മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ തമായോ (Museo Tamayo) എന്ന ആർട്ട് മ്യൂസിയമാണ് നായക്കൾക്കും അവരുടെ പ്രിയപ്പെട്ട ഉടമസ്ഥർക്കുമായി ആധുനിക കലാസൃഷ്ടികളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചത്.
വളർത്ത് മൃഗങ്ങളിൽ മനുഷ്യൻ സന്തത സഹചാരികളായാണ് നായ്ക്കൾ അറിയപ്പെടുന്നത്. നായ്ക്കളും മനുഷ്യരുമായുള്ള അഭേദ്യമായ ഈ ബന്ധത്തിന് ആദിമ മനുഷ്യനോളം തന്നെ പഴക്കമുണ്ടാകാമെന്ന് പുരാവസ്തു ശാസ്ത്രജ്ഞരും തെളിവുകള്‍ നിരത്തി പറയുന്നു. ഏതായാലും ഈ ബന്ധത്തെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതിനായി ഒരു പ്രത്യേക ആർട്ട് എക്സിബിഷൻ സംഘടപ്പിച്ചിരിക്കുകയാണ് മെക്സിക്കോ സിറ്റിയിലെ ഒരു ആർട്ട് മ്യൂസിയം. ഈ മ്യൂസിയത്തിൽ ആർട്ട് എക്സിബിഷനുകൾ നടക്കുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന എക്സിബിഷൻ അസാധാരണമായ ഒന്നായിരുന്നു. കാരണം ഈ എക്സിബിഷനിൽ ആസ്വദകരായി എത്തിയവരെല്ലാം നായ്കളായിരുന്നു. ഒപ്പം അവരുടെ പ്രിയപ്പെട്ട യജമാനൻമാരും.
'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !
മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ തമായോ (Museo Tamayo) എന്ന ആർട്ട് മ്യൂസിയമാണ് നായക്കൾക്കും അവരുടെ പ്രിയപ്പെട്ട ഉടമസ്ഥർക്കുമായി ആധുനിക കലാസൃഷ്ടികളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചത്. മ്യൂസിയത്തിന്‍റെ ശേഖരത്തിൽ നിന്ന് തെരഞ്ഞെടുത്ത സൃഷ്ടികളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. നായ്ക്കൾക്കും ഉടമകൾക്കും സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരുന്നു എക്സിബിഷൻ ക്യൂറേറ്റ് ചെയ്തതെന്നും ഇതിന് വലിയ പിന്തുണയാണ് നായ്പ്രേമികളായ ആളുകളുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്നും മ്യൂസിയത്തിലെ ക്യൂറേറ്റോറിയൽ അസിസ്റ്റന്‍റ് ലോറെൻസ എറാസ്റ്റി പറഞ്ഞു. “എക്സിബിഷന്‍റെ വായനകൾ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉടമയും അവരുടെ നായ്ക്കളും തമ്മിലുള്ള സ്നേഹബന്ധം എല്ലായ്പ്പോഴും നിലനിൽക്കുന്നു, അതിലുപരിയായി ഇപ്പോൾ ഞങ്ങൾ അതിനായി ഈ ഇടം തുറക്കുന്നു." അവര്‍ കൂട്ടിച്ചേര്‍ത്തു.
തോക്ക് ചൂണ്ടി ഫാർമസിയില്‍ നിന്നും വയാഗ്ര കവർന്ന യുവാവ് പിടിയിൽ
യാത്രക്കാര്‍ ഇറങ്ങവേ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയര്‍ന്ന് വിമാനം; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍ !
ആർട്ട് ആൻഡ് ഡോഗ്സ് എക്സിബിഷനിൽ ഹാരിസ് എപാമിനോണ്ട, മാക്സ് ഏണസ്റ്റ്, മത്യാസ് ഗോറിറ്റ്സ്, പിയറി ഹ്യൂഗെ, ഡാൻ വോ, മരിയോ ഗാർസിയ ടോറസ് എന്നിവരുടെ സൃഷ്ടികളും ലൂയിസ് ഫെലിപ്പ് ഫാബ്രെയുടെ കവിതയുമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. നിരവധി ആളുകളാണ് തങ്ങളുടെ വളർത്ത് നായക്കളുമായി എക്സിബിഷൻ ആസ്വദിക്കാനായി എത്തിയത്. തീർത്തും വേറിട്ടതും പുതുമയുള്ളതുമായ അനുഭവമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സന്ദർശകരായിയെത്തിയ നായ്ക്കളുടെ ഉടമകളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക