നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയുമായി സംസ്ഥാന സര്‍ക്കാര്‍

By Web Team  |  First Published Sep 10, 2020, 11:18 AM IST

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.


തിരുവനന്തപുരം :നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ സംസ്ഥാന സര്‍ക്കാര്‍ റോയൽറ്റി നല്‍കും. 

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. ഗുണഭോക്താക്കളുടെ അക്കൌണ്ടില്‍ നേരിട്ടായിരിക്കും തുക എത്തിക്കുക.

Latest Videos

undefined

നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ സ്വന്തമായോ,മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും.എന്നാൽ ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടാകില്ല.വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റി കിട്ടും.

ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവിൽ നെൽക്കൃഷി. 2020-’21 ബജറ്റിൽ നെൽക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.

സെപ്തംബര്‍ 11 മുതല്‍ ഇതിന് അപേക്ഷിക്കാം. www.aims.kerala.gov.in പോർട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസോ പാൻ കാർഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും മറ്റും ഉൾപ്പെടുന്ന ബാങ്ക് പാസ്‌ബുക്കിന്റെ പേജ്, കാൻസൽ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം.

click me!