ഇത് 90 മിനിറ്റ് നീളുന്ന രതിയല്ല, ഒരു കലാരൂപം; ദമ്പതികള്‍ മനസ് തുറക്കുന്നു

By Web Team  |  First Published Oct 19, 2019, 4:21 PM IST

നിങ്ങളിപ്പോഴും കരുതുന്നത് ഇതൊരു ഇറച്ചിക്കടയാണ് എന്നാണ്. അവിടെ നിങ്ങള്‍ ജഡ്‍ജ് ചെയ്യപ്പെടുന്നുണ്ട്. നോക്കൂ, ഞാനൊരു മോഡലാണെങ്കില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ട് സ്റ്റേജില്‍ നടക്കുകയാണെങ്കില്‍ അവിടെ ഞാന്‍ ജഡ്‍ജ് ചെയ്യപ്പെടും. പക്ഷേ, ഇവിടെ ഞങ്ങളുടെ ഷോ കാണാനെത്തുന്നവര്‍ തികച്ചും വ്യത്യസ്‍തരാണ്. 


കാസ റോസ്സോ (Casa Rosso ) എന്നത് ആംസ്റ്റര്‍ഡാമിലുള്ള ഒരു തിയേറ്ററാണ്. ഒന്നൂകൂടി തെളിച്ചുപറഞ്ഞാല്‍ സെക്സ് തിയേറ്റര്‍. 90 മിനിറ്റ് നീളുന്നതാണ് ഇവരുടെ ഒരു പ്രദര്‍ശനം. ദിവസത്തില്‍ തന്നെ ഒന്നിലേറെ പ്രദര്‍ശനങ്ങളുണ്ട്. അതില്‍ പലതരത്തിലുള്ള പെര്‍ഫോമന്‍സുകളുമുണ്ട്. അവിടെ 16 വര്‍ഷങ്ങളായി സ്റ്റേജില്‍ തത്സമയം രതിയിലേര്‍പ്പെടുന്ന ദമ്പതികളാണ് ഉഡിയും എറിക്കയും. നിറഞ്ഞ സദസ്സില്‍ കറങ്ങുന്ന സ്റ്റേജില്‍ അവര്‍ രതിയിലേര്‍പ്പെടും. നാടകം പോലെ, നൃത്തം പോലെ, സംഗീതം പോലെ മറ്റേതൊരു കലയേയും പോലെയാണ് ഇവര്‍ ഈ സ്റ്റേജിലെ രതിയേയും കാണുന്നത്.

എറിക്ക ലൈബീരിയയില്‍ നിന്നാണ്. ഉഡി കുറക്കാവോയില്‍നിന്നും. 1989 -ലാണ് അവര്‍ നെതര്‍ലാന്‍ഡിലെത്തുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവര്‍ ഒരുമിച്ച് കഴിയുന്നു. വ്യത്യസ്‍തമായ ഈ തിയേറ്റര്‍ അനുഭവത്തെ കുറിച്ച് ഉഡിയും എറിക്കയും മനസ് തുറക്കുന്നു.

Latest Videos

മൂന്നുവര്‍ഷത്തെ ഡേറ്റിങ്ങിനുശേഷം എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജോലി തെരഞ്ഞെടുത്തത്?

എറിക്ക: ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിയുന്നത് രസകരമായിരിക്കുമെന്ന് ഞങ്ങളെപ്പോഴും ചിന്തിച്ചിരുന്നു. ഒരുമിച്ച് ഒരു കടയോ, ബേക്കറിയോ ഒക്കെ നടത്താമെന്നാണ് കരുതിയിരുന്നത്. എന്നാൽ സംഭവിച്ചത്, ഞങ്ങൾ ഒരു ലൈംഗിക മോഡലിംഗ് ഏജൻസിയിൽ കരാറൊപ്പിട്ടുവെന്നതാണ്.
ഉഡി: ആ സമയത്ത് ഇങ്ങനെ ലൈവായി രതിയിലേര്‍പ്പെടേണ്ടി വരുമെന്നൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആദ്യം ഞങ്ങളോട് പറഞ്ഞത് ലൈംഗികതയുള്ള ഒരു ഓപ്പറ ചെയ്യേണ്ടിവരുമെന്നാണ്. ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഓഡിഷൻ നടത്തണമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ, ഇതെല്ലാം നടന്നുവരാന്‍ മാസങ്ങളെടുക്കും. എനിക്ക് കാത്തിരിക്കാൻ താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് പകരം ഇങ്ങനെയൊരു തത്സമയ ഷോ ചെയ്താലോ എന്ന് ഞാൻ ചോദിച്ചത്. ഇവിടെയെത്തുന്നതിന് മുമ്പ് അത്തരത്തിലൊരു ഷോ ഇവരുടേതായി ഞങ്ങൾ‌ കണ്ടിരുന്നു. താമസിയാതെ ഞങ്ങള്‍ സ്റ്റേജിലെത്തി.

ഓഡിഷന്‍ എങ്ങനെയായിരുന്നു?

ഉഡി: ഭീകരമായ അനുഭവമായിരുന്നു. ആദ്യമായി നിങ്ങള്‍ അപരിചിതരായ കുറച്ചുപേരുടെ സംഘത്തില്‍ നഗ്നരായി ഇരിക്കുന്നു. എന്ത് ചെയ്യണം എന്ന് ഒന്ന് സജ്ജരാകാന്‍ പോലും നിങ്ങള്‍ക്കാകില്ല. സ്റ്റേജിലെത്തും വരെയുള്ള എന്‍റെ അവസ്ഥ ഇതുതന്നെയായിരുന്നു. കര്‍ട്ടനുയര്‍ന്നു. തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സദസ്സ്... എന്‍റെ ശരീരം വേണ്ടപോലെ നിയന്ത്രിക്കാന്‍ പോലും എനിക്ക് പറ്റാതായി. 
എറിക്ക: എനിക്ക് പ്രതീക്ഷിച്ചതിലേറെ ചമ്മലുണ്ടായി. വീട്ടില്‍വെച്ച് രതിയിലേര്‍പ്പെടുന്നതിലും വളരെ വ്യത്യസ്‍തമായ അനുഭവമാണ് ഒരു സ്റ്റേജില്‍വെച്ച് രതിയിലേര്‍പ്പെടുന്നതെന്ന് അന്ന് എനിക്ക് മനസ്സിലായി. 

അതായത്, വീട്ടില്‍വെച്ച് രതിയിലേര്‍പ്പെടുമ്പോള്‍ ഇതുപോലെ സംഗീതമോ രസകരമായ ഒന്നുമോ ഇല്ലെന്നാണോ?

ഉഡി: ഞങ്ങളുടെ വീട്ടിലേത് കറങ്ങുന്ന കിടക്കയല്ല
എറിക്ക: വീട്ടിലാകുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള മാനസികാടുപ്പം കൂടുതലായിരിക്കും.

സദസ്സിന് മുന്നില്‍ രതിയിലേര്‍പ്പെടുന്ന അനുഭവം എങ്ങനെയാണ്?

എറിക്ക: ഭയമുണ്ടാക്കുന്ന ഒന്നാണ്. ആ സമയത്തെനിക്ക് തോന്നാറ് ഞാനൊരു പൊലീസ് കുതിരയാണ് എന്നാണ്. ആ സമയത്തെനിക്ക് സദസ്സിനെ നോക്കാനാവില്ല. ഐ കോണ്ടാക്ട് പരമാവധി ഒഴിവാക്കുകയാണ് ഞാനപ്പോള്‍ ചെയ്യുന്നത്. ആ പ്രശ്നം എല്ലായിടത്തുമെനിക്കുണ്ട്. ആരെങ്കിലും എന്‍റെ ചിത്രമെടുക്കുകയാണെങ്കിലും ഞാന്‍ ക്യാമറയിലേക്ക് നോക്കില്ല. സദസ്സില്‍നിന്ന് പലതരത്തിലുള്ള കമന്‍റുകളും കേള്‍ക്കാം. അതിലേറ്റവും അസഹ്യം ആദ്യത്തെ വരിയിലിരിക്കുന്ന സ്ത്രീകളുടെ ചിരിയാണ്. 
ഉഡി: ഞാന്‍ പ്രദര്‍ശനപരത കൂടുതലുള്ള ആളാണ് (exhibitionist). അതുകൊണ്ട് തന്നെ ഞാന്‍ സദസ്സിലേക്ക് നോക്കും. ആരാണ് എന്നെ നോക്കുന്നത് എന്ന് നോക്കും. എനിക്ക് ഫോക്കസ്ഡായിട്ടിരിക്കാനാണിഷ്ടം. 

ഒരുദിവസം തന്നെ നിരവധി പ്രദര്‍ശനമുണ്ടാകും? പലതവണ രതിയിലേര്‍പ്പെടേണ്ടിയും വരും? എങ്ങനെയാണ് ശാരീരികമായ അവസ്ഥ?

ഉഡി: അത് ഞാനെങ്ങനെയാണോ ആ ദിവസം എന്നതിനെ അപേക്ഷിച്ചിരിക്കും. ഞാന്‍ സന്തോഷത്തോടെയിരിക്കുന്ന ദിവസമാണെങ്കില്‍ അന്നെല്ലാം നന്നായിരിക്കും. എന്നാല്‍, നന്നായിരിക്കാത്ത ദിവസങ്ങളില്‍, നന്നായി ഭക്ഷണം കഴിക്കാത്തപ്പോള്‍, മോശം മാനസികാവസ്ഥയില്‍ ഒരു കാര്യവും നന്നായിരിക്കില്ല. അത്തരം സമയങ്ങളില്‍ വയാഗ്ര പോലും സഹായിക്കില്ല.
എറിക്ക: മിക്കപ്പോഴും ഉഡിക്ക് വയാഗ്ര വേണ്ടിവരാറില്ല. ഞാന്‍ ആസ്വദിക്കുന്നുണ്ടോ എന്നത് അദ്ദേഹത്തിന് പ്രധാനമാണ്. സ്ത്രീകള്‍ക്ക് ആസ്വദിക്കാനാവണം എന്നത് അദ്ദേഹത്തിന് പ്രധാനമാണ്. ഓരോ സമയത്തും അദ്ദേഹത്തിന് സ്ഖലനം സംഭവിക്കാറില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ രാത്രിയില്‍ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ നമുക്ക് ആംബുലന്‍സ് വിളിക്കേണ്ടി വന്നേനെ. 

ഇപ്പോഴും വീട്ടില്‍വെച്ച് രതിയിലേര്‍പ്പെടാറുണ്ടോ?

എറിക്ക: എന്തൊരു മനോഹരമായ ചോദ്യം... തീര്‍ച്ചയായും ഉണ്ട്. 
ഉഡി: ചില രാത്രികളിലെനിക്ക് ഇന്ന് ജോലിക്ക് പോകണ്ട എന്നുതോന്നും പക്ഷേ, എറിക്കയാണ് എന്നെ പ്രോത്സാഹിപ്പിച്ച് ജോലിക്ക് വിളിച്ചുകൊണ്ടുപോകുന്നത്. ഞങ്ങളൊരിക്കലും വഴക്കിട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം ഈ ജോലി മനോഹരമായിക്കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കാകുന്നത്. 
എറിക്ക: മറ്റുജോലികളിലൊന്നും കാണാത്ത രസകരമായ പല കാര്യങ്ങളും ഞങ്ങളുടെ ജോലിയിലുണ്ട്. ഓരോ രാത്രിയും ഞങ്ങള്‍ പരസ്‍പരം കൂടുതലറിയുകയും കൂടുതലടുത്തുനില്‍ക്കുകയും ചെയ്യുന്നു. അതൊരുതരം തെറാപ്പി തന്നെയാണ്. 

നിങ്ങളുടെ നഗ്നശരീരത്തിൽ ഉറ്റുനോക്കി ചിരിക്കുന്ന വിനോദസഞ്ചാരികൾ ഇതൊക്കെ ഒരു തെറാപ്പിയാണെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല

നിങ്ങളിപ്പോഴും കരുതുന്നത് ഇതൊരു ഇറച്ചിക്കടയാണ് എന്നാണ്. അവിടെ നിങ്ങള്‍ ജഡ്‍ജ് ചെയ്യപ്പെടുന്നുണ്ട്. നോക്കൂ, ഞാനൊരു മോഡലാണെങ്കില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ട് സ്റ്റേജില്‍ നടക്കുകയാണെങ്കില്‍ അവിടെ ഞാന്‍ ജഡ്‍ജ് ചെയ്യപ്പെടും. പക്ഷേ, ഇവിടെ ഞങ്ങളുടെ ഷോ കാണാനെത്തുന്നവര്‍ തികച്ചും വ്യത്യസ്‍തരാണ്. ഞാനെന്‍റെ നിത്യജീവിതത്തില്‍ ഭയങ്കര നാണക്കാരിയാണ്. പക്ഷേ, എനിക്ക് എന്നെത്തന്നെ തുറന്നുകാട്ടാനുള്ള വേദിയാണിത്. അതൊരല്‍പം വ്യത്യസ്‍തമാണെന്ന് തോന്നാമെങ്കിലും.
ഉഡി: ഞാന്‍ എന്നെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത് ഇഷ്ടപ്പെടുന്ന ആളാണ്. അല്ലെങ്കില്‍ എനിക്കൊരിക്കലും ഈ ജോലി ചെയ്യാനാകുമായിരുന്നില്ല. ഇന്ന് ജോലി ചെയ്യാന്‍ വയ്യ എന്ന മനസ്സോടെ ചെയ്യാവുന്ന ജോലിയല്ല ഇത്. ഇതിപ്പോള്‍ എന്‍റെ ഹോബി തന്നെ എന്‍റെ ജോലിയാക്കിമാറ്റിയതുപോലെയാണ് എനിക്ക്. 

എപ്പോഴെങ്കിലും സ്റ്റേജില്‍ സുരക്ഷിതമല്ല എന്ന് തോന്നിയിട്ടുണ്ടോ?

എറിക്ക: ഇല്ല. ശരിക്കും തോന്നിയിട്ടേ ഇല്ല.
ഉഡി: എന്‍റെ കൂടെയിരിക്കുമ്പോള്‍ എവിടെയാണെങ്കിലും അവള്‍ സുരക്ഷിതയാണ്. എന്തൊക്കെ സംഭവിച്ചാലും അവളെ സംരക്ഷിക്കാന്‍ ഞാനുണ്ട്. എന്നെ കാണുമ്പോള്‍ വളരെ നല്ലവനാണ് എന്ന് തോന്നാമെങ്കിലും എല്ലായ്പ്പോഴും ഞാനങ്ങനെയല്ല. നേരത്തെ കൂടെ ജോലി ചെയ്‍തിരുന്നവര്‍ സ്റ്റേജില്‍ ഐസ്ക്യൂബുകളിട്ട സന്ദര്‍ഭമുണ്ടായിട്ടുണ്ട്. പക്ഷേ, എന്നോടത് ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. 

ഇത് വളരെ നല്ലൊരു കരിയർ ആണെന്ന് തോന്നുന്നു?

എറിക്ക: ഏത് ജോലിയാണെങ്കിലും തെറ്റ് സംഭവിക്കാം. 
ഉഡി: ഞാൻ ഈ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിച്ച സമയങ്ങളുണ്ട്. എല്ലാ ജോലിയിലും അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നു. എന്‍റെ മകന്‍ പ്രായമായിവരുമ്പോള്‍ ഒരിക്കലും ഞങ്ങളെയിങ്ങനെ ടിവിയിലൊന്നും കാണാനാഗ്രഹിക്കില്ല. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവന്‍റെ അച്ഛനും ഗേള്‍ഫ്രണ്ടും കൂടി രതിയിലേര്‍പ്പെടുന്നുവെന്ന് കാണുന്നത് അത്ര നന്നായിരിക്കില്ലല്ലോ. ആ സമയത്താണ് ഞങ്ങള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത് അവസാനിപ്പിച്ചത്. 
എറിക്ക: കഴിഞ്ഞ 16 വര്‍ഷങ്ങളായി ഞങ്ങളീ ജോലിയാണ് ചെയ്യുന്നത്. അത് ഇനിയെന്തും ചെയ്യാമെന്ന തലത്തിലേക്ക് സാമ്പത്തികമായി നമ്മുടെ ജീവിതം മാറ്റിയിട്ടുണ്ട്. 

ശേഷിക്കുന്ന കാലവും ഈ ജോലി തന്നെ ചെയ്യുമോ? 

ഉഡി: എല്ലാക്കാലവും ഇതുതന്നെ ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പക്ഷേ, ഒരു പോണ്‍ ആക്ടറില്‍നിന്നും വ്യത്യസ്തമാണിത്. പിന്നെ, നല്ലൊരു സാലറി കിട്ടുന്നുണ്ട്. എങ്കിലും വ്യത്യസ്തമായ വേറെയെന്തെങ്കിലും ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
എറിക്ക: എനിക്കിപ്പോഴും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം മനസിലുണ്ട്. ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ പോലെയെന്തെങ്കിലും. അതിനെനിക്ക് ഈ ജോലിയോട് നന്ദിയുണ്ട്. അതാണെനിക്ക് സമ്പാദ്യം തന്നത്. ഒരു ബിസിനസ് തുടങ്ങണമെങ്കില്‍ എനിക്കിനി ലോണെടുക്കേണ്ട. ഏതായാലും തല്‍ക്കാലത്തേക്ക് എല്ലാ ദിവസവും ഇങ്ങനെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കഴിയുന്നതില്‍ത്തന്നെ ഞാന്‍ നന്ദിയുള്ളവളാണ്. 

(കടപ്പാട്: vice)
 

click me!