പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള കർഷകനായ ഷൗക്കത്ത് ഹുസൈൻ ആണ് മാമ്പഴ ഫെസ്റ്റിവലിൽ മിയാസാക്കി വിൽപ്പനയ്ക്കായി എത്തിച്ചത്.
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം മാംഗോ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിന്റെ ഏഴാമത് സീസണിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി ഇടംപിടിച്ച വാർത്തയാണ് രസകരമായ ചർച്ചകൾക്ക് ഇടയാക്കിയത്.
കിലോയ്ക്ക് 2.75 ലക്ഷം രൂപയാണ് മിയാസാക്കിയുടെ വില. എ എൻ ഐ -യുടെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഈ വാർത്തയോട് ആളുകളിൽ പലരും രസകരമായാണ് പ്രതികരിച്ചത്. ചിലർ രസകരമായി കുറച്ചത് ഇനി സ്വർണത്തിൽ നിക്ഷേപിക്കുന്നതിലും ലാഭം ഇത്തരം മാമ്പഴത്തിൽ നിക്ഷേപിക്കുന്നതാണ് എന്നായിരുന്നു. വൃക്ക വിറ്റിട്ടായാലും വേണ്ടില്ല ഈ മാമ്പഴം സ്വന്തമാക്കണമെന്നായിരുന്നു മറ്റൊരു സോഷ്യൽ മീഡിയ ഉപഭോക്താവ് കുറിച്ചത്. അതിനു മറുപടിയായി മറ്റൊരാൾ അഭിപ്രായപ്പെട്ടത് വൃക്കകൾ വിറ്റാല്‍ പോലും ഈ മാമ്പഴം കിട്ടുമോ എന്ന് സംശയമാണ് എന്നായിരുന്നു.
undefined
അൽഫോൻസോ, ലാൻഗ്ര, അമ്രപാലി തുടങ്ങിയ പേരുകേട്ട മാമ്പഴങ്ങൾ ഉൾപ്പെടെ 262 -ലധികം ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മാമ്പഴ ഫെസ്റ്റിവലിൽ ആണ് മിയാസാക്കി താരമായത്. ജൂൺ 9 -ന് ആരംഭിച്ച മാമ്പഴ ഫെസ്റ്റിവൽ കാണാനും ഇഷ്ടപ്പെട്ട മാമ്പഴങ്ങൾ സ്വന്തമാക്കാനും ആയി വിദൂര ദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ ആണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ, എത്തിയവരുടെ എല്ലാം ശ്രദ്ധ മിയാസാക്കി പിടിച്ചെടുക്കുകയായിരുന്നു. കാരണം ഇതിൻറെ തൊട്ടാൽ പൊള്ളുന്ന വില തന്നെ.
Siliguri, West Bengal | World's most expensive mango 'Miyazaki' priced at around Rs 2.75 lakh per kg in International market showcased in Siliguri's three days long 7th edition of the Mango Festival.
The festival kicked off on June 9 at a mall in Siliguri organised by Modella… pic.twitter.com/GweBPkXons
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്നുള്ള കർഷകനായ ഷൗക്കത്ത് ഹുസൈൻ ആണ് മാമ്പഴ ഫെസ്റ്റിവലിൽ മിയാസാക്കി വിൽപ്പനയ്ക്കായി എത്തിച്ചത്. മുൻപ് ഇത് ജപ്പാനിൽ മാത്രമായിരുന്നവത്രേ ലഭ്യമായിരുന്നത്. അതുകൊണ്ടുതന്നെയാണ് മാമ്പഴത്തിന് മിയാസാക്കി എന്ന് പേര് ലഭിച്ചതും. ഇന്ത്യയിലെ ബിർഭം ജില്ലയിൽ ഈ മാമ്പഴങ്ങൾ ഇപ്പോൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ജാപ്പനീസ് ഭാഷയിൽ Taiyo-no-Tamago അല്ലെങ്കിൽ സൂര്യന്റെ മുട്ട എന്നും ഇവ അറിയപ്പെടുന്നു. മിയാസാക്കി മാമ്പഴത്തിന് സാധാരണയായി 350 ഗ്രാം ഭാരവും 15 ശതമാനത്തിലധികം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
സിലിഗുരിയിലെ മാംഗോ ഫെസ്റ്റിവൽ പശ്ചിമ ബംഗാളിൽ ഉടനീളം വളരുന്ന മാമ്പഴ ഇനങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നിന്നുള്ള 55 കർഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാൽ, സൂര്യപുരി, റാണിപസന്ദ്, ലക്ഷ്മൺഭോഗ്, ഫജ്‌ലി, ബീര, സിന്ധു, ഹിംസാഗർ, കോഹിതൂർ തുടങ്ങി നിരവധി മാമ്പഴങ്ങൾ അടുത്തറിയാനും ആസ്വദിക്കാനും സന്ദർശകർക്ക് അവസരമുണ്ട്.