കുപ്പാസു മുതൽ മക്കൾ കൂന്താണി വരെ... മുന്നൂറോളം വിദേശ ഫലവൃക്ഷങ്ങൾ കൂത്താട്ടുകുളത്തെ ഡയസിന്‍റെ കയ്യില്‍ ഭദ്രം

By Web Team  |  First Published Sep 25, 2023, 11:15 AM IST

എറണാകുളം കൂത്താട്ടുകുളം സ്വദേശിയും കര്‍ഷകനുമായ ഡയസ് പി വര്‍ഗീസാണ് മറുനാടന്‍ ഫലവൃക്ഷങ്ങളുടെ തൈകള്‍ ഉല്പാദിപ്പിച്ച് വില്‍ക്കുന്നത്. ബ്രസീലിന്‍റെ ദേശീയ ഫലമായ കുപ്പാസുവടക്കം മുന്നൂറോളം പഴവര്‍ഗ്ഗങ്ങളാണ് ഈ തോട്ടത്തിലുള്ളത്.


കൂത്താട്ടുകുളം: ബ്രസീലിന്‍റെ ദേശീയ ഫലമായ കുപ്പാസു മുതല്‍ മക്കള്‍ കൂന്താണിയെന്ന പൈനാപ്പിള്‍ വര്‍ഗം വരെയുള്ള മറുനാടന്‍ ഫലവൃക്ഷങ്ങളുടെ തൈകള്‍ ലഭിക്കാന്‍ ഇനി ഏറെയൊന്നും അലയേണ്ട എറണാകുളം കൂത്താട്ടുകുളത്ത് ലഭിക്കും ഇവയെല്ലാം. എറണാകുളം കൂത്താട്ടുകുളം സ്വദേശിയും കര്‍ഷകനുമായ ഡയസ് പി വര്‍ഗീസാണ് മറുനാടന്‍ ഫലവൃക്ഷങ്ങളുടെ തൈകള്‍ ഉല്പാദിപ്പിച്ച് വില്‍ക്കുന്നത്. ബ്രസീലിന്‍റെ ദേശീയ ഫലമായ കുപ്പാസുവടക്കം മുന്നൂറോളം പഴവര്‍ഗ്ഗങ്ങളാണ് ഡയസ് പി വര്‍ഗീസിന്‍റെ തോട്ടത്തിലുള്ളത്.

ഏഴ് വര്‍ഷം മുന്‍പ് ഒരു ചാമ്പത്തൈ നട്ടുതുടങ്ങിയതാണ് തൈകള്‍ ഉത്പാദിപ്പിക്കുന്ന രീതി. ഇന്ന് ഡയസിന്‍റെ ഒരേക്കര്‍ തോട്ടത്തില്‍ മുന്നൂറോളം പഴച്ചെടികളുണ്ട്. ഇവയില്‍ ഏറെയും പുറംനാട്ടില്‍ നിന്നുള്ളവയാണ്. ഇതിനോടകം നാട്ടില്‍ പ്രചാരത്തിലുള്ള ദുരിയാനും ജബോട്ടിക്കായ്ക്കും സ്റ്റാര്‍ഫ്രൂട്ടിനും പുറമെയാണ് അധികമാളുകളിലേക്ക് എത്തിപ്പെടാത്ത കുപ്പാസു പോലുള്ളവ. ഒരു ചെടിയുടെ തന്നെ വൈവിധ്യം നിറഞ്ഞ ഇനങ്ങളും ഇവിടെയുണ്ട്. പൈനാപ്പിള്‍ വര്‍ഗത്തിലെ അപൂര്‍വ്വമായ മക്കള്‍ കൂന്താണിയും ഇവിടെയുണ്ട്.

Latest Videos

undefined

വിദേശത്തുനിന്നും നാട്ടിലെത്തപ്പെട്ട ഓരോ ചെടിക്കും ഓരോ കഥ പറയുവാനുണ്ടാകും എങ്ങനെ കേരളത്തിയെന്നതിനേക്കുറിച്ച്. ഇതിന് ഉദാഹരണമാണ് ജമൈക്കന്‍ സ്റ്റാര്‍ ആപ്പിള്‍ അഥവാ മില്‍ക്ക് ഫ്രൂട്ട് എന്ന പഴയിനം. ഇത്  കേരളത്തില്‍ ആദ്യം എത്തിച്ചത് മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരാണ്. അദ്ദേഹത്തിന് വിദേശപര്യടനത്തിനിടെ സമ്മാനമായി ലഭിച്ച അപൂര്‍വ്വ ഫലവും ഡയസിന്റെ കയ്യില്‍ ഭദ്രമാണ്.

പത്ത് സെന്റ് സ്ഥലമുണ്ടേല്‍ എന്തെങ്കിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തണമെന്നാണ് ഈ യുവ കര്‍ഷകന് പറയാനുളളത്. പഴങ്ങള്‍ മാത്രമല്ല കരിങ്കോഴികളും മുയലുകളും ഗിനിപ്പന്നികളും റെഡ് തിലാപ്പിയും ഈ ഫാമിലുണ്ട്. പഴങ്ങളേക്കാള്‍ തൈകള്‍ വില്‍ക്കുന്നതാണ് ലാഭകരമെന്ന് ഡയസിന്‍റെ പക്ഷം. കൃഷിയുമായി ബന്ധപ്പെട്ടിരുന്നാല്‍ എല്ലാ ടെന്‍ഷനും മാറുമെന്നും  പഴങ്ങളുടെ സമൃദ്ധിയില്‍ ജീവിത വീക്ഷണം തന്നെ മാറിയെന്നും ഡയസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!