സ്വിമ്മിങ് പൂൾ, ​കളിക്കളം ഒക്കെയായി വളര്‍ത്തുമൃഗങ്ങൾക്കുവേണ്ടി ഒരടിപൊളി റിസോര്‍ട്ട്

By Web Team  |  First Published Apr 28, 2020, 4:22 PM IST

70 വിശാലമായ മുളങ്കുടിലുകളാണ് ഇവിടെയുള്ളത്. രണ്ട് ഏക്കര്‍ സ്ഥലത്ത് വിശാലമായ രീതിയില്‍ ഓമനമൃഗങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും.  


അരുമ മൃഗങ്ങള്‍ക്കായി ഇതാ ഒരു സ്വര്‍ഗീയ സുന്ദരമായ റിസോര്‍ട്ട്! നിങ്ങള്‍ സ്‌നേഹിച്ചു വളര്‍ത്തിയ പട്ടിക്കുട്ടിയെയും പൂച്ചക്കുഞ്ഞിനെയുമൊക്കെ ഉപേക്ഷിച്ച് വിദേശയാത്രയ്ക്കും ദൂരസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമൊക്കെ പോകേണ്ടിവരുമെന്ന ആശങ്ക വേണ്ട. പെറ്റ്കാര്‍ട്ട് നെസ്റ്റ് എന്ന ഈ സുന്ദരലോകത്തില്‍ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബംഗളുരു ആസ്ഥാനമാക്കി വളര്‍ത്തുമൃഗങ്ങള്‍ക്കായി സജ്ജീകരിച്ച സ്റ്റാര്‍ട്ടപ്പാണ് പെറ്റ്കാര്‍ട്ട് നെസ്റ്റ്. 

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ അംഗത്തെപ്പോലെ തന്നെ കരുതുന്ന ബംഗളുരു നഗരത്തിലെ സര്‍ജാപുര്‍ മെയിന്‍ റോഡിലാണ് പെറ്റ്കാര്‍ട്ട് നെസ്റ്റ് എന്ന ഈ റിസോര്‍ട്ട് പണികഴിപ്പിച്ചിട്ടുള്ളത്. 2016 -ല്‍ ശേഖര്‍ ഗോങ്കറും നിലേന്ദു മൈതിയും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഇപ്പോള്‍ 14,000 വളര്‍ത്തുമൃഗങ്ങള്‍ ഇവരുടെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Latest Videos

undefined

'ഞങ്ങള്‍ മൂന്ന് തരത്തിലാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ഒരുക്കിയിട്ടുള്ളത്. നിങ്ങളുടെ അരുമമൃഗങ്ങള്‍ക്ക് ദിവസവും ആവശ്യമായ കാര്യങ്ങള്‍ നോക്കാനും ആരോഗ്യപരവും ശാരീരികവുമായ സ്വസ്ഥത നല്‍കുന്ന കാര്യങ്ങളും ശ്രദ്ധിക്കുന്നു. അതോടൊപ്പം അവയുടെ പരിചരണം, വിശ്രമവേളകള്‍ ആനന്ദകരമാക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു.' ശേഖര്‍ തന്റെ സംരംഭത്തെക്കുറിച്ച് പറയുന്നു.

70 വിശാലമായ മുളങ്കുടിലുകളാണ് ഇവിടെയുള്ളത്. രണ്ട് ഏക്കര്‍ സ്ഥലത്ത് വിശാലമായ രീതിയില്‍ ഓമനമൃഗങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും.  

1800 സ്‌ക്വയര്‍ ഫീറ്റില്‍ സ്വിമ്മിങ്ങ് പൂളും 12,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് കളിക്കാനുള്ള ഗ്രൗണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുന്നത് രാജകീയമായ സുഖസൗകര്യങ്ങളാണ്. നിങ്ങള്‍ക്ക് ദൂരയാത്ര പോകണമെങ്കില്‍ അരുമകളെ ഇവിടെ വിശ്വസിച്ചേല്‍പ്പിക്കാം. വളര്‍ത്തുമൃഗങ്ങളെ പരിചരിച്ച് അറിവുള്ളവരാണ് ഇവിടെ ജീവനക്കാരായുള്ളത്. പെറ്റ്കാര്‍ട്ട് നല്‍കുന്നത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ സംയോജിപ്പിക്കുകയെന്നതാണ്.

അവശ്യസര്‍വീസ് എന്ന നിലയിലുള്ള സേവനങ്ങള്‍ ഇ-കോമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് മൃഗഡോക്ടറുമായി ബന്ധപ്പെടാനുള്ള അവസരവും ഇവര്‍ നല്‍കുന്നു. ആതിഥ്യമര്യാദയും ഇവര്‍ കാണിക്കുന്നു. താമസസൗകര്യവും വിവിധ ഉത്സവങ്ങളുടെ ആഘോഷങ്ങളും ഇവിടെയുണ്ട്.

'നിലവില്‍ ഞങ്ങള്‍ ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനമനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അപ്പോയിന്റ്‌മെന്റ് സംവിധാനവും കൃത്യമായി കൈകാര്യം ചെയ്യുന്നു. മൃഗങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഉടമകള്‍ക്ക് നല്‍കുന്നു. വാക്‌സിനേഷന്‍, വിരയിളക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ഈ സംവിധാനം സഹായിക്കും.' ശേഖര്‍ പറയുന്നു.

'എന്റെ കൂടെ ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്ന നിലേന്ദുവിന് നെമോ എന്ന പേരില്‍ ഒരു ആഫ്രിക്കന്‍ ഗ്രേ പക്ഷിയുണ്ട്. ഈ പക്ഷിക്ക് രോഗം വന്നപ്പോള്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ ബംഗളുരുവില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ മുംബൈ വരെ യാത്ര ചെയ്താണ് നെമോയുടെ ചികിത്സ നടത്തിയത്' ശേഖര്‍ ഓര്‍ക്കുന്നു. ഈ അനുഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങണമെന്ന തോന്നലുണ്ടായത്.

'നമ്മുടെ വളര്‍ത്തുമൃഗങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും പ്രയോജനപ്രദമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അങ്ങനെയാണ് ഈ മേഖലയില്‍ സംയോജിതമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്' ശേഖര്‍ തങ്ങള്‍ ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുണ്ടായ കാരണം വ്യക്തമാക്കുന്നു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തുള്ള പരിചയം രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. ഭാരതി എയര്‍ടെല്‍, നോക്കിയ, വോഡഫോണ്‍, ടാറ്റ ഡോക്കോമോ എന്നിവിടങ്ങളില്‍ ശേഖര്‍ ജോലി ചെയ്തിരുന്നു.

click me!