'കാണാതായ' പിക്കാസോ ചിത്രം അപ്രതീക്ഷിതമായി ഫിലിപ്പൈൻസിലെ മുൻ ഫസ്റ്റ് ലേഡിയുടെ വീട്ടിൽ

By Web Team  |  First Published May 14, 2022, 4:23 PM IST

പ്രസ്തുത കലാസൃഷ്ടി, കാണാതാകുന്നതിന് മുമ്പ് മാർക്കോസ് കുടുംബത്തെക്കുറിച്ചുള്ള 2019 -ലെ ഡോക്യുമെന്ററി 'ദി കിംഗ് മേക്കറിൽ' പ്രത്യക്ഷപ്പെട്ടിരുന്നു. 


കാണാതായി എന്ന് കരുതുന്ന ഒരു പാബ്ലോ പിക്കാസോ പെയിന്റിം​ഗ് (Pablo Picasso painting) തികച്ചും യാദൃച്ഛികമായി ഫിലിപ്പൈൻസിലെ മുൻ ഫസ്റ്റ് ലേഡി (Philippines' former first lady) ഇമെൽഡാ മാർക്കോസി(Imelda Marcos)ന്റെ വീട്ടിൽ കണ്ടു. Femme Couche VI എന്ന് പേരിട്ടിരിക്കുന്ന പെയിന്റിംഗാണ് വീഡിയോയിലുള്ളത്. മകന്റെ പ്രസിഡൻഷ്യൽ വിജയം ആഘോഷിക്കുകയായിരുന്നു ഇമെൽഡ. ആ സമയത്ത് പകർത്തിയതായിരുന്നു വീഡിയോ. അതിൽ ഇമെൽഡ ഇരിക്കുന്ന സോഫയ്ക്ക് മുകളിലായി പിക്കാസോ ചിത്രം കാണാം. 

എന്നിരുന്നാലും, ഇത് യഥാർത്ഥ പിക്കാസോ ചിത്രമല്ല. മറിച്ച് അതിന്റെ ഒരു പകർപ്പായിരിക്കാം എന്നാണ് കരുതുന്നത്. 2014 -ൽ ആന്റി കറപ്ഷൻ അതോറിറ്റി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട എട്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു പിക്കാസോയുടെ ഒറിജിനൽ ചിത്രം.

Latest Videos

undefined

അന്തരിച്ച ഫിലിപ്പൈൻ സ്വേച്ഛാധിപതി ഫെർഡിനാൻഡ് മാർക്കോസിന്റെ വിധവയാണ് ഇമെൽഡ മാർക്കോസ്. അവർ തന്റെ മകൻ ഫെർഡിനാൻഡ് ബോങ്‌ബോങ് മാർക്കോസ് ജൂനിയറിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ. ഈ ആഴ്ച സംപ്രേക്ഷണം ചെയ്ത ഫൂട്ടേജിൽ വളരെക്കാലമായി കാണാതായ പിക്കാസോ മാസ്റ്റർപീസ് തൂങ്ങിക്കിടക്കുന്നതായി കാണാം. ഇമെൽഡ ഇരിക്കുന്ന സോഫയ്ക്ക് പിന്നിലായിട്ടാണ് ചിത്രം ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മാർക്കോസ് കുടുംബം അവരുടെ 20 വർഷത്തിലേറെ കാലത്തെ ഭരണകാലത്ത് അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 160 കലാസൃഷ്ടികളിൽ ഒന്നായിരുന്നു ഈ പെയിന്റിംഗ്. 

പ്രസ്തുത കലാസൃഷ്ടി, കാണാതാകുന്നതിന് മുമ്പ് മാർക്കോസ് കുടുംബത്തെക്കുറിച്ചുള്ള 2019 -ലെ ഡോക്യുമെന്ററി 'ദി കിംഗ് മേക്കറിൽ' പ്രത്യക്ഷപ്പെട്ടിരുന്നു. ഇമെൽഡയ്‌ക്ക് വ്യാജ പെയിന്റിംഗുകൾ വാങ്ങുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ശീലമുണ്ടെന്ന് പ്രസിഡൻഷ്യൽ കമ്മീഷൻ ഓൺ ​ഗുഡ് ​ഗവൺമെന്റ് (പിസിജിജി) മുൻ കമ്മീഷണർ റൂബൻ കരൻസ പറഞ്ഞു. 

1965 മുതൽ 1986 വരെയുള്ള തന്റെ ഭരണകാലത്ത്, മാർക്കോസ് സീനിയർ തന്റെ എതിരാളിയെ അറസ്റ്റ് ചെയ്യുക, പീഡിപ്പിക്കുക, കൊല്ലുക എന്നിവയുൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി. കൂടാതെ തന്റെ അധികാരം ഉപയോഗിച്ച് 10 ബില്യൺ ഡോളർ അനധികൃതമായി സമ്പാദിച്ചു. ദശലക്ഷണക്കിന് വിലവരുന്ന കലാസൃഷ്ടികളടക്കം ആ സമ്പത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല.

click me!