അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതല്‍ എടുക്കാനും ഊര്‍ജം കാത്തുസൂക്ഷിക്കാനും ബോധവല്‍ക്കരിക്കുന്ന കാര്‍ട്ടൂണുകളാണ് തിരുവനന്തപുരം വൈദ്യുതി ഭവനിലെ ദ്വിദിന ക്യാമ്പില്‍ ഒരുക്കുന്നത്. കറന്റ് ചോരുന്നതും അടിക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ തിരഞ്ഞ് കാര്‍ട്ടൂണിസ്റ്റുകള്‍ ഒത്തുകൂടിയപ്പോള്‍ വൈവിധ്യമുള്ള വരകള്‍ പിറന്നു.
'കളിയല്ല കറന്റിന്റെ കാര്യം' എന്ന് ഓര്‍മിപ്പിച്ച് വൈദ്യുതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ രംഗത്ത്. തിരുവനന്തപുരം വൈദ്യുതി ഭവനിലാണ് ഇതിനായി കാര്‍ട്ടൂണിസ്റ്റുകളുടെ ദ്വിദിന ക്യാമ്പ് നടക്കുന്നത്. കെ എസ് ഇ ബിയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 കാര്‍ട്ടൂണിസ്റ്റുകളാണ് വൈദ്യുതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്.
undefined
അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതല്‍ എടുക്കാനും ഊര്‍ജം കാത്തുസൂക്ഷിക്കാനും ബോധവല്‍ക്കരിക്കുന്ന കാര്‍ട്ടൂണുകളാണ് തിരുവനന്തപുരം വൈദ്യുതി ഭവനിലെ ദ്വിദിന ക്യാമ്പില്‍ ഒരുക്കുന്നത്. കറന്റ് ചോരുന്നതും അടിക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ തിരഞ്ഞ് കാര്‍ട്ടൂണിസ്റ്റുകള്‍ ഒത്തുകൂടിയപ്പോള്‍ വൈവിധ്യമുള്ള വരകള്‍ പിറന്നു.
തുടക്കമിട്ട് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് കാര്‍ട്ടൂണ്‍ വരച്ചു.
ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ കെ എസ് ഇ ബി പബ്ലിക് റിലേഷന്‍ ഓഫീസര്‍ കെ.ജി. സന്തോഷ് സ്വാഗതം പറഞ്ഞു. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, കെ എസ്ഇബി അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജോസ് എബനേസര്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവര്‍ സംസാരിച്ചു.
24 ന് നടക്കുന്ന ചിരി സല്ലാപത്തില്‍ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും മുന്‍ മന്ത്രി എം എം മണി എം എല്‍ എ യും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒപ്പം പങ്കെടുക്കും.