ഇത്തരം ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നവര്‍ പറയുന്നത് കൂടുതല്‍ വളപ്രയോഗവും വെള്ളവും ആവശ്യമില്ലെന്നാണ്. അതുകൊണ്ടുതന്നെ കൃഷിരീതി എളുപ്പവുമാണ്. രാജസ്ഥാനില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഡാബര്‍ കമ്പനി ഇത്തരം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനുള്ള സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ഒരു ഏക്കര്‍ ഭൂമിയില്‍ നിന്ന് വരുമാനം നേടുന്ന നിരവധി കര്‍ഷകരുണ്ട്. സുഗന്ധമുളള സസ്യങ്ങളും ഔഷധ സസ്യങ്ങളും പച്ചമരുന്നുകളുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഗുണകരമായിത്തീരുന്നത്. ഇന്ന് പച്ചമരുന്നുകളടങ്ങിയ ഉത്പന്നങ്ങളുടെ വിപണി നിലവാരം ഏതാണ്ട് 50,000 കോടി രൂപയോളമാണെന്ന് വിലയിരുത്തുന്നു. ശംഖുപുഷ്പം, നായ്ക്കുരണ, കടുകു രോഹിണി എന്നിവയുടെ കൃഷിയാണ് പ്രധാനമായും ഉയര്‍ന്ന വരുമാനം നേടിക്കൊടുക്കുന്നത്.
ഇത്രയേറെ പ്രാധാന്യമുണ്ടെങ്കിലും ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സ്ഥലം വളരെ കുറവാണ്. ഇന്ത്യയില്‍ ആകെയുള്ള 1,058.1 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലം പരിഗണിച്ചാല്‍ വെറും 6.34 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത്. പക്ഷേ, വളരെ ലാഭം നേടിത്തരുന്ന കൃഷിയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
undefined
അതിവിടയം അഥവാ അതിവിഷം എന്ന പേരിലറിയപ്പെടുന്ന ചെടി വളര്‍ത്തി ഏക്കറില്‍ നിന്ന് 2.5 ലക്ഷം രൂപ ലാഭമുണ്ടാക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയാണ് ഈ ചെടി ഇഷ്ടപ്പെടുന്നത്. ചെടിയുടെ വേരുകളില്‍ മുഴകള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്നവയാണ് ഈ ചെടികള്‍. കുട്ടികളില്‍ ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ശരീരത്തില്‍ വിഷപദാര്‍ഥങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. കഫവും പിത്തവും നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവുമുണ്ട്.
ലാവന്‍ഡര്‍ അഥവാ കര്‍പ്പൂരവള്ളി നട്ടു വളര്‍ത്തിയവര്‍ 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് നേടുന്നത്.
ഇത്തരം ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നവര്‍ പറയുന്നത് കൂടുതല്‍ വളപ്രയോഗവും വെള്ളവും ആവശ്യമില്ലെന്നാണ്. അതുകൊണ്ടുതന്നെ കൃഷിരീതി എളുപ്പവുമാണ്. രാജസ്ഥാനില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഡാബര്‍ കമ്പനി ഇത്തരം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനുള്ള സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
കൊട്ടം പോലുള്ള ഔഷധ സസ്യങ്ങള്‍ ലഭിക്കുന്നത് വളരെക്കുറവായതുകൊണ്ട് വന്‍ഡിമാന്റാണെന്ന് നാച്ചുറല്‍ റെമഡീസിന്റെ ഡയറക്ടര്‍ അമിത് അഗര്‍വാള്‍ പറയുന്നു.
ഡാബര്‍ ഇന്ത്യ കമ്പനിയുടെ മേധാവിയായ സുധാകര്‍ പറയുന്നുത് 2017-18 കാലഘട്ടത്തില്‍ ഇത്തരം സസ്യങ്ങളുടെ കൃഷിയില്‍ 25 ശതമാനം വളര്‍ച്ചുയുണ്ടായിരുന്നുവെന്നും 19 സംസ്ഥാനങ്ങളിലായാണ് കൃഷി ചെയ്തതെന്നുമാണ്. 800 കര്‍ഷകരുമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
പതഞ്ജലി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആചാര്യ ബാലകൃഷ്ണ പറയുന്നത് 40,000 ഏക്കറില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്താന്‍ കര്‍ഷകരെ സഹായിക്കുന്നുണ്ടെന്നാണ്. ശതാവരിയും നിലവേപ്പയുമാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.