പ്രശസ്തമായ പെയിന്റിം​ഗിന്റെ ​ഗ്ലാസുകൾ‌ തകർത്ത് കാലാവസ്ഥാ പ്രവർത്തകർ, ആവശ്യം ഇത്

By Web Team  |  First Published Nov 8, 2023, 8:59 AM IST

സ്പാനിഷ് കലാകാരനായ ഡിയെ​ഗോ വെലാസ്‌ക്വസിന്റെ ഏറ്റവും പ്രശസ്തമായ, മാസ്റ്റർപീസുകളിലൊന്നായ പതിനേഴാം നൂറ്റാണ്ടിലെ ഓയിൽ പെയിന്റിം​​ഗാണ് 'ദ ടോയ്‍ലെറ്റ് ഓഫ് വീനസ്'. ഇത് തന്നെയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം എന്ന് സംഘം പറഞ്ഞു.


കാലാവസ്ഥാ, പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ തങ്ങളുടെ പ്രതിഷേധത്തിനും പ്രതിരോധത്തിനും പുതുവഴികൾ തേടുകയാണ്. കുറച്ച് കാലങ്ങളായി അവർ സ്വീകരിക്കുന്ന ഒരു മാർ​ഗമാണ് മ്യൂസിയത്തിലും ​ഗാലറികളിലും ചെന്ന് പ്രശസ്തമായ കലാസൃഷ്ടികൾക്ക് മേൽ പെയിന്റ് ഒഴിക്കുക, പശ തേക്കുക തുടങ്ങിയവയെല്ലാം. സമാനമായി ലണ്ടനിലും കഴിഞ്ഞ ദിവസം ഒരു പ്രതിഷേധം നടന്നു. പിന്നാലെ, രണ്ട് കാലാവസ്ഥാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

നാഷണൽ ഗാലറിയിലെ പ്രശസ്തമായ ഡിയെ​ഗോ വെലാസ്‌ക്വസ് ഓയിൽ പെയിന്റിംഗിന് മുകളിലെ ഗ്ലാസ് പാനൽ തകർത്തതിനാണ് രണ്ട് കാലാവസ്ഥാ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ (Just Stop Oil) എന്ന സംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ദ ടോയ്‍ലെറ്റ് ഓഫ് വീനസ് (The Toilet of Venus) എന്ന പെയിന്റിം​ഗിനെ സംരക്ഷിച്ച് നിർത്തിയിരുന്ന ​ഗ്ലാസാണ് രണ്ടുപേരും തകർത്തത്.  

Latest Videos

undefined

നേരത്തെയും ഈ സംഘടനയിലെ അം​ഗങ്ങൾ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കലാസൃഷ്ടികളും പൊതുകെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രതിഷേധം. യുകെയിലെ ഫോസിൽ ഇന്ധനങ്ങളുടെ പര്യവേക്ഷണത്തിനും വികസനത്തിനും ഉൽപാദനത്തിനുമുള്ള എല്ലാ ലൈസൻസുകളും ഉടൻ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇവരുടെ തിങ്കളാഴ്ചത്തെ പ്രതിഷേധം. 

സ്പാനിഷ് കലാകാരനായ ഡിയെ​ഗോ വെലാസ്‌ക്വസിന്റെ ഏറ്റവും പ്രശസ്തമായ, മാസ്റ്റർപീസുകളിലൊന്നായ പതിനേഴാം നൂറ്റാണ്ടിലെ ഓയിൽ പെയിന്റിം​​ഗാണ് ദ ടോയ്‍ലെറ്റ് ഓഫ് വീനസ്. ഇത് തന്നെയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം എന്ന് സംഘം പറഞ്ഞു. കാരണം 1914 -ൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വനിതാ സമ്മതിദാനാവകാശ പ്രവർത്തകരെ വിമർശിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ പെയിന്റിം​ഗ്‌. അതിനാൽ തന്നെ നേരത്തെ തന്നെ ഈ പെയിന്റിം​ഗിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 

"രാഷ്ട്രീയം നമ്മെ പരാജയപ്പെടുത്തുകയാണ്. ഇത് 1914 -ൽ സ്ത്രീകളെ പരാജയപ്പെടുത്തി, ഇപ്പോൾ അത് ഞങ്ങളെ പരാജയപ്പെടുത്തുന്നു” എന്നാണ് ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രവർത്തകർ പ്രതിഷേധത്തെ തുടർന്ന് പറഞ്ഞത്. രണ്ട് പ്രവർത്തകർ പെയിന്റിം​ഗിന്റെ ​ഗ്ലാസ് തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

വായിക്കാം: ഭയപ്പെടുത്തും ഈ വീഡിയോ; കൂറ്റൻ ​ഗുഹയ്‍ക്കകത്ത് സാഹസികരുടെ സംഘം, നിറയെ വെള്ളം, വഴിയുമില്ല, സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

click me!