ലൈറ്റ് ഹൌസില്‍ തട്ടിത്തെറിച്ച തിരമാലകളില്‍ മുഖ രൂപം; വൈറലായി ഒരു ചിത്രം

By Web Team  |  First Published Mar 1, 2023, 5:13 PM IST

12 മണിക്കൂറിനിടെ 4,000 ചിത്രങ്ങളാണ് ഇവിടെ നിന്ന് ഇയാൻ സ്പ്രോട്ട് പകര്‍ത്തിയത്. അതില്‍ മനുഷ്യമുഖമുള്ള ചിത്രം കണ്ടപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇയാൻ സ്പ്രോട്ട്  പറയുന്നു.



ചില കാഴ്ചകള്‍ നമ്മള്‍ ഫോട്ടോയെടുത്ത് നോക്കുമ്പോഴാകും അതില്‍ അതുവരെ കാണാത്ത മറ്റൊരു ചിത്രം നമ്മള്‍ കാണുക. അത്തരത്തിലൊരു ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കടല്‍ത്തീരത്തെ ഒരു ലൈറ്റ് ഹൌസിലേക്ക് അടിച്ച് കയറിയ തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രത്തിലെ ഒറ്റ കാഴ്ചയില്‍ തന്നെ ഒരു മുഖ രൂപം കാണാം. സണ്ടര്‍ലാന്‍റിലെ റോക്കര്‍ പിയര്‍ ലൈറ്റ് ഹൌസില്‍ നിന്നെടുത്ത ചിത്രത്തിലാണ് ഇത്തരമൊരു മനുഷ്യമുഖം പതിഞ്ഞത്. 

12 മണിക്കൂറിനിടെ 4,000 ചിത്രങ്ങളാണ് ഇവിടെ നിന്ന് ഇയാൻ സ്പ്രോട്ട് പകര്‍ത്തിയത്. അതില്‍ മനുഷ്യമുഖമുള്ള ചിത്രം കണ്ടപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന്‍റെ കോമ്പോസിഷനില്‍ അത്ര മികച്ച ചിത്രമല്ലെങ്കിലും ആ ചിത്രം ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോവിഡ് ലോക്ഡൌണിനെ തുടര്‍ന്ന് ലോകം മുഴുവനും അടച്ച് പൂട്ടിയപ്പോള്‍ ഉണ്ടായ മാനസിക പ്രശ്നങ്ങളെ മറികടക്കുന്നതിനായാണ് ഇയാന്‍ സ്പ്രോട്ട് ഫോട്ടോഗ്രഫിയിലേക്ക് കടന്നത്. 

Latest Videos

undefined

 

കൂടുതല്‍ വായനയ്ക്ക്:    ഇരുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തി പൈലറ്റ്

തിരമാലകളില്‍ നിന്നും കടല്‍ത്തീരത്ത് സൃഷ്ടിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ തനിക്ക് വലിയ താത്പര്യമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ കണ്ണുകള്‍ വരയ്ക്കപ്പെടുമെന്ന് വിശ്വാസിക്കുന്നില്ലെന്നും ഇയാന്‍ പറയുന്നു. ഇയാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ചിത്രത്തിന് നിരവധി പേരാണ് കമന്‍റ് ചെയ്തത്. 'അബി ജലദേവതയായ ആംഫിട്രൈറ്റ് അല്ലെങ്കില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മരിച്ചുപോയ എലിസബത്ത് രാജ്ഞി' എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് കുറിപ്പെഴുതിയത്. 

ലോക്ഡൌണ്‍ സമയത്ത് തന്‍റെ ബിസിനസില്‍ നിന്നും നേരിട്ട സമ്മര്‍ദ്ദം മറികടക്കാനാണ് ഫോട്ടോഗ്രഫിയിലേക്ക് കടന്നത്. തനിക്ക് സമാധാനം ലഭിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു. ഫോട്ടോഗ്രഫിയിലുള്ള താത്പര്യത്തില്‍ നിന്നാണ് കോവിഡ് കാലത്ത് ഈ മേഖലയിലേക്ക് കടന്നത്. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ തനിക്ക് മറ്റെല്ലാ കാര്യങ്ങളും മറക്കാനും മനസിനെ ശാന്തമാക്കാനും കഴിയുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മികച്ചതെന്ന് തോന്നുന്ന ചിത്രം ലഭിച്ചില്ലെങ്കില്‍ നാളെ വീണ്ടും ശ്രമിക്കുക. ഫോട്ടോഗ്രഫി ഇപ്പോള്‍ എന്‍റെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്നും ഇയാന്‍ കൂട്ടിചേര്‍ക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്:  ഇംഗ്ലണ്ടില്‍ നിന്നും ഇരുമ്പുയുഗത്തില്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച ചീപ്പ് കണ്ടെത്തി! 


 

click me!