അവസാനം കണ്ടത് 2022ൽ, രണ്ടരക്കോടി വിലയുള്ള 'പ്രകൃതി' അടിച്ചുമാറ്റി, എസ് എച്ച് റാസയുടെ വിഖ്യാത ചിത്രം

By Web TeamFirst Published Sep 12, 2024, 9:04 AM IST
Highlights

തെക്കൻ മുംബൈയിലെ ബല്ലാർദ് പിയറിലെ ലേലശാലയിൽ സൂക്ഷിച്ചിരുന്ന ചിത്രമാണ് മോഷണം പോയിരിക്കുന്നത്. 2.5 കോടി രൂപ വില വരുന്നതാണ് ഈ ചിത്രം

മുംബൈ: തെക്കൻ മുംബൈയിലെ ലേല ശാലയിൽ നിന്ന് 'പ്രകൃതി' അടിച്ച് മാറ്റി മോഷ്ടാക്കൾ. പ്രശസ്ത ചിത്രകാരൻ എസ് എച്ച് റാസയുടെ പ്രകൃതിയെന്ന പെയിന്റിംഗാണ് മോഷ്ടിക്കപ്പെട്ടത്. തെക്കൻ മുംബൈയിലെ ബല്ലാർദ് പിയറിലെ ലേലശാലയിൽ സൂക്ഷിച്ചിരുന്ന പെയിന്റിംഗാണ് മോഷണം പോയിരിക്കുന്നത്. 2.5 കോടി രൂപ വില വരുന്നതാണ് ഈ ചിത്രം. ലേലശാലയുടെ സംഭരണ ശാലയിൽ സൂക്ഷിച്ചിരുന്ന പ്രകൃതി എന്ന പെയിന്റിംഗാണ് കാണാതായിട്ടുള്ളത്.

മുംബൈ സ്വദേശിയായ ഇന്ദ്ര വീർ എന്നയാൾ 2020 ഫെബ്രുവരിയിൽ ലേലം ചെയ്യാനായി സൂക്ഷിക്കാനായി മുബൈയിലെ ആസ്റ്റാ ഗുരു ഓക്ഷൻ ഹൌസിൽ പ്രൈവറ്റ് ലിമിറ്റഡിൽ ഏൽപ്പിച്ചതായിരുന്നു ചിത്രം. ബല്ലാർഡ് പിയറിലെ വെയർഹൌസിലായിരുന്നു ചിത്രം സൂക്ഷിച്ചിരുന്നത്. പെയിന്റിംഗ് കാണാതായതിൽ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 മാർച്ച് 24നാണ് പെയിന്റിംഗ് അവസാനമായി കണ്ടത്. വീണ്ടും ലേലം ചെയ്യാനായി എടുക്കാനൊരുങ്ങുമ്പോഴാണ് പെയിന്റിംഗ് കാണാതായ വിവരം അറിയുന്നത്. വെയർ ഹൌസ് മുഴുവൻ തെരഞ്ഞ ശേഷവും പെയിന്റിംഗ് കണ്ടെത്താനാവാതെ വന്നതോടെയാണ് ലേലശാല പൊലീസിൽ പരാതി നൽകിയത്. ആസ്റ്റാ ഗുരു ലേലശാല മേധാനി സിദ്ദാന്ത് ഷെട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

Latest Videos

1992ലാണ് റാസ ഈ പെയിന്റിംഗ് പൂർത്തിയാക്കിയത്. വനംവകുപ്പ് റേഞ്ചറുടെ മകനായി മധ്യപ്രദേശിലെ മാണ്ഡലയിൽ വളർന്ന റാസയുടെ ചിത്രങ്ങളിൽ വലിയ രീതിയിൽ പരിസ്ഥിതിയുടെ സാന്നിധ്യം പ്രകടമാണ്. എം എഫ് ഹുസൈൻ, എഫ് എൻ സൂസ, കെ എച്ച് ആറാ തുടങ്ങിയ ചിത്രകാരന്മാർക്കൊപ്പം ബോംബെ പുരോഗന കലാസംഘത്തിന് റാസ 1950 കാലഘട്ടത്തിൽ അടിത്തറ പാകിയിരുന്നു. ആഗോളതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ കലാകാരനെ 2007ൽ പത്മഭൂഷണും 2013ൽ പത്മ വിഭൂഷണും നൽകി രാജ്യം റാസയെ ആദരിച്ചിട്ടുണ്ട്. 201ലാണ് റാസ വിടവാങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!