ചെടികള്‍ വെക്കാനായി മരത്തിന്റെയും മുളയുടെയുമെല്ലാം സ്റ്റാന്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ ഉള്ളിലെ ക്രിയേറ്റിവിറ്റിക്കനുസരിച്ച് പല തരത്തിലും ക്രമീകരിക്കാവുന്നതാണ്.
വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടമുള്ളവരാണ് മിക്കവാറും എല്ലാവരും. പലയിടങ്ങളില്‍ നിന്നും തപ്പിയെടുത്ത് കൊണ്ട് വന്ന് മനോഹരമായ പാത്രങ്ങളില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്താറുമുണ്ട്. ഇഷ്ടമുള്ള ചെടി ഏതെങ്കിലും വീട്ടില്‍ക്കണ്ടാല്‍ എങ്ങനെയെങ്കിലും അത് ചോദിച്ചു വാങ്ങി വീട്ടില്‍ വളര്‍ത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, ഇത്തരം ചെടികള്‍ നല്ല രീതിയില്‍ ക്രമീകരിക്കുകയെന്നതും പ്രധാനമാണ്.
undefined
ചെടികള്‍ വെക്കാനായി മരത്തിന്റെയും മുളയുടെയുമെല്ലാം സ്റ്റാന്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ ഉള്ളിലെ ക്രിയേറ്റിവിറ്റിക്കനുസരിച്ച് പല തരത്തിലും ക്രമീകരിക്കാവുന്നതാണ്. ലിവിങ്ങ് റൂമിലെ സോഫയുടെ വശത്തായോ മുറിയുടെ മൂലയ്‌ക്കോ ഇത്തരം സ്റ്റാന്റുകള്‍ വെക്കാം. ഒരേ ഒരു ചെടി മാത്രമായി ശ്രദ്ധാകേന്ദ്രമാക്കാനാണ് ഈ രീതി പ്രയോജനപ്പെടുക.
എന്നാല്‍, പലപല തട്ടുകളിലായുള്ള സ്റ്റാന്റാണ് നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ വലിയ ചെടികള്‍ ഏറ്റവും അടിയിലുള്ള തട്ടിലും ചെറിയതും പടര്‍ന്ന് വളരുന്നതുമായ ചെടികള്‍ ഏറ്റവും മുകളിലും വെക്കുന്നതാണ് നല്ലത്. ഇനി വെളിച്ചം തീരെ ലഭിക്കാത്ത മുറിയിലാണ് വെക്കുന്നതെങ്കില്‍ ചെടികള്‍ വളരാന്‍ ആവശ്യമായ ലൈറ്റുകള്‍ ഘടിപ്പിച്ച സ്റ്റാന്റുകള്‍ വാങ്ങിവെക്കണം.
പഴയ കസേരകളും ചെടികള്‍ വളര്‍ത്താന്‍ പ്രയോജനപ്പെടുത്താം. ഇരിക്കുന്ന ഭാഗം എടുത്ത് കളഞ്ഞ് ആ സ്ഥലത്ത് ചെടി വളര്‍ത്തിയ പാത്രം ഘടിപ്പിച്ച് വെക്കാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഈ കസേര പെയിന്റടിച്ച് മനോഹരമാക്കാം.