ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു, കുട്ടി വരച്ച ചിത്രം കണ്ട് ടീച്ചര്‍ ഞെട്ടി; ഉടന്‍ രക്ഷിതാക്കളുടെ അടിയന്തരയോഗം

By Web Team  |  First Published May 11, 2023, 5:37 PM IST

അധ്യാപിക കുട്ടികളോട് കുടുംബാംഗങ്ങളുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. എന്നാല്‍ ഒരു കുട്ടി വരച്ച ചിത്രം കണ്ട് ടീച്ചര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഉടനെ മാതാപിതാക്കളുടെ അടിയന്തരയോഗം വളിച്ചു.



കുട്ടികളുടെ ലോകം മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പലകാര്യങ്ങളിലും കുട്ടികള്‍ എന്ത് വിചാരിക്കുന്നുവെന്ന് മനസിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. അത്തരത്തിലൊരു സംഭവമാണിതും. അവധിക്കാലം ചെലവഴിക്കുന്നതിനായി യുഎസില്‍ നിന്ന് ഒരു കുടുംബം ബഹാമസിലേക്ക് പോയി. അവിടെ വച്ച് കുടുംബാംഗങ്ങളെല്ലാം സ്നോർക്കെല്ലിംഗ് (നീന്തുന്നതിനിടെ വായു ശ്വസിക്കാനായി ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് നീന്തല്‍ )  ചെയ്തിരുന്നു. അന്നത്തെ ആ അവധിക്കാല ഓര്‍മ്മയില്‍ കുട്ടി ഒരു ചിത്രവും വരച്ചു. ഈ ചിത്രം പിന്നീട് സ്കൂളില്‍ വച്ച് കുട്ടിയുടെ അധ്യാപിക കാണാനിടയാകുകയും പിന്നാലെ അടിയന്തരമായി രക്ഷിതാക്കളുടെ യോഗം വിളിക്കുകയുമായിരുന്നു.  

രക്ഷിതാക്കളുടെ അടിയന്തര യോഗം വിളിച്ചെന്ന് അറിയിക്കുന്ന അധ്യാപികയുടെ എഴുത്ത് ആറ് വയസുള്ള വിദ്യാര്‍ത്ഥി തന്‍റെ മാതാപിതാക്കളെ എല്‍പ്പിച്ചപ്പോള്‍ ഇരുവരും അതിശയിച്ചു. എന്തിനാണ് അടിയന്തര യോഗം എന്നതിനെ കുറിച്ച് മാത്രം എഴുത്തില്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പിന്നേറ്റ് തന്നെ അച്ഛനും അമ്മയും കുട്ടിയോടൊപ്പം സ്കൂളിലെത്തി കാര്യമന്വേഷിച്ചു. ഈ സമയം കുട്ടിയുടെ അധ്യാപിക തന്‍റെ മേശ വലിപ്പില്‍ നിന്നും ഒരു ചിത്രമെടുത്ത് അച്ഛനമ്മമാര്‍ക്ക് നേരെ നീട്ടിക്കൊണ്ട്, 'കഴിഞ്ഞ ദിവസം കുട്ടികളോട് കുടുംബാംഗങ്ങളുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് നിങ്ങളുടെ കുട്ടി വരച്ച ചിത്രമാണിത്. ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് വിശദീകരിക്കാന്‍.' ആവശ്യപ്പെട്ടു. ചിത്രം കണ്ട മതാപിതാക്കള്‍ക്ക് അസ്വാഭാവികമായതൊന്നും കണാന്‍ കഴിഞ്ഞില്ല. എങ്കിലും കുട്ടിയുടെ അമ്മ, തങ്ങള്‍ അവധിക്കാലം ആഘോഷിക്കാനായി ബഹാമസില്‍ പോയതും. അവിടെ വച്ച് സ്‌നോർക്കലിംഗ് ഉപയോഗിച്ച് നീന്തിയതുമായ കഥ പറഞ്ഞു. ആ സംഭവത്തിന്‍റെ ഓര്‍മ്മയില്‍ മകന്‍ വരച്ചതാണ് ആ ചിത്രമെന്ന് അവര്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് അധ്യാപികയ്ക്ക് സമാധാനമായതും രക്ഷിതാക്കളെ വിളിപ്പിക്കാനുള്ള കാര്യം വിശദീകരിച്ചതും. 

Latest Videos

undefined

സ്വന്തം എഐ ബോട്ട് ക്ലോണ്‍ സൃഷ്ടിച്ച് മോഡല്‍; മണിക്കൂറിന് 5,000 രൂപയ്ക്ക് ഡേറ്റ് ചെയ്യാന്‍ ആണ്‍സുഹൃത്തുക്കള്‍ !

അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്‌നോർക്കലിംഗ് ചെയ്യുന്ന ചിത്രം തന്നെയാണ് കുട്ടി വരച്ചിരുന്നത്. പക്ഷേ, വരയുടെ പ്രത്യേക കാരണം ചിത്രം അധ്യാപിക തെറ്റിദ്ധരിച്ചു. അവര്‍ കരുതിയത്, കുട്ടി, തന്‍റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും തീക്കിക്കൊല്ലുന്ന ചിത്രമാണ് വരച്ചതെന്നായിരുന്നു. ഈ ചിത്രം വീ ആർ ടീച്ചേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെടുകയും അത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ക്ക് അനാവശ്യമായി രക്ഷിതാക്കളെ വിളിച്ച് വരുത്തിയതിനെതിരെ നിരവധി പേര്‍ കുറിപ്പെഴുതി. അധ്യാപിക ആദ്യം കുട്ടിയോട് ആ ചിത്രത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവിടെ തീരേണ്ട പ്രശ്നമായിരുന്നെന്നും അതിന് പകരം അധ്യാപിക, രക്ഷിതാക്കളുടെ സമയത്തിന് വില കല്‍പ്പിക്കാതെ അവരെ സ്കൂളിലേക്ക് വിളിച്ച് വരുത്തിയെന്ന് പലരും അഭിപ്രായപ്പെട്ടു. 

വീട് തകര്‍ത്ത പാറക്കഷ്ണം, 500 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശില !

click me!