അടുത്തിടെയാണ് ഇതുപോലെ കലാസൃഷ്ടിയായ ഒരു വാഴപ്പഴം കോടിക്ക് ലേലത്തിൽ വിറ്റുപോയത്. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലനായിരുന്നു ഈ കലാസൃഷ്ടിക്ക് പിന്നിൽ.
അമേരിക്കൻ ചിത്രകാരനായ റോബർട്ട് റൈമാൻ്റെ ഒരു ശൂന്യമായ ക്യാൻവാസ് ലേലത്തിനൊരുങ്ങുന്നു. 1.5 മില്യൺ ഡോളറിലധികം (ഏകദേശം 13 കോടി) വിലമതിക്കുന്ന ഈ കലാസൃഷ്ടിയുടെ ലേലം ജർമ്മനിയിലാണ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1970 -ൽ ചെയ്ത ഈ കലാസൃഷ്ടിയുടെ പേര് ജനറൽ 52" x 52" (General 52" x 52") എന്നാണ്. ഡിസംബർ 6, 7 തീയതികളിലായി ബെർലിനിലെ കെറ്ററർ കുൻസ്റ്റ് ലേലശാലയിലാണ് ഇതിന്റെ ലേലം നടക്കുക. തികച്ചും ശൂന്യമായ ഒരു കാൻവാസാണ് ഇത് എന്നാണ് കാണുന്ന ഏതൊരാൾക്കും തോന്നുക. എന്നാൽ, യഥാർത്ഥത്തിൽ വെളുത്ത ഇനാമലും ഇനാമെലാക്കും ഉപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നതത്രെ.
undefined
ശൂന്യമായി തോന്നാമെങ്കിലും, ഈ പെയിന്റിംഗിന്റെ അർത്ഥം ആഴമുള്ളതാണ്. മാത്രമല്ല, കാണുന്നവന്റെ കണ്ണിലാണ് ഈ കലാസൃഷ്ടിയുടെ യഥാർത്ഥ അർത്ഥം തെളിയേണ്ടുന്നതും.
"വെളുപ്പ് എപ്പോഴും വെളുപ്പല്ല. വെളുത്ത നിറം വസ്തുക്കളുടെ പ്രകാശം, ചലനം, ഘടന എന്നിവ വെളിപ്പെടുത്തുന്നു" എന്നാണ് കെറ്ററർ കുൻസ്റ്റിലെ വിദഗ്ധനായ സൈമൺ വിച്ച്മാൻ വിശദീകരിക്കുന്നത്. ഈ ആർട്ടിന് അർത്ഥം നൽകേണ്ടത് കാഴ്ച്ചക്കാരാണ്. അവരാണ് ഇതിന് പുതിയ പുതിയ അർത്ഥലതലങ്ങളുണ്ടാക്കുന്നത് എന്നും വിച്ച്മാൻ പറയുന്നു.
അടുത്തിടെയാണ് ഇതുപോലെ കലാസൃഷ്ടിയായ ഒരു വാഴപ്പഴം കോടിക്ക് ലേലത്തിൽ വിറ്റുപോയത്. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലനായിരുന്നു ഈ കലാസൃഷ്ടിക്ക് പിന്നിൽ. തന്റെ കൊമേഡിയൻ പരമ്പരകളുടെ തുടർച്ചയായിട്ടാണ് അദ്ദേഹം ടേപ്പൊട്ടിച്ച ഈ വാഴപ്പഴവും അവതരിപ്പിച്ചത്.
ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്റ്റോ കറന്‍സി സംരഭകനാണ് 52.35 കോടി രൂപ നൽകി ആ ഇന്‍സ്റ്റലേഷന്‍ സ്വന്തമാക്കിയത്. പിന്നീട്, അദ്ദേഹം ഈ കോടികളുടെ വാഴപ്പഴം കഴിച്ചതും വലിയ വാർത്തയായി മാറിയിരുന്നു.
പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്