web Team  |  First Published Dec 1, 2021, 1:17 PM IST

ഷെഫീൽഡില്‍ മഞ്ഞില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവതയുടെ ശിൽപം ബിസി 150-125 കാലഘട്ടത്തിൽ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ശില്‍പത്തെ മാതൃകയാക്കിക്കൊണ്ടുള്ളതാണ് എന്ന് കരുതുന്നു. 


സൗത്ത് യോർക്ക്ഷെയറിലെ ഒരു കലാകാരൻ ലോകത്തിലെ തന്നെ ക്ലാസിക് ശിൽപങ്ങളിലൊന്നിന്റെ കൃത്യമായ പകർപ്പ് മഞ്ഞിൽ സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ, അതും സൃഷ്ടിച്ച് ആളെവിടെയോ മറഞ്ഞു. ആരാണ് ഈ ശിൽപം സൃഷ്ടിച്ചതിന് പിന്നിലെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുക തന്നെയാണ്. ഞായറാഴ്ച ഷെഫീൽഡിലെ എൻഡ്ക്ലിഫ് പാർക്കി(Endcliffe Park in Sheffield)ലാണ് മഞ്ഞ് ഉപയോഗിച്ച് വീനസ് ഡി മിലോ ശിൽപം (Venus de Milo) പുനർനിർമ്മിച്ചിരിക്കുന്നത്. 

കലാകാരന്റെ ഐഡന്റിറ്റിയെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ പുതിയ കലാസൃഷ്‌ടിയുടെ പിന്നിൽ താനാണ് എന്ന് പറഞ്ഞുകൊണ്ട് ആരും തന്നെ ഇതുവരെ വന്നിട്ടില്ല. ഏതായാലും കാലാവസ്ഥയിലെ വളരെ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊണ്ട് തന്നെ യഥാര്‍ത്ഥ കലാസൃഷ്ടിയെ പോലെ ഇത് അധികകാലം നീണ്ടുനില്‍ക്കും എന്ന് തോന്നുന്നില്ല. മഞ്ഞുരുകുന്നതിനനുസരിച്ച് ശിൽപം ഇല്ലാതെയാവാം. 

Latest Videos

undefined

ഷെഫീൽഡില്‍ മഞ്ഞില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവതയുടെ ശിൽപം ബിസി 150-125 കാലഘട്ടത്തിൽ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ശില്‍പത്തെ മാതൃകയാക്കിക്കൊണ്ടുള്ളതാണ് എന്ന് കരുതുന്നു. 1820 മുതൽ പാരീസിലെ ലൂവ്രെയിൽ വീനസ് ഡി മിലോ ശിൽപം പ്രദർശിപ്പിക്കുന്നുണ്ട്. ഷെഫീൽഡിൽ മഞ്ഞുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ശിൽപത്തിലും യഥാർത്ഥ ശില്‍പത്തിന്‍റെ കൈകളിലെ കേടുപാടുകൾ അതുപോലെ നിലനിർത്തിയിരിക്കുന്നത് കാണാവുന്നതാണ്. 

വീനസ് ഡി മിലോ സ്റ്റാച്യൂ

ഗ്രീക്ക് ദേവതയെ ചിത്രീകരിക്കുന്ന ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു പുരാതന ഗ്രീക്ക് ശിൽപമാണ് വീനസ് ഡി മിലോ സ്റ്റാച്യൂ. പുരാതന ഗ്രീക്ക് ശില്പകലയുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളിൽ ഒന്നാണിത്. 1820 -ൽ ഗ്രീസിലെ മിലോസ് ദ്വീപിൽ നിന്ന് പ്രതിമ വീണ്ടും കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വീനസ് ഡി മിലോ അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു.

ബി സി 150 -നും 125 -നും ഇടയിലാണ് ശിൽപം നിർമ്മിച്ചത്. ഇത് യഥാർത്ഥത്തിൽ പ്രാക്‌സിറ്റൈൽസ് എന്ന ശില്പിയുടേതാണ് എന്നാണ് കരുതിപ്പോരുന്നത്. എന്നാൽ, അതിലുള്ള ഒരു ലിഖിതത്തെ അടിസ്ഥാനമാക്കി, ഈ പ്രതിമ ഇപ്പോൾ അന്ത്യോക്യയിലെ അലക്‌സാന്ദ്രോസിന്റെ സൃഷ്ടിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. റോമൻ പുരാണങ്ങളിലെ ഒരു ദേവതയായ വീനസിന്റേതാണ് ഈ ശിൽപമെന്ന് കരുതപ്പെടുന്നു. യഥാർത്ഥത്തിൽ മിലോസിൽ ആരാധിച്ചിരുന്ന ആംഫിട്രൈറ്റ് എന്ന ദേവതയെ പ്രതിനിധീകരിക്കുന്നുവെന്നും ചില പണ്ഡിതന്മാർ സിദ്ധാന്തിക്കുന്നു. പരിയൻ മാർബിൾ കൊണ്ട് നിർമ്മിച്ച ഈ പ്രതിമയ്ക്ക് 204 സെ.മീ (6 അടി 8 ഇഞ്ച്) ഉയരമുണ്ട്. പ്രതിമയുടെ രണ്ട് കൈകളും നഷ്ടപ്പെട്ടിരിക്കുന്നു.

click me!