കൃഷി ചെയ്യാൻ പിവിസി പൈപ്പും മുളകളും തന്നെ ധാരാളം, വെർട്ടിക്കൽ ​ഗാർഡൻ ഇങ്ങനെ തയ്യാറാക്കാം

By Web Team  |  First Published May 28, 2022, 2:11 PM IST

പൈപ്പുകളിൽ പച്ചക്കറി വളർത്തുന്നത് വിജയമായതോടെയാണ് അവർ മുളകളിൽ കൂടുതൽ പച്ചക്കറികൾ വളർത്തി തുടങ്ങിയത്. 


ആളുകൾ കൃഷി ചെയ്യാൻ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് സ്ഥലപരിമിതിയാണ്. എന്നാൽ, ബിഹാറിലെ ഛപ്ര(Chhapra, Bihar)യിൽ നിന്നുള്ള സുനിത പ്രസാദ് (Sunita Prasad) അതിനെ മറികടന്നത് വേറിട്ട വഴിയിലൂടെയാണ്. അതുകൊണ്ട് തന്നെ സ്ഥലപരിമിതിയെ മറികടക്കുന്നതിന് അവർ ഒരു മാർ​ഗവും കണ്ടെത്തി. പിവിസി പൈപ്പും മുളയും ഉപയോ​ഗിച്ച് അവരൊരു വെർട്ടിക്കൽ ​ഗാർഡൻ ഉണ്ടാക്കി. ഓരോ ആഴ്ചയും അഞ്ച് കിലോ പച്ചക്കറികളാണ് ഇവർ ഇവിടെ നടുന്നത്. 

അപ്രതീക്ഷിതമായാണ് ഇങ്ങനെ ഒരാശയം അവളിലുണ്ടായത്. ഒരിക്കൽ മാലിന്യങ്ങളെടുക്കാൻ വരുന്ന ഒരാളുടെ സൈക്കിളിൽ ഒരു പിവിസി പൈപ്പ് വച്ചിരിക്കുന്നത് അവൾ കണ്ടു. സുനിത അത് വാങ്ങുകയും ചെയ്‍തു. അത് മുകളിൽ വച്ചപ്പോൾ അതിൽ മണ്ണുമിട്ടു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതിനകത്ത് ചില ചെടികൾ മുളച്ചിരിക്കുന്നതും സുനിതയുടെ ശ്രദ്ധയിൽ പെട്ടു. 

Latest Videos

undefined

പൈപ്പിൽ പച്ചക്കറികൾ വളർത്തുക എന്ന ആശയം വന്നത് അങ്ങനെയാണ്. ഇന്ന്, സീസണലായിട്ടുള്ള എല്ലാ പച്ചക്കറികളും അങ്ങനെ പൈപ്പിലും മുളകളിലും വളർത്തി തുടങ്ങി. പൈപ്പുകളിൽ പച്ചക്കറി വളർത്തുന്നത് വിജയമായതോടെയാണ് അവർ മുളകളിൽ കൂടുതൽ പച്ചക്കറികൾ വളർത്തി തുടങ്ങിയത്. 

അഞ്ചടി നീളമുള്ള ഒരു പിവിസി പൈപ്പിന് ശരാശരി ആയിരം രൂപയാണ് വരുന്നത്. നാലോ അഞ്ചോ തരം പച്ചക്കറികൾ ഇതിൽ വളർത്താം. എന്നാൽ, മുളയ്ക്ക് അമ്പതോ അറുപതോ രൂപയാണ് വരുന്നത്. അതിലും ഇതുപോലെ നാലോ അഞ്ചോ ഇനം പച്ചക്കറികൾ നടാം. 

എങ്ങനെയാണ് പൈപ്പിൽ പച്ചക്കറി നടുക?

കയ്യിലുള്ള പിവിസി പൈപ്പ് അഞ്ചടി നീളത്തിൽ വിവിധ ഭാ​ഗങ്ങളായി മുറിക്കുക. എത്രയെണ്ണം പച്ചക്കറിയാണോ നടേണ്ടത് അത്രയും എണ്ണമായിട്ട് മുറിക്കണം. 

പൈപ്പിൽ മണ്ണ് നിറച്ച ശേഷം കാൽ ഭാ​ഗത്ത് വച്ച് ചെടികൾ/വിത്ത് നടുക. 

മണ്ണിര കമ്പോസ്റ്റോ മറ്റ് ജൈവവള മിശ്രിതമോ മണ്ണിൽ ചേർക്കുക. 

നിലത്ത് ഒരു ദ്വാരം ഉണ്ടാക്കി അതിൽ മണൽ നിറയ്ക്കുക.

ഈർപ്പം നിലനിർത്താനും ഈർപ്പം വേഗത്തിൽ അടിയിൽ എത്താനും മണൽ നനയ്ക്കുക.

അടുത്ത മൂന്ന് വർഷത്തേക്ക് മണ്ണ് മാറ്റേണ്ട ആവശ്യമില്ല. 

പുതിയ തൈകളോ വിത്തുകളോ നടുന്നതിന് മണ്ണിൽ ഒരു ദ്വാരം ഉണ്ടാക്കിയാൽ മതി.

കീടങ്ങളെ അകറ്റാൻ വേപ്പില വെള്ളം ഉപയോഗിക്കുക.

ഈ പൈപ്പുകളിൽ വഴുതന, വെണ്ട, സ്‌ട്രോബെറി തുടങ്ങി കാബേജ് വരെ സുനിത ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. 

click me!