രാസകീടനാശിനികള്‍ മനുഷ്യനും പ്രകൃതിക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ തന്നെ ഇത്തരം വിഷവസ്തുക്കളുണ്ടാക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കീടനിയന്ത്രണത്തിനുള്ള യഥാര്‍ഥ മാര്‍ഗം നല്‍കേണ്ടത് അത്യാവശ്യമാണ്.
12 വര്‍ഷത്തെ ഗവേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ഷഹനാസും ഭര്‍ത്താവ് ഖലീലും തങ്ങളുടെ സ്റ്റാര്‍ട്ടപ്പുമായി കര്‍ഷകരെ സമീപിക്കാനുള്ള ആത്മവിശ്വാസം നേടിയത്. കീടനിയന്ത്രണത്തിനായി സ്വയം വികസിപ്പിച്ച ഇലക്ട്രോണിക് പെസ്റ്റ് കണ്‍ട്രോള്‍ ട്രാപ്പുമായാണ് ഈ ദമ്പതികള്‍ 2013 -ല്‍ വിപണിയിലെത്തിയത്.
ഷഹനാസ് ഷൈഖും ഭര്‍ത്താവ് ഖലീല്‍ ഷൈഖും മൈക്രോബിസ് നെറ്റ് വര്‍ക്ക് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആശയം കൊണ്ടുവരുന്നത്. അങ്ങേയറ്റം അപകടകരമായ കീടനാശിനികളെ കൃഷിയിടങ്ങളില്‍ നിന്നും ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമം. അതായത് വളരെ സുരക്ഷിതമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാനായിരുന്നു ഇവര്‍ പരിശ്രമിച്ചത്.
undefined
ആശയത്തിന്റെ വിത്ത് വിതയ്ക്കുന്നു
ഷഹനാസ് തന്റെ ബാല്യകാലം ചെലവഴിച്ചത് മറാത്ത് വാഡയിലെ പല പല പ്രദേശങ്ങളിലായാണ്. മൈക്രോബയോളജിയില്‍ എം.എസ്.സി പൂര്‍ത്തിയാക്കിയ ശേഷം ഷഹനാസ് മൈക്രോബിയല്‍ ഫെര്‍ട്ടിലൈസര്‍ യൂണിറ്റില്‍ ജൂനിയര്‍ സയന്റിസ്റ്റായി ജോലി നോക്കി. 1998 -ലാണ് വിവാഹം. അതിനുശേഷം സോലാപൂരില്‍ താമസമാരംഭിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ഖലീല്‍ അവരുടെ പൂര്‍വികരുടെ കൃഷിസ്ഥലത്ത് കൃഷിയിലേര്‍പ്പെടാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു.
'ഈ കാലഘട്ടത്തില്‍ കീടങ്ങളുടെ ആക്രമണത്താല്‍ പഴങ്ങള്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായിരുന്നു. ഖലീല്‍ ഈ പ്രശ്‌നം എന്നോട് സംസാരിച്ചപ്പോള്‍ സുസ്ഥിരമായി കൃഷിക്കും കീടനിയന്ത്രണത്തിനുമായി ഒരു പരിഹാരം കണ്ടെത്തണമെന്ന് തോന്നി. അങ്ങനെയാണ് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് 2001 -ല്‍ ആലോചിക്കുന്നത്' ഷഹനാസ് പറയുന്നു.
ഇലക്‌ട്രോണിക് പെസ്റ്റ് കണ്‍ട്രോള്‍ എന്തിന്?
രാസകീടനാശിനികള്‍ മനുഷ്യനും പ്രകൃതിക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ തന്നെ ഇത്തരം വിഷവസ്തുക്കളുണ്ടാക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കീടനിയന്ത്രണത്തിനുള്ള യഥാര്‍ഥ മാര്‍ഗം നല്‍കേണ്ടത് അത്യാവശ്യമാണ്.
കീടനാശിനികള്‍ക്കെതിരെ കീടങ്ങള്‍ പ്രതിരോധം ആര്‍ജിച്ചു കഴിയുന്നുണ്ട്. ഓരോ സീസണിലും 10,000 മുതല്‍ ഒരു ലക്ഷം വരെ രൂപ വീണ്ടും ചെലവഴിച്ച് കീടങ്ങളെ തുരത്താനുള്ള വഴി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷകരും ശാസ്ത്രജ്ഞരും പരിസ്ഥിതിക്ക് അനുകൂലമായ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനായി ശ്രമിക്കുകയാണ്.
കൃത്രിമമായ കീടനിയന്ത്രണത്തിനുള്ള കെണി കണ്ടുപിടിച്ചതോടെ മൈക്രോബിസ് നെറ്റ് വര്‍ക്ക് ഇന്ത്യ കീടനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സാഹചര്യത്തിലെത്തി. ഈ ഉപകരണം സസ്യഭുക്കുകളും മാംസഭുക്കുകളുമായ നിരവധി കീടങ്ങളെ തുരത്താനുള്ള നല്ല ഉപാധിയായിരുന്നു.
നമ്മള്‍ ഭക്ഷിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം വര്‍ധിപ്പിക്കാനും ഇത് സഹായിച്ചു. മണ്ണും വായുവും ജലവും മലിനമാക്കാതെ കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന് 40,000 മുതല്‍ 65,000 വരെയാണ് വില.
വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ട്
2004 -ല്‍ ഈ ദമ്പതികള്‍ മുംബൈയിലേക്ക് സ്ഥലം മാറി. 'സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള സാമ്പത്തികം വലിയൊരു പ്രതിസന്ധിയായിരുന്നു. ഇതിനായി എന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റു. ഒരു വലിയ ഭാഗം പണം എനിക്ക് നഷ്ടമായി. ഇന്ത്യ ഒന്നാകെ ഞങ്ങളുടെ സാങ്കേതിക വിദ്യ പ്രചരിപ്പിക്കാനും ഏജന്റുമാരെ കണ്ടെത്താനുമായിരുന്നു പണം മുഴുവനും ചെലവായത്. വിപണി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ തുകയുടെ സിംഹഭാഗവും നഷ്ടമായി.' ഷഹനാസ് ഓര്‍മിക്കുന്നു.
'അങ്ങനെയാണ് ഞങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ടെക്‌നിക്ക് ആരംഭിക്കുന്നത്. അതുവഴിയാണ് ആഫ്രിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായത്. നിരന്തരം ഓര്‍ഡറുകള്‍ ലഭിച്ചതോടെ വില്‍പ്പനയും കുതിച്ചുയര്‍ന്നു' ഷഹനാസ് തങ്ങളുടെ സംരംഭം വിജയത്തിലെത്തിച്ച കാലത്തെക്കുറിച്ച് പറയുന്നു.
കീടനിയന്ത്രണത്തിലുള്ള ഗവേഷണങ്ങളും വികസനവും തുടരാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ദേശീയതലത്തിലുള്ള വിതരണശൃംഖല ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ലോകവ്യാപകമായുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികളുമായി ചേര്‍ന്ന് ആഗോളവിപണിയിലേക്കുള്ള മാറ്റത്തിനാണ് ഇവര്‍ ശ്രമം നടത്തുന്നത്.