സ്വർണത്തിൽ നിർമ്മിച്ച അവോക്കാഡോ ടോസ്റ്റ്, വില 22 കോടിയിലധികം!

By Web Team  |  First Published Sep 22, 2021, 11:14 AM IST

ബെംഗല്‍ എങ്ങനെ സ്വര്‍ണത്തെ ഒരു കലാസൃഷ്ടിക്കുള്ള മെറ്റീരിയലായി ഉപയോഗിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് ഈ സൃഷ്ടി. 


ജർമ്മൻ കലാകാരനായ ടിം ബെംഗൽ 'ലോകത്തിലെ ഏറ്റവും ചെലവേറിയ' അവോക്കാഡോ ടോസ്റ്റ് നിര്‍മ്മിച്ചിരിക്കുകയാണ്. ഈ ശിൽപം നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ് എന്നതാണ് പ്രത്യേകത. 

അഞ്ച് തക്കാളി കഷ്ണങ്ങൾ, അരുഗുല ഇലകൾ, അവോക്കാഡോ സ്ട്രിപ്പുകൾ, കൂടാതെ രണ്ട് മത്തങ്ങ വിത്ത് എന്നിവ ഉൾപ്പെടുന്ന 27 വസ്തുക്കളടങ്ങുന്ന ഈ സാൻഡ്‍വിച്ചിന് 3 മില്യൺ ഡോളര്‍ വിലയുള്ളതായി കണക്കാക്കപ്പെടുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതായത് ഏകദേശം 22 കോടിക്ക് മുകളിൽ. ഒരു അവോക്കാഡോ കഷണത്തിന് ഏകദേശം $ 14,000 (ഏകദേശം 10 ലക്ഷത്തിന് മുകളിൽ) വില വരും. 

Latest Videos

undefined

കലാകാരന്റെ അഭിപ്രായത്തിൽ ഈ അവോക്കാഡോ ടോസ്റ്റ്, മില്ലേനിയല്‍ സംസ്കാരത്തിലെ ഒരു പ്രതീകാത്മക സ്ഥലത്തെ പ്രതിനിധീകരിക്കുന്നുവത്രെ. സമ്പത്ത്, ശാരീരികക്ഷമത, ആരോഗ്യം, പദവി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണിത് എന്നും കലാകാരൻ വ്യക്തമാക്കി. 'ഹൂ വാണ്ട്സ് ടു ലിവ് ഫോര്‍ എവര്‍?' എന്ന തലക്കെട്ടിലുള്ള ഒരു ഭാഗം അടുത്തിടെ ബെർലിൻ ആര്‍ട്ട് വീക്കിലെ അവോക്കാഡോ ക്ലബ്ബ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോ അവോക്കാഡോ സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരുന്നു. 

ഇൻസ്റ്റാഗ്രാമിൽ കലാകാരൻ ഒരു വീഡിയോ മൊണ്ടാഷ് പങ്കിട്ടു, അത് അത്തരം വിശദമായ മെറ്റൽ വർക്ക് നിർമ്മിക്കാൻ ആവശ്യമായ 3 -ഡി ഡിസൈനും പ്രിന്റിംഗ് പ്രക്രിയയും വെളിപ്പെടുത്തുന്നതാണ്. 'എന്നെ സംബന്ധിച്ചിടത്തോളം, അവക്കാഡോ മില്ലേനിയല്‍ തലമുറയുടെ പ്രതീകങ്ങളിലൊന്നാണ്' എന്ന് അടിക്കുറിപ്പിലെഴുതിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tim Bengel (@timbengel)

ബെംഗല്‍ എങ്ങനെ സ്വര്‍ണത്തെ ഒരു കലാസൃഷ്ടിക്കുള്ള മെറ്റീരിയലായി ഉപയോഗിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് ഈ സൃഷ്ടി. ഗാലറി റോതർ വഴി ഈ ശിൽപം ലഭ്യമാണ്. ഒപ്പം മിയാമിയിൽ നിന്നും ആരംഭിക്കുന്ന ഒരു യുഎസ് ടൂറില്‍ ഇതുണ്ടാവും. 

സ്റ്റാറ്റിസ്റ്റയുടെ ഒരു റിപ്പോർട്ടിൽ, അവക്കാഡോ ഡിമാൻഡ് '2020 -ൽ അമേരിക്കക്കാർ കഴിക്കുന്ന ബെറിയുടെ ആറ് മടങ്ങ്, അതായത് 2.6 ബില്യൺ പൗണ്ടിലേക്ക് വർദ്ധിച്ചു' എന്നാണ് പറയുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി സംസ്കാരത്തില്‍ പഴങ്ങളുടെ പ്രാധാന്യം എത്രത്തോളം വര്‍ധിച്ചുവെന്നതിന് തെളിവാണിത്. ഏതായാലും ലോകത്തിലിതുവവരെ ഇത്രയും വിലയുള്ള ഒരു അവോക്കോഡ് ടോസ്റ്റ് ആരെങ്കിലും ഉണ്ടാക്കിക്കാണുമെന്ന് തോന്നുന്നില്ല.

click me!