തൃശൂരിലേത് അപ്രതീക്ഷിത തോൽവി; തന്നെ മാറ്റിയത് ജനം ചർച്ചയാക്കിയിരിക്കാം: സി എൻ ജയദേവൻ

By Web Team  |  First Published May 24, 2019, 9:29 AM IST

താൻ പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാൽ, സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഉള്ളത്ര സജീവമായിരുന്നില്ല. തൃശൂരിൽ മൂന്നാം സ്ഥാനത്ത് എത്തിയത് പരിശോധിക്കുമെന്നും സിഎൻ ജയദേവൻ


തൃശ്ശൂര്‍: സംസ്ഥാനത്തെ ഇടത് പക്ഷത്തിന്‍റെ പരാജയത്തിൽ പ്രതികരണവുമായി സി എൻ ജയദേവൻ. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോൽവിയാണെന്നും എന്നാൽ, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവൻ പറഞ്ഞു. ഏക എം പിയായ തന്നെ മാറ്റിയതിൽ ജനങ്ങൾക്കിടയിൽ ചർച്ചയുണ്ടായിരിക്കാമെന്നും സി എൻ ജയദേവൻ പറഞ്ഞു.

താൻ പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാൽ, സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഉള്ളത്ര സജീവമായിരുന്നില്ല. തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കും. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത് പരിശോധിക്കുമെന്നും സിഎൻ ജയദേവൻ പറഞ്ഞു. 

Latest Videos

undefined

തൃശൂര്‍ ലോക്സഭ മണ്ഡലത്തിൽ നിന്ന് സിഎൻ ജയദേവൻ, കെപി രാജേന്ദ്രൻ, രാജാജി മാത്യൂ തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്. വീണ്ടും മത്സരിക്കാനുളള സന്നദ്ധത സി എൻ ജയ‍‍ദേവൻ അറിയിച്ചിരുന്നെങ്കിലും രാജാജി മാത്യുവിന് നറുക്ക് വീഴുകയായിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!