ലോക്ക്ഡൗൺ സമയത്ത് തനിക്കും കുടുംബത്തിനും ജീവിക്കുന്നതിനായി പൂനെ തെരുവുകളിൽ ആയോധനകല അവതരിപ്പിക്കുന്ന ശാന്തയുടെ ഒരു വീഡിയോ വൈറലായിരുന്നു.
ശാന്ത ബാലു പവാര്‍ വിളിക്കപ്പെടുന്നത് തന്നെ വാരിയര്‍ ആജി എന്നാണ്. ശാന്തയുടെ ലാത്തി-കത്തി കഴിവ് വൈറലായിരുന്നു. ആയോധനകലയിലുള്ള മുത്തശ്ശിയുടെ ഈ കഴിവ് കണ്ട് ഇന്‍റര്‍നെറ്റ് ലോകം ഒനനടങ്കം അവര്‍ക്ക് കയ്യടിച്ചിരുന്നു. 85 വയസുകാരിയാണ് ശാന്ത ബാലു പവാര്‍. ഈ പ്രായത്തിലും ലാത്തി-കത്തി ആര്‍ട്ടിസ്റ്റാണ് ശാന്ത. എട്ടാമത്തെ വയസിലാണ് ഈ ആയോധനകലയുടെ ലോകത്തേക്ക് ശാന്ത ചുവട് വയ്ക്കുന്നത്.
undefined
മഹാരാഷ്ട്രയിലെ ഡോംബാരി നൊമാഡിക് ഗോത്രത്തില്‍ പെടുന്നയാളാണ് ശാന്ത. ജീവിക്കാനായി തെരുവില്‍ ആയോധനകലയിലെ പ്രകടനം കാഴ്ച വയ്ക്കുമായിരുന്നു അവര്‍. ത്രിദേവ്, സീത ഔര്‍ ഗീത, എന്നീ സിനിമകളിലും ശാന്ത ബാലു പവാറിന്‍റെ പ്രകടനം കാണാന്‍ സാധിക്കും. 2020 -ല്‍ മറാത്തി ആക്ടറായ ഐശ്വര്യ കാലേ ശാന്തയുടെ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ പ്രായത്തിലും ലാത്തി-കത്തി ഉപേക്ഷിക്കാനോ പ്രായമായി എന്ന് പറഞ്ഞ് ഒരിടത്തിരിക്കാനോ ശാന്ത തയ്യാറല്ല. തന്‍റെ അഭിമാനമായിട്ടാണ് ശാന്ത ഈ കലയെ കാണുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ശാന്ത ലാത്തി-കത്തി പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും എവിടെയും അത് മോശം പ്രകടനമായിരുന്നുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ശാന്ത പറയുന്നു. മാത്രമല്ല, ഒട്ടേറെപ്പേരാണ് ശാന്തയോട് പ്രകടനം ഗംഭീരമാണ് എന്ന് പറയുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളത്.
ലോക്ക്ഡൗൺ സമയത്ത് തനിക്കും കുടുംബത്തിനും ജീവിക്കുന്നതിനായി പൂനെ തെരുവുകളിൽ ആയോധനകല അവതരിപ്പിക്കുന്ന ശാന്തയുടെ ഒരു വീഡിയോ വൈറലായിരുന്നു. സോനു സൂദ്, റിതീഷ് ദേശ്മുഖ് തുടങ്ങി നിരവധി താരങ്ങൾ ആ സമയത്ത് അവരുടെ കഴിവുകളെ അഭിനന്ദിച്ചു. സോനു സൂദ് പിന്നീട് ആയോധന കല പരിശീലിപ്പിക്കുന്ന ഒരു സ്കൂൾ പൂനെയിൽ തുടങ്ങാൻ ശാന്ത ബാലു പവാറിനെ സഹായിക്കുകയുണ്ടായി.
ഏതായാലും പ്രായമായി എന്നും പറഞ്ഞ് നേരത്തെ വിശ്രമജീവിതത്തിലേക്ക് കടക്കുകയും അല്ലെങ്കിൽ കഴിവുകളുണ്ടായിട്ടും അത് പുറത്തെടുക്കാനാവാതെയും വരുന്നവർക്ക് ശാന്ത ബാലു പവാറിനെ കണ്ട് പഠിക്കാവുന്നതാണ്. പ്രായം ഒന്നിനും തടസമല്ലെന്നും ഇഷ്ടങ്ങൾ എങ്ങനെയൊക്കെയാണ് നമ്മെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനും ഉദാഹരണമാണ് ഇവരുടെ ജീവിതം.