നിങ്ങള്‍ക്ക് വീട്ടിനകത്തും പുറത്തും വളര്‍ത്താവുന്ന ചിലയിനങ്ങളെ പരിചയപ്പെടാം.
കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങളെക്കുറിച്ച് മിക്കവാറും എല്ലാവര്‍ക്കും അറിയാം. നിരവധി സൗന്ദര്യവര്‍ധകവസ്തുക്കളിലും ജ്യൂസുണ്ടാക്കാനും എണ്ണ തയ്യാറാക്കാനുമെല്ലാം ഉപയോഗിക്കുന്ന ഈ സസ്യം സൂപ്പര്‍ഫുഡ് ആണെന്ന് വേണമെങ്കില്‍ പറയാം. മറ്റു സസ്യങ്ങളിലുള്ളതുപോലെ പലയിനങ്ങള്‍ കറ്റാര്‍വാഴയിലുമുണ്ട്. ഇതില്‍ പലതും വംശനാശഭീഷണി നേരിടുന്നതുമാണ്.
കറ്റാര്‍വാഴയുടെ നിരവധി ഇനങ്ങള്‍ ആഫ്രിക്കയിലും പരിസര പ്രദേശങ്ങളിലും ധാരാളമായി വളരുന്നു. വരള്‍ച്ചയെ അതിജീവിക്കാനും ചൂട് കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വളരാനുമുള്ള കഴിവാണ് ഈ ചെടിയെ മറ്റ് ഔഷധസസ്യങ്ങളില്‍ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. നിങ്ങള്‍ക്ക് വീട്ടിനകത്തും പുറത്തും വളര്‍ത്താവുന്ന ചിലയിനങ്ങളെ പരിചയപ്പെടാം.
undefined
സുഡാന്‍ അലോ (Aloe sinkatana): സാധാരണ നമുക്ക് ചിരപരിചിതമായ കറ്റാര്‍വാഴയെപ്പോലെ തന്നെ നീര് വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കവുന്നതാണ്. വളരെ പെട്ടെന്ന് വളരുന്ന ഇതില്‍ പൂക്കളുണ്ടാകുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യാറുണ്ട്.
സ്റ്റോണ്‍ അലോ (Aloe petricola): ആകര്‍ഷകമായ രണ്ടുനിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ഈ ഇനം രണ്ട് അടിയോളം പൊക്കത്തില്‍ വളരാറുണ്ട്. പാറകളുള്ള സ്ഥലത്ത് വളരുന്ന ഇനമായതുകൊണ്ടാണ് ഈ പേര് തന്നെ കിട്ടിയത്. മധ്യവേനല്‍ സമയത്താണ് പൂക്കളുണ്ടാകുന്നത്. പൂന്തോട്ടത്തില്‍ ഈ ഇനം വെച്ചുപിടിപ്പിച്ചാല്‍ മനോഹരമായ ഉദ്യാനം സ്വന്തമാക്കാം. ഇൗ ഇനത്തില്‍ നിന്നും ലഭിക്കുന്ന ജ്യൂസും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കാം.
കേപ് അലോ (Aloe ferox): കയ്പുരസമുള്ള ഇനമാണിത്. ഇത് വയറിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കി ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. സാധാരണ സൗന്ദര്യവര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കുന്ന അതേ തരത്തിലുള്ള ജ്യൂസ് തന്നെ ഇതില്‍ നിന്നും ലഭിക്കും.
സ്‌പൈറല്‍ അലോ (Aloe polyphylla): വളരെ ആകര്‍ഷകമായ ഇനത്തില്‍പ്പെട്ടതാണ് ഇത്. സ്‌പൈറല്‍ ആകൃതിയിലുള്ള ഇലകളാണ് പ്രത്യേകത. വളരെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഇനത്തില്‍പ്പെട്ട ചെടിയാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളില്‍ മനോഹരമായ പൂക്കളുണ്ടാകും.
ഫാന്‍ അലോ (Aloe plicatilis): ഫാനിനോട് സാദ്യശ്യമുള്ള ഇലകളാണ് ഇവയ്ക്ക്. പക്ഷികളെയും തേനീച്ചകളെയും പൂന്തോട്ടത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള കറ്റാര്‍വാഴയാണിത്. ഇതും വംശനാശത്തിന്റെ വക്കിലെത്തിയതിനാല്‍ സംരക്ഷിച്ച് വളര്‍ത്തുന്ന ഇനമാണ്.
(ചിത്രം: ഗെറ്റി ഇമേജസ്)