പര്‍പ്പിള്‍ പഴങ്ങളുള്ള റിവീറ എന്ന ഇനം മാംസളമായതും നീരുള്ളതും മധുരമുള്ളതുമാണ്. കാലിഫോര്‍ണിയയിലാണ് ഇതിന്റെ ജന്മദേശം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നീണ്ട വിളവെടുപ്പ് കാലമാണുള്ളത്.
മധുരമുള്ള പഴങ്ങള്‍ നല്‍കുന്ന മള്‍ബറിച്ചെടി വളരെ എളുപ്പത്തില്‍ വീട്ടില്‍ വളര്‍ത്താവുന്നതാണ്. കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത നിറങ്ങളിലുള്ള മള്‍ബറികളെക്കുറിച്ച് അല്‍പം കാര്യം.
മോറസ് നിഗ്ര അഥവാ കറുത്ത മള്‍ബറി
undefined
ചൈനക്കാരനായ ഈ ഇനം മള്‍ബറി അല്‍പം ചൂടുകാലാവസ്ഥ ഇഷ്ടപ്പെടുന്നയാളാണ്. തണുപ്പുകാലത്ത് ഈ ചെടി അതിജീവിക്കില്ല. ഏറ്റവും ചെറിയ ഇനം മള്‍ബറി കൂടിയായ ഇവ 30 അടി ഉയരത്തില്‍ വളരും. പ്രൂണ്‍ ചെയ്ത് വളര്‍ത്തിയാല്‍ കുറ്റിച്ചെടിയായും നിലനിര്‍ത്താം.
ബ്ലാക്ക് പേര്‍ഷ്യന്‍ എന്ന ഇനത്തില്‍പ്പെട്ട ചെടി നല്‍കുന്നത് ഒരു ഇഞ്ച് നീളത്തില്‍ വലുപ്പമുള്ള കറുത്ത മള്‍ബറിയാണ് . കെസ്റ്റര്‍ എന്ന കറുത്ത മള്‍ബറി വളരെ മധുരമുള്ളതും 1.5 ഇഞ്ച് നീളമുള്ളതുമായ പഴങ്ങളാണ് നല്‍കുന്നത്. ഷാങ്ഗ്രി-ലാ എന്ന കറുത്ത മള്‍ബറിക്ക് ഹൃദയാകൃതിയിലുള്ള ഇലകളാണ്. ഫ്‌ളോറിഡയിലാണ് ജന്മദേശം.
മോറസ് ആല്‍ബ അഥവാ വെളുത്ത മള്‍ബറി
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ഈ ഇനം പട്ടുനൂല്‍പ്പുഴുക്കളുടെ ഭക്ഷണമാണ്. അമേരിക്കയിലെ പട്ട് വ്യാപാരം നടത്തുന്ന മേഖലകളിലേക്ക് ഈ മള്‍ബറിച്ചെടികള്‍ വിറ്റഴിക്കാറുണ്ട്. പകുതി തണലുള്ള കാലാവസ്ഥയിലും നന്നായി വളരും. പേര് പോലെയല്ല, ഇരുണ്ട പര്‍പ്പിള്‍ നിറമാവാറുണ്ട്. മൂന്ന് ഇനങ്ങളിലും ഏറ്റവും ഉയരത്തില്‍ വളരുന്നവയാണ് ഈ വെളുത്ത മള്‍ബറികള്‍. 80 അടി ഉയരത്തില്‍ പിരമിഡ് ആകൃതിയിലും ഈ ചെടി വളരും.
പര്‍പ്പിള്‍ പഴങ്ങളുള്ള റിവീറ എന്ന ഇനം മാംസളമായതും നീരുള്ളതും മധുരമുള്ളതുമാണ്. കാലിഫോര്‍ണിയയിലാണ് ഇതിന്റെ ജന്മദേശം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നീണ്ട വിളവെടുപ്പ് കാലമാണുള്ളത്.
മോറസ് റുബ്ര അഥവാ ചുവന്ന മള്‍ബറി
ചുവന്ന മള്‍ബറി ആണ് അമേരിക്കന്‍ മള്‍ബറി എന്ന് അറിയപ്പെടുന്നത്. 75 വര്‍ഷത്തോളം ആയുസുള്ള ചെടിയാണിത്. ഏകദേശം 70 അടി ഉയരത്തിലും വളരും. കറുത്ത മള്‍ബറിയോട് സാദൃശ്യമുള്ള പഴമാണ്.
3.5 ഇഞ്ച് വലുപ്പമുള്ള വളരെ വലുപ്പമുള്ള പഴങ്ങളുണ്ടാകുന്ന പാക്കിസ്ഥാന്‍ എന്ന ഇനവുമുണ്ട്. ഇത് തണുത്ത കാലാവസ്ഥില്‍ വളരുന്നു. റഷ്യന്‍ എന്ന ഇനം ചൈനയിലാണ് കാണപ്പെടുന്നതെങ്കിലും 1500 വര്‍ഷങ്ങളോളമായി യൂറോപ്പിലും വളരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാറ്റിനെ പ്രതിരോധിക്കാന്‍ വളരെ കഴിവുണ്ട്. 35 അടി ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് നല്ല കരുത്തുണ്ട്.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നല്ല കഴിവുള്ള ചെടിയാണിത്. ഇടയ്ക്കിടയ്ക്ക് നനയ്‌ക്കേണ്ട ആവശ്യമില്ല. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി പൂക്കളുണ്ടാകുകയും കൂടുതല്‍ പഴങ്ങള്‍ ലഭിക്കുകയും ചെയ്യും.
വിത്ത് മുളപ്പിച്ച് ഉണ്ടാക്കുമ്പോള്‍ 90 ദിവസമെങ്കിലും എടുത്താലേ മുളച്ച് വരികയുള്ളു. തൈകള്‍ വാങ്ങി നടുന്നതാണ് നല്ലത്. വലിയ ഇനങ്ങളാണെങ്കില്‍ 30 അടി അകലത്തില്‍ നടുന്നതാണ് നല്ലത്. ചെറിയ ഇനങ്ങള്‍ 10 മുതല്‍ 15 അടി അകലത്തിലും നടാം. മള്‍ബറിയെ ആക്രമിക്കുന്ന പ്രധാന കീടം കാറ്റര്‍പില്ലറും പക്ഷികളുമാണ്. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമാണ് പ്രതിരോധിക്കാന്‍ അനുയോജ്യം.