ദേശീയ ഗാലറിയിലെ തന്‍റെ 'പെയിന്‍റിംഗ്' മാറ്റണമെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീ

By Web Team  |  First Published May 19, 2024, 11:36 AM IST

. ഇളം പിങ്ക് നിറത്തില്‍ വിശാലമായ നെറ്റിയോടെയും തൂങ്ങിയ താടിയോടെയുള്ള ജീനയുടെ കാരിക്കേച്ചര്‍ രൂപമാണ് വിൻസെന്‍റ് നമത്ജിറ വരച്ചത്. ചിത്രം വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ നിരവധി മീമുകള്‍ സൃഷ്ടിച്ചു. 



സ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈൻഹാർട്ട്, ദേശീയ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന തന്‍റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.  ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇൻ കളർ' എന്ന  പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുപത്തിയൊന്ന് പെയിന്‍റിംഗുകളിലൊന്നാണ് ജീന റൈൻഹാർട്ടിന്‍റെ ഛായാ ചിത്രം. തന്‍റെ ചിത്രത്തിന് 'അഭിനന്ദനം' ലഭിക്കുന്നില്ലെന്നാണ് ജിനയുടെ പരാതി. ഓസ്ട്രേലിയയിലെ ധാതു പര്യവേക്ഷണ ഖനന മേഖലയിലെ പ്രധാന കമ്പനിയായ ഹാൻകോക്ക് പ്രോസ്‌പെക്റ്റിംഗിന്‍റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണാണ് 70-കാരിയായ ജീന. ഏതാണ്ട് രണ്ടര ലക്ഷേ കോടി ആസ്ഥിയുള്ള കമ്പനിയാണ് ഹാൻകോക്കെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്തു. 

എലിസബത്ത് രാജ്ഞി, അമേരിക്കൻ ഗായകൻ ജിമി ഹെൻഡ്രിക്സ്, ഓസ്‌ട്രേലിയൻ ആദിവാസി അവകാശ പ്രചാരകൻ വിൻസെന്‍റ് ലിംഗിയാരി, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരുടെ ഛായാ ചിത്രങ്ങളുമുണ്ട്. ഓസ്‌ട്രേലിയൻ ഐഡന്‍റിറ്റിയുടെ സെലിബ്രേറ്റഡ് പോർട്രെയ്‌റ്റിസ്റ്റും ആക്ഷേപഹാസ്യ കലാകാരനുമായ അബോറിജിനൽ ആർട്ടിസ്റ്റ് വിൻസെന്‍റ് നമത്ജിറയാണ് ഗീനയുടെ ഛായാ ചിത്രവും വരച്ചത്. ഇളം പിങ്ക് നിറത്തില്‍ വിശാലമായ നെറ്റിയോടെയും തൂങ്ങിയ താടിയോടെയുള്ള ജീനയുടെ കാരിക്കേച്ചര്‍ രൂപമാണ് വിൻസെന്‍റ് നമത്ജിറ വരച്ചത്. ചിത്രം വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ നിരവധി മീമുകള്‍ സൃഷ്ടിച്ചു. 

Latest Videos

undefined

രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

Paintings of Gina Rinehart pic.twitter.com/T7HDE62gDd

— australian kitsch 🦘 (@OzKitsch)

സ്നാക്സ് കഴിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറിയ പശുക്കള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

ജീനയുടെ ചില സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഗാലറിയിലേക്ക് മോശം വാക്കുകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജീനയുടെ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന ഓസ്ട്രേലിയന്‍ കായിക താരങ്ങളും ചിത്രം നീക്കണം ചെയ്യണമെന്ന സന്ദേശം അയച്ചു. പ്രതീഷേധം ശക്തമായെങ്കിലും ചിത്രം നീക്കം ചെയ്യില്ലെന്നാണ് ദേശീയ ഗാലറിയുടെ നിലപാട്. ജൂലൈ 21 നാണ് പ്രദർശനം അവസാനിക്കുക. ലോകോത്തര അമേരിക്കന്‍ അബ്സ്ട്രാക്റ്റ് ചിത്രകാരനായ പോള്‍ ജാക്സണ്‍ പൊള്ളാക്കിന്‍റെ 'ബ്ലൂ പോള്‍സ്' എന്ന പ്രശസ്ത ചിത്രം അടക്കം നിരവധി ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ ദേശീയ ഗാലറിയില്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. തന്‍റെ കാരിച്ചേക്കര്‍ ചിത്രം നീക്കണമെന്ന് ജീന ആവശ്യപ്പെട്ടതിന് പിന്നാലെ, 'ഞാൻ കാണുന്നത് പോലെ ഞാൻ ലോകത്തെ വരയ്ക്കുന്നു' എന്ന പ്രസ്താവനയുമായി വിൻസെന്‍റ് നമത്ജിറ രംഗത്തെത്തി. തന്നെയും തന്‍റെ രാജ്യത്തെയും സ്വാധീനിച്ച സമ്പന്നരും ശക്തരും പ്രധാനപ്പെട്ടവരുമായ ആളുകളെ നേരിട്ടോ പരോക്ഷമായ നല്ലതോ ചീത്തയോ ആയി വരക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഇപ്പോ തന്നെ തട്ടിക്കൊണ്ട് പോയേനെ'; യാത്രക്കാരിയോട് യൂബർ ഡ്രൈവർ പറയുന്ന വീഡിയോ വൈറൽ

click me!