മാലിന്യപ്പറമ്പിൽ കൊണ്ടുതള്ളപ്പെട്ടത് ടൺകണക്കിന് അവക്കാഡോ, കാഴ്ച കണ്ട് ഞെട്ടി ഓസ്ട്രേലിയക്കാർ

By Web Team  |  First Published May 10, 2022, 12:33 PM IST

കഴിഞ്ഞ ദശകത്തിൽ കഫേകളിൽ അവക്കാഡോ വിഭവങ്ങൾ വൻതോതിൽ വിറ്റഴിയാൻ തുടങ്ങിയപ്പോൾ, അതിന്റെ വിപണി സാധ്യത മനസിലാക്കിയ കർഷകർ കൂടുതൽ അവക്കാഡോ മരങ്ങൾ നട്ടുവളർത്താൻ തുടങ്ങി. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ കൊവിഡ് മഹാമാരി വന്നപ്പോൾ, കഫേകളും, ഭക്ഷണശാലകളും അടഞ്ഞു കിടന്നു. ഇതോടെ അവക്കാഡോ വിഭവങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു. 


ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പഴമാണ് അവക്കാഡോ (avocado) അഥവാ വെണ്ണപ്പഴം. ശരീരഭാരം കുറക്കാനും, ഹൃദയസംബന്ധമായ രോഗങ്ങൾ കുറക്കാനും അവക്കാഡോ വളരെ നല്ലതാണ്. നമ്മുടെ നാട്ടിൽ ഈ പഴം അത്ര കണ്ട് പരിചിതമല്ലെങ്കിലും, മറ്റ് പല രാജ്യങ്ങളിലും ഇതിന് വലിയ ഡിമാൻഡാണ്. അക്കൂട്ടത്തിൽ, ഏറ്റവും കൂടുതൽ അവക്കാഡോ കൃഷിചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ (Australia). എന്നാൽ, കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്‌ലാന്റിയിലെ ഗ്രീൻ വേസ്റ്റ് ലാൻഡിൽ ടൺ കണക്കിന് അവക്കാഡോകളാണ് വലിച്ചെറിയപ്പെട്ടത്. പുറമ്പോക്കിൽ ഉപേക്ഷിച്ച അവക്കാഡോകളുടെ ഫോട്ടോകൾ ആതർട്ടണിൽ നിന്നുള്ള ജാൻ ഡി ലാ(Jan De Lai)യാണ് ഓൺലൈനിൽ പങ്കിട്ടത്.  

ഇത്രയേറെ മൂല്യമുള്ള ഈ പഴവർ​ഗം വഴിയരികിൽ കൊണ്ടുവന്ന് തള്ളാൻ കർഷകരെ പ്രേരിപ്പിച്ചത് അതിന്റെ അമിത ഉല്പാദനവും, വിപണിയിലെ വില ഇടിച്ചിലുമാണ്. കൂടാതെ, കൊവിഡ് ലോക്ക്ഡൗണുകൾ കാരണം അവ സമയത്ത് വിൽക്കാൻ സാധിക്കാതെ വൻതോതിൽ മിച്ചം വന്നതും ഒരു കാരണമാണ്. ഇതോടെ ആയിരക്കണക്കിന് അവക്കാഡോകൾ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടു. കർഷകർ അവ ട്രാക്കുകളിൽ കൊണ്ടുവന്ന് തള്ളുകയും, ചീഞ്ഞഴുകിപ്പോകുകയും ചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഒരു കാലത്ത് തീപിടിച്ച വിലയുണ്ടായിരുന്ന, സമ്പന്നർക്ക് മാത്രം വാങ്ങാൻ കഴിഞ്ഞിരുന്ന, ആഡംബരത്തിന്റെ പ്രതീകമായ അത് ഇന്ന് തെരുവോരങ്ങളിൽ കിടന്ന് ആർക്കും വേണ്ടാതെ ചീഞ്ഞഴുകുന്നു. രാജ്യത്തുടനീളം ഭക്ഷ്യവില കുതിച്ചുയരുന്ന സമയത്ത്, അവക്കാഡോകൾ പാഴായിപ്പോകുന്നത് കണ്ട് ഓസ്‌ട്രേലിയക്കാർ ഞെട്ടി.    

Latest Videos

undefined

കഴിഞ്ഞ ദശകത്തിൽ കഫേകളിൽ അവക്കാഡോ വിഭവങ്ങൾ വൻതോതിൽ വിറ്റഴിയാൻ തുടങ്ങിയപ്പോൾ, അതിന്റെ വിപണി സാധ്യത മനസിലാക്കിയ കർഷകർ കൂടുതൽ അവക്കാഡോ മരങ്ങൾ നട്ടുവളർത്താൻ തുടങ്ങി. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ കൊവിഡ് മഹാമാരി വന്നപ്പോൾ, കഫേകളും, ഭക്ഷണശാലകളും അടഞ്ഞു കിടന്നു. ഇതോടെ അവക്കാഡോ വിഭവങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു. ഇത് അമിത ഉത്പാദനത്തിന് കാരണമായി. വിപണിയിൽ അവയുടെ വില ഇടിഞ്ഞതും വലിയ തിരിച്ചടിയായി. അതോടൊപ്പം ഇന്ധനവിലയും, രാസവളങ്ങളുടെ വിലയും വർദ്ധിച്ചു. ഇത് കർഷകർക്ക് അധിക ചെലവുണ്ടാക്കി. തൊഴിലാളികളുടെ കൂലിയും, പാക്കേജിംഗിന്റെ ചിലവും, ഗതാഗതച്ചെലവും എല്ലാം കൂടി കർഷകർക്ക് താങ്ങാനായില്ല. അതുകൊണ്ട് തന്നെ വിപണിയിൽ എത്തിക്കാതെ പലരും അത് ഉപേക്ഷിക്കാൻ തീരുമാനിച്ചു. 

ക്വീൻസ്‌ലാന്റിലെ വെള്ളപ്പൊക്കവും വിപണിയിൽ തടസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 50 മുതൽ 100 ടൺ വരെ അവക്കാഡോകൾ വലിച്ചെറിയപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ മൂല്യം ഏകദേശം 200,000 ഡോളറാണ്. പ്രധാന സൂപ്പർമാർക്കറ്റുകൾ നിലവിൽ അവക്കാഡോകൾ ഓരോന്നിനും $1.60 മുതൽ $1.80 വരെ വിലയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ് അത്.

click me!