കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് സ്കൂളില്ലാത്തത് കാരണം നേരം കൊല്ലാൻ കാർഡ്‍ബോർഡിൽ വരച്ച് തുടങ്ങിയതാണ് അവൻ. ആ സമയത്ത് അവന്റെ അച്ഛനായ നാതൻ ജോൺസാണ് തന്റെ മകനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുന്നത്.
ചില മനുഷ്യരുണ്ട്, ഈ ലോകത്തിന് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നതെന്തും ചെയ്യുന്നവർ. തങ്ങളുടെ വെളിച്ചം ലോകത്തിന് കൂടി പകർന്നു കൊടുക്കുന്നവർ. അതിൽ പെട്ടൊരാളാണ് എസെക്സിൽ നിന്നുള്ള നോഹ. ചാരിറ്റിക്ക് വേണ്ടി ആ മിടുക്കൻ തന്റെ പ്രൊജക്ടിലൂടെ സമാഹരിച്ചത് ഏകദേശം മൂന്നുകോടി രൂപയാണ്. എന്നാൽ, അനേകം മനുഷ്യരുടെ ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ ആ 15 -കാരൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു.
നോഹയുടെ മരണവിവരം പുറത്ത് വിട്ടത് അവന്റെ കുടുംബം തന്നെയാണ്. വേദനയില്ലാത്ത മരണമായിരുന്നു അവന്റേത് എന്നും അവസാന നിമിഷങ്ങളിൽ അവന്റെ പ്രിയപ്പെട്ടവരെല്ലാം അവനൊപ്പമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരുമായി സഹകരിച്ച് നടത്തിയ പ്രൊജക്ടിലൂടെയാണ് നോഹ ചാരിറ്റിക്ക് വേണ്ടി പണം കണ്ടെത്തിയത്.
undefined
ഹൈഡ്രോസെഫാലസ്, അപസ്മാരം, സെറിബ്രൽ പാൾസി എന്നീ അവസ്ഥകളുള്ള കുട്ടിയായിരുന്നു നോഹ. അവൻ ബാക്ക്ഗ്രൗണ്ട് ബോബ് എന്ന പേരിലും അറിയപ്പെടുന്നു. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് സ്കൂളില്ലാത്തത് കാരണം നേരം കൊല്ലാൻ കാർഡ്‍ബോർഡിൽ വരച്ച് തുടങ്ങിയതാണ് അവൻ. ആ സമയത്ത് അവന്റെ അച്ഛനായ നാതൻ ജോൺസാണ് തന്റെ മകനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുന്നത്.
പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അതിന് ലഭിച്ചത്. ലോകമെമ്പാടുനിന്നുമായി അനേകം കലാകാരന്മാർ അവനൊപ്പം സഹകരിച്ച് പ്രവർത്തിക്കാനായി മുന്നോട്ട് വന്നു. അവന്റെ പ്രൊജക്ടിൽ പിന്നീട് പ്രവർത്തിച്ചവരിൽ എഡ് ഷീരനും ഗ്രേസൺ പെറിയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും പെടുന്നു. നിരവധി ചിത്രപ്രദർശനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുകയും നിരവധി പുസ്തകങ്ങൾ അവന്റെ കുടുംബം പ്രസിദ്ധീകരിക്കുകയും ചെയ്തു. വലിയ തുകയാണ് ഇതിലൂടെ അവൻ തന്നെ ചികിത്സിക്കുന്ന കോൾചെസ്റ്റർ ആൻഡ് ഇപ്‌സ്‌വിച്ച് ഹോസ്പിറ്റൽസ് ചാരിറ്റിക്ക് നൽകിയത്.
തങ്ങളുടെ മകനെ കുറിച്ചോർത്ത് ഞങ്ങൾക്ക് വളരെ അധികം അഭിമാനമുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ നൽകിയിട്ടാണ് അവൻ പോയിരിക്കുന്നത് എന്നാണ് നോഹയുടെ മരണശേഷം അവന്റെ അച്ഛൻ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം