സ്കേറ്റിംഗ് നടത്തുന്ന അമ്മൂമ്മമാര്‍; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എഐ ചിത്രങ്ങള്‍ !

By Web Team  |  First Published Apr 20, 2023, 11:29 AM IST

നാല് ചിത്രങ്ങളും വ്യത്യസ്തരായ എന്നാല്‍ പ്രായം ചെന്ന സ്ത്രീകള്‍ സ്കേറ്റിംഗ് ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്മൂമ്മമാര്‍ വിവിധ വേഷങ്ങള്‍ ധരിച്ചായിരുന്നു സ്കേറ്റിംഗ് ചെയ്യുന്നത്. 



ർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് കൊണ്ട് അതിശയകരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. താജ്മഹലിന്‍റെ നിര്‍മ്മാണത്തിന്‍റെ ദൃശ്യവും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ കൊച്ചു കുട്ടികളായി ചിത്രീകരിച്ചതും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പുതിയ പുതിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ചിത്രം സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ സവിശേഷം ശ്രദ്ധ പിടിച്ച് പറ്റി. 

tarqeeb എന്ന ഇന്‍റസ്റ്റാഗ്രാം ഐഡിയില്‍ നിന്ന് ആശിഷ് ജോസാണ് ചിത്രം പങ്കുവച്ചത്. 'നാനിയുടെ സ്കേറ്റിംഗ്' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നാലോളം ചിത്രങ്ങളാണ് ഈ സീരീസില്‍ ഉള്ളത്. നാല് ചിത്രങ്ങളും വ്യത്യസ്തരായ എന്നാല്‍ പ്രായം ചെന്ന സ്ത്രീകള്‍ സ്കേറ്റിംഗ് ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്മൂമ്മമാര്‍ വിവിധ വേഷങ്ങള്‍ ധരിച്ചായിരുന്നു സ്കേറ്റിംഗ് ചെയ്യുന്നത്. ഓരോ ചിത്രങ്ങളും അതത് ദേശത്തെയും ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ വേഷവും സ്ഥലത്തിന്‍റെ പ്രത്യേകതകളും ശ്രദ്ധയില്‍പ്പെടുമ്പോള്‍ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോയെന്ന് ഒരുവേള നമ്മള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. അത്രയ്ക്ക് സൂക്ഷ്മാമായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 

Latest Videos

undefined

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashish Jose (@tarqeeb)

കലാസൃഷ്ടിക്കുള്ളില്‍പ്പെട്ട് പോയ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി; നാല് ലക്ഷം പിഴ, വൈറല്‍ വീഡിയോ!

ചിലര്‍ ചട്ടയും മുണ്ടും ഉടുത്തപ്പോള്‍ മറ്റ് ചിലര്‍ ഉത്തരേന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ വേഷവിധാനത്തിലായിരുന്നു. മറ്റ് ചിലര്‍ ചുങ്കിലും ബൗളിനും പുറമേ തോര്‍ത്ത് ചുമലിന് കുറുകെയിട്ടും സ്കേറ്റിംഗിന് എത്തിയിരുന്നു. ചിത്രങ്ങളെല്ലാം ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥമാണെന്ന തോന്നലുണ്ടാക്കും. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്തു.  നിരവധി പേര്‍ ചിത്രത്തിന് കമന്‍റുമായെത്തി. ഇത് യഥാര്‍ത്ഥ ചിത്രങ്ങളാകാന്‍ വഴിയില്ലെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. മറ്റൊരാള്‍ എഴുതിയത്, ഇത് യാഥാർത്ഥ്യമാണെന്ന് ഞാൻ പ്രതീക്ഷിച്ചുവെന്നായിരുന്നു. 

കലാസൃഷ്ടിക്കുള്ളില്‍പ്പെട്ട് പോയ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി; നാല് ലക്ഷം പിഴ, വൈറല്‍ വീഡിയോ!

click me!