മിയാമി പലചരക്ക് കടയിൽ നിന്നുള്ള പഴുത്ത വാഴപ്പഴമാണ് കലാസൃഷ്ടിയായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുവരിൽ ഒട്ടിച്ചു വച്ചു. രണ്ട് കലാകാരന്മാരും അവരുടെ വാഴപ്പഴം ഒട്ടിച്ച രീതി ഒരുപോലെ ആയിരുന്നു. ജോ ടേപ്പ് ഉപയോഗിച്ച് ഓറഞ്ച് കൂടി ഒട്ടിച്ചിട്ടുണ്ടായിരുന്നു.
ഒരു കലാസൃഷ്ടി കോപ്പിയടിച്ചു എന്നും പറഞ്ഞുകൊണ്ട് കലാലോകത്ത് വലിയ വിവാദം നടക്കുകയാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ജോ മോർഫോർഡാണ് ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലനു നേരെ മോഷണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ 2000 -ത്തിലെ കലാസൃഷ്ടിയായ 'ബനാന ആൻഡ് ഓറഞ്ച്' എന്ന കൃതി കോപ്പിയടിച്ചു എന്നാണ് ജോയുടെ ആരോപണം. രണ്ടാമത്തെ കലാസൃഷ്ടി 120,000 ഡോളറിനാണ് വിറ്റത്. അതായത് ഏകദേശം 95 ലക്ഷം രൂപയ്ക്ക്.
'കൊമേഡിയൻ' എന്നു പേരിട്ടിരിക്കുന്ന ഒരു കലാസൃഷ്ടിയുടെ ഭാഗമായിരുന്നു ഇത്. അതിന്റെ ഭാഗമായി ചുവരിൽ ഒരു വാഴപ്പഴം ഒട്ടിച്ചു വച്ചു. ഈ കലാസൃഷ്ടി വൻ ആവേശം സൃഷ്ടിച്ചിരുന്നു. ആർട്ട് ബാസൽ മിയാമി ബീച്ചിൽ, ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലന്റെ ഈ സൃഷ്ടി അതിവേഗം വൈറലായി. ഇത് വ്യാപകമായ ശ്രദ്ധ നേടി ഏകദേശം രണ്ട് വർഷത്തിന് ശേഷം, സൃഷ്ടിയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. ആർട്ടിസ്റ്റ് ജോയാണ് കേസ് കൊടുത്തിരിക്കുന്നത്. തന്റെ സ്വന്തം സൃഷ്ടികളിലൊന്നിൽ നിന്ന് കാറ്റെലൻ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പകർപ്പവകാശ ലംഘനത്തിന് കാറ്റലനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
undefined
മിയാമി പലചരക്ക് കടയിൽ നിന്നുള്ള പഴുത്ത വാഴപ്പഴമാണ് കലാസൃഷ്ടിയായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുവരിൽ ഒട്ടിച്ചു വച്ചു. രണ്ട് കലാകാരന്മാരും അവരുടെ വാഴപ്പഴം ഒട്ടിച്ച രീതി ഒരുപോലെ ആയിരുന്നു. ജോ ടേപ്പ് ഉപയോഗിച്ച് ഓറഞ്ച് കൂടി ഒട്ടിച്ചിട്ടുണ്ടായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, സൃഷ്ടിയുടെ രണ്ട് പതിപ്പുകൾ ആർട്ട് ബേസൽ മിയാമി ബീച്ചിൽ 1,20,000 ഡോളറിന് (ഏകദേശം 95 ലക്ഷം രൂപ) വിറ്റു. ഇത് വളരെയധികം മാധ്യമശ്രദ്ധയും നേടി. ഇതോടെ ജോ ആരോപണവുമായി മുന്നോട്ട് വന്നു. "ഞാൻ ഇത് 2000 -ത്തിൽ ചെയ്തു. എന്നാൽ ചില ആളുകൾ എന്റെ കലാസൃഷ്ടി മോഷ്ടിക്കുകയും 2019 -ൽ 120K+ യ്ക്ക് വിൽക്കുകയും ചെയ്തു. ഇത് കോപ്പിയടി അല്ലേ?" ജോ തന്റെ സോഷ്യൽ മീഡിയയിൽ എഴുതി. എന്നാൽ, ജഡ്ജി പറഞ്ഞത് ആശയങ്ങൾക്ക് ആർക്കും പകർപ്പാവകാശ ലംഘനം ആരോപിക്കാൻ കഴിയില്ല എന്നാണ്.
ഏതായാലും രണ്ട് വാഴപ്പഴങ്ങളുടെ പേരിൽ കലാലോകത്ത് വൻ വിവാദം തന്നെ ഉണ്ടായി.