തീറ്റ കഞ്ചാവ്, 30 മിനിറ്റ് ഓർഗാസം; 'പന്നിയായി ജനിച്ചാൽ മതിയായിരുന്നു' എന്ന് ഈ രാജ്യത്തെ യുവാക്കൾ

By Web Team  |  First Published Sep 29, 2021, 3:04 PM IST

ഇത്തരം ചെടികളെ അവർ വിളിക്കുന്ന പേര് പാക്പ നാം എന്നാണ്. പന്നിത്തീറ്റ എന്നാണ് അതിന്റെ അർഥം


നിഗൂഢതകൾ നിറഞ്ഞ ഒരു രാജ്യമാണ് ഭൂട്ടാൻ. 1960 -കൾ തൊട്ടുതന്നെ പുറംനാടുകളുമായി കാര്യമായ ബന്ധമൊന്നും സ്ഥാപിക്കാതെയാണ് അത് നിലനിൽക്കുന്നത്. ഈ അകൽച്ച കാരണമാവും, ഭൂട്ടാനിലെ യുവാക്കൾ അടുത്തിടെയാണ് ഒരു സത്യം തിരിച്ചറിയുന്നത്. തങ്ങളുടെ നാട്ടിൽ പന്നികൾക്കുള്ള തീറ്റ എന്ന പേരിൽ നൽകപ്പെടുന്നത് ഒരല്പം വിശേഷപ്പെട്ട സാധനമാണ് എന്ന സത്യം.  

മരിജുവാന എന്നത് ഭൂട്ടാനിൽ വിശേഷിച്ച് ഒരു പരിഗണനയും കൂടാതെ പോലും വളർന്നുവരുന്ന ഒരു ചെടിയാണ്. ഭൂട്ടാനിൽ ഇത്തരം ചെടികളെ അവർ വിളിക്കുന്ന പേര് പാക്പ നാം എന്നാണ്. പന്നിത്തീറ്റ എന്നാണ് അതിന്റെ അർഥം. അത് തീറ്റയായി കഴിക്കുന്ന പന്നികൾ ചെറിയൊരു ആലസ്യത്തോടെ, ഇരട്ടിച്ച വിശപ്പോടെ ആലയിൽ നിൽക്കും. വിശപ്പ് കൂടുമ്പോൾ നല്ല പോലെ ഭക്ഷണം തട്ടിവിടുന്ന ഈ പന്നികൾ പതിവിൽ കവിഞ്ഞ് തടിവെക്കും. പന്നിയുടെ തടി കൂടുന്തോറും പന്നിയിറച്ചിക്ക് വെളുപ്പ് കൂടിക്കൂടി വരും. 

Latest Videos

undefined

മുമ്പ് പന്നികൾക്കുള്ള തീറ്റയായി മാത്രം ഉപയോഗിച്ചിരുന്ന ഈ ചെടി ഇപ്പോൾ ഭൂട്ടാനിലെ പലരും ഇതിന്റെ മറ്റുള്ള പ്രതേകതകൾ തിരിച്ചറിഞ്ഞ് ഉണക്കി പുകയ്ക്കാനും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പരാതി. 

   * ഭൂട്ടാനിൽ വർധിച്ചു വരുന്ന മരിജുവാന ദുരുപയോഗത്തിനെതിരെ അവിടത്തെ സ്‌കൗട്ട് പ്രവർത്തകർ നടത്തിയ ബോധവൽക്കരണ കാംപെയിനിൽ നിന്ന് 

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ പറയുന്നത് സസ്തനികളിലെ ഏറ്റവും നീണ്ടു നിൽക്കുന്ന ഓർഗാസം അഥവാ രതിമൂർച്ഛ സംഭവിക്കുന്നത് മുപ്പതു മിനിറ്റ് മുതൽ ഒന്നര മണിക്കൂർ നേരത്തേക്ക് വരെയാണ് എന്നാണ്. കഴിക്കാൻ നൽകുന്ന തീറ്റ കഞ്ചാവും, സെക്‌സിന് അനിയന്ത്രിതമായ അവസരവും, ഒന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഓർഗസവും ഉള്ള സ്ഥിതിക്ക് മനുഷ്യരായി ജനിക്കുന്നതിലും ഭേദം, ഈ പന്നികളായി പിറക്കുന്നതാണ് എന്നും ഭൂട്ടാനിലെ യുവാക്കൾ ഇപ്പോൾ കളിയായിട്ടെങ്കിലും പറയുന്നുണ്ട്.

click me!