വിറ്റത് 160 കോടിക്ക്; പെയിന്‍റിംഗ് കണ്ടെത്തിയത് ലണ്ടനിലെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് ബാഗിൽ നിന്ന്

By Web Team  |  First Published Jul 5, 2024, 2:36 PM IST

തന്‍റെ 20 -ാം വയസില്‍ 1510 -ലാണ് ടിഷ്യന്‍ ഈ ചിത്രം വരച്ചത്.  മരത്തിൽ വരച്ച രണ്ടടി വീതിയുള്ള ഈ പെയിന്‍റിം​ഗ് ഉണ്ണിയേശുവിനൊപ്പം അമ്മയായ മേരിയും വളർത്തച്ഛനായ ജോസഫും കാലിത്തൊഴുത്തിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 



യൂറോപ്പിനെ സംബന്ധിച്ച് ചിത്രകലയ്ക്ക് വലിയ മാര്‍ക്കറ്റാണ് ഉള്ളത്. നൂറ്റാണ്ട് പഴക്കമുള്ള ചിത്രങ്ങളാണെങ്കില്‍ അവയ്ക്ക് സ്വപ്ന തുല്യമായ വിലയാണ് പലപ്പോഴും ലേലത്തിന് വയ്ക്കുമ്പോള്‍ ലഭിക്കുന്നത്. സമാനമായൊരു പേയിന്‍റിംഗ് ലണ്ടനിലെ ഒരു ബസ്റ്റോറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍ നിന്നും കണ്ടെത്തി. 500 വര്‍ഷം മുമ്പ് യൂറോപ്പില്‍ ചിത്രകലയില്‍ നവോത്ഥാനം ആരംഭിച്ച കാലത്ത് വരച്ച ആ പെയിന്‍റിംഗ് ലേലത്തിന് വച്ചപ്പോള്‍ വിറ്റ് പോയതാകട്ടെ 160 കോടി രൂപയ്ക്കും. 

യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ ചിത്രകാരന്മാരിൽ ഒരാളായ ഇറ്റാലിക്കാരനായി നവോത്ഥാന ചിത്രകാരന്‍ ടിഷ്യന്‍റെ (Titian)  'റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ഇൻ ഈജിപ്ത്'  (Rest on the Flight into Egypt) എന്ന മോഷണം പോയ ആദ്യകാല പെയിന്‍റിംഗായിരുന്നു അത്. ലണ്ടനിലെ ഒരു ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പ്ലാസ്റ്റിക്ക് കൂടിൽ നിന്നാണ് 2002 ല്‍ പെയിന്‍റിംഗ് കണ്ടെത്തിയത്. ടിഷ്യന്‍ 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ചിത്രം ഏതാണ്ട് 15 ദശലക്ഷം പൌണ്ടിനാണ് ലേലത്തില്‍ വിറ്റ് പോയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നികുതി അടക്കം തുക 25 ദശലക്ഷം പൌണ്ടായിരുന്നെന്നും (266 കോടി) റിപ്പോര്‍ട്ടില്‍ പറയുന്നു. തന്‍റെ 20 -ാം വയസില്‍ 1510 -ലാണ് ടിഷ്യന്‍ ഈ ചിത്രം വരച്ചത്.  മരത്തിൽ വരച്ച രണ്ടടി വീതിയുള്ള ഈ പെയിന്‍റിം​ഗ് ഉണ്ണിയേശുവിനൊപ്പം അമ്മയായ മേരിയും വളർത്തച്ഛനായ ജോസഫും കാലിത്തൊഴുത്തിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 

Latest Videos

undefined

'മനുഷ്യൻ എന്ന ഭീകരജീവി'; 80 ശതമാനം ചരിത്രാതീത മൃഗങ്ങളുടെയും വംശനാശത്തിന് കാരണം മനുഷ്യന്‍

ജൂലൈ 2-നാണ് "ദ റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ടു ഈജിപ്ത്" ലേലത്തിൽ വിറ്റുപോയത്.  ലേല ഏജൻസിയായ ക്രിസ്റ്റീസ് പറയുന്നു. അന്നേ ദിവസം വിറ്റ് പോയ ഏറ്റവും ഉയർന്ന വിലയുള്ള സൃഷ്ടിയായിരുന്നു ഇതെന്നും  ടിഷ്യന്‍റെ ഏറ്റവും ഉയർന്ന മൂല്യത്തിൽ ലേലം ചെയ്തുപോയ കലാസൃഷ്ടിയാണ് ഇതെന്നും ലേല സ്ഥാപനം അവകാശപ്പെട്ടു. 1809-ൽ നെപ്പോളിയൻ ബോണപാർട്ടിന്‍റെ സൈന്യം ഈ പെയിന്‍റിംഗ് മോഷ്ടിച്ച് പാരീസിലേക്ക് കടത്തി. പിന്നീട് ഈ പെയിന്‍റിംഗ്  1995 -ൽ വിൽറ്റ്ഷെയറിലെ ലോംഗ്ലീറ്റ് ഹൗസിൽ നിന്ന് വീണ്ടും മോഷ്ടിക്കപ്പെട്ടു. ഒടുവില്‍ 2002 ല്‍ ലണ്ടനിലെ ബസ് സ്റ്റോപ്പില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1995 മുതല്‍ ഈ പെയിന്‍റിംഗിനെ കുറിച്ച് അന്വേഷിച്ച ഡിറ്റക്ടീവായ ചാൾസ് ഹിലാണ് ലണ്ടനിലെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെയിന്‍റിംഗ് കണ്ടെത്തിയതും. അപ്പോഴേക്കും പെയിന്‍റിംഗിന്‍റെ ഫ്രൈം നഷ്ടപ്പെട്ടിരുന്നെങ്കിലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. 

രണ്ട് വയസുകാരന്‍റെ ചിത്രം മിനി പിക്കാസോ, വിറ്റ് പോയത് ആറ് ലക്ഷത്തോളം രൂപയ്ക്ക്

click me!