എന്താണീ സ്വർണമുഖി വാഴ? നേന്ത്രവാഴയെ പരിചരിക്കേണ്ടത് എങ്ങനെ ?

By Web Team  |  First Published Aug 7, 2023, 9:52 PM IST

സാധാരണ വാഴ വിത്തിനേക്കാള്‍ വില കൂടുതലാണെങ്കിലും മികച്ച വിളവ് ഉറപ്പാക്കുമെന്നതിനാൽ സ്വർണമുഖിക്ക് എപ്പോഴും വലിയ ഡിമാന്‍റ് ആണ്.


തിരുവനന്തപുരം: കെഎസ്ഇബിയുടെ വാഴ വെട്ടൽ വിവാദത്തോടെ വീണ്ടും 'സ്വർണമുഖി വാഴ' എന്ന പേര് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രതിരോധ ശേഷി കൂടുതലുള്ള ഏത് പ്രതികൂല കാലാവസ്‌ഥയെ തരണം ചെയ്യാനുള്ള കഴിവും  നല്ല വിളവും ലഭിക്കുന്ന ടിഷ്യു കള്‍ച്ചർ വാഴ വിത്താണ് 'സ്വർണമുഖി'. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കേരളത്തിലെ കർഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഈ വാഴ വിത്ത്. 

സാധാരണ വാഴ വിത്തിനേക്കാള്‍ വില കൂടുതലാണെങ്കിലും മികച്ച വിളവ് ഉറപ്പാക്കുമെന്നതിനാൽ സ്വർണമുഖിക്ക് എപ്പോഴും വലിയ ഡിമാന്‍റ് ആണ്. സാധാരണ  ഒരു വാഴക്കുലയ്ക്ക് 10-12 കിലോ തൂക്കമാണ് ഉണ്ടാവാറാണ്. എന്നാൽ  സ്വർണമുഖിയുടെ കുലയ്ക്കു ശരാശരി 20 കിലോ വരെ തൂക്കമുണ്ടാകും. ഇതും കർഷകർക്ക് സ്വർണ്ണമുഖിയെ പ്രിയങ്കരിയാക്കി.  സാധാരണ വാഴയെ അപേക്ഷിച്ചു ഉയരം കൂടുതലുണ്ട് എന്നത് മാത്രമാണ് ഒരു പ്രയാസമെന്നാണ് കർഷകർ പറയുന്നത്.

Latest Videos

undefined

സാധാരണ വാഴക്കുല എളുപ്പത്തിൽ വെട്ടിയെടുക്കാനാകുമെങ്കിൽ സ്വർണമുഖിയുടെ കുല വെട്ടാൻ ഏണി വേണ്ടിവരും. കൂടാതെ കായ മൂത്ത് വരാൻ ഏകദേശം 12-13 മാസമെടുക്കും. എന്നാൽ  കായ്കളെ അപേക്ഷിച്ചു വലിപ്പവും തൂക്കവും കൂടുതലാണെന്നതിനാൽ കാത്തിരിപ്പ് വിഫലമാകാറില്ല.  

വാഴക്കന്നുകള്‍ പരിചരിക്കേണ്ട വിധം

1. വാഴക്കന്ന് നടാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരേ വലിപ്പമുള്ള കന്നുകള്‍ ഒരേ പ്രായത്തിലുള്ളത് എടുക്കുക.

2. വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വാഴക്കന്നുകള്‍ നാടം. ഇടത്തരം വലിപ്പമുള്ളവ, അതിന് മുകളില്‍ വലിപ്പമുള്ളവ, അതിന് താഴെ വലിപ്പമുള്ളവ എന്നിങ്ങനെ ഓരേ രീതിയില്‍ ഒരേ വരിയില്‍ നട്ടാല്‍ ഒരേ സമയത്ത് കുലയ്ക്കും.

3. മാണപ്പുഴു മുട്ടകളെയും നിമാവിരകളെയും നശിപ്പിക്കാന്‍ നന്നായി ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ നന്നായി തിളയക്കുന്ന വെള്ളത്തില്‍ ഇരുപത് സെക്കന്റ് അല്ലെങ്കില്‍ പകുതി തിളച്ച് വെള്ളത്തില്ഡ 20-25 മിനിറ്റ് മുക്കിവെച്ച ശേഷം നടാം

4. അടിവളമായി 10 കിലോജൈവവളവും ഓരോ നാലിലയ്ക്കും ഒന്ന് എന്ന രീതിയില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസ്യം വളപ്രയോഗത്തിലൂടെയും വാഴയ്ക്ക് കൂമ്പ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Read More : വെട്ടിയത് 406 വാഴകൾ, ഓണത്തിന് കുലച്ച വാഴക്കുലകൾ വെട്ടിമാറ്റി കെഎസ്ഇബിയുടെ ക്രൂരത; നിറകണ്ണുകളോടെ യുവ ക‍ർഷകൻ

click me!