ലക്കി ബാംബുവിനും വേണം പരിചരണം; ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഇതാ

By Web Team  |  First Published Jun 15, 2020, 12:57 PM IST

വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ വേണ്ടത്ര വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും തണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും മുഴുവന്‍ ഇലകളും വെള്ളത്തിന് പുറത്തുമായിരിക്കണം. 


ലക്കി ബാംബു യഥാര്‍ഥത്തില്‍ മുളവര്‍ഗത്തില്‍പ്പെട്ട ചെടിയല്ല. ഡ്രസീന സാന്‍ഡെറിയാന എന്നറിയപ്പെടുന്ന ഈ ചെടി ഇന്‍ഡോര്‍ പ്ലാന്റായി എറ്റവും കൂടുതല്‍ ആളുകള്‍ വീടുകളിലും ഓഫീസിലും പ്രകാശം കുറഞ്ഞ സ്ഥലത്ത് വളര്‍ത്തുന്നു. ഇത് വളരെ നന്നായി വളരുന്നത് മങ്ങിയ പ്രകാശമുള്ള സ്ഥലത്താണ്. വീടിനകത്ത് വളര്‍ത്തുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത വെളിച്ചമുള്ള സ്ഥലത്തായിരിക്കണം വെക്കേണ്ടത്. ലക്കി ബാംബു വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാനായി ചില കാര്യങ്ങള്‍.

Latest Videos

undefined

 

മിക്കവാറും ആളുകള്‍ വെള്ളത്തിലാണ് ലക്കി ബാംബു വളര്‍ത്തുന്നത്. അങ്ങനെയാണെങ്കില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോളും നിര്‍ബന്ധമായും വെള്ളം മാറ്റണം. ആഴ്ചയില്‍ ഒരിക്കലും മാറ്റാം. വേര് പിടിക്കുന്നതിന് മുമ്പായി ഏകദേശം 3 ഇഞ്ചോളം വെള്ളത്തിലായിരിക്കണം വെക്കേണ്ടത്. വേര് വളര്‍ന്നു കഴിഞ്ഞാല്‍ മുഴുവന്‍ വേരുകളും വെള്ളത്തില്‍ മുങ്ങണം. ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കണം. വേരുകള്‍ എത്രത്തോളം കൂടുന്നുവോ അത്രത്തോളം പച്ചപ്പുള്ള ഇലകള്‍ മുകള്‍ഭാഗത്തുണ്ടാകും.

രണ്ടോ മൂന്നോ തുള്ളി ദ്രാവകരൂപത്തിലുള്ള വളം ലക്കി ബാംബു വളരുന്ന വെള്ളത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. മണ്ണിലാണ് വളര്‍ത്തുന്നതെങ്കില്‍ വെള്ളം വാര്‍ന്നുപോകുന്ന ദ്വാരമുള്ള പാത്രങ്ങളില്‍ വളര്‍ത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ നനച്ചുകൊടുക്കണം.

 

വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ വേണ്ടത്ര വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും തണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും മുഴുവന്‍ ഇലകളും വെള്ളത്തിന് പുറത്തുമായിരിക്കണം. വേരുകള്‍ പാത്രത്തിന് പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പ്രൂണ്‍ ചെയ്തില്ലെങ്കില്‍ വേരിന് ചാരനിറമോ കറുപ്പുനിറമോ ബാധിച്ച് ചീഞ്ഞുപോകും.

ലക്കി ബാംബു വളരെ നീളത്തില്‍ വളരുന്നുണ്ടെങ്കില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് പ്രൂണ്‍ ചെയ്തുകൊടുക്കാം. കൂടുതല്‍ വളരുന്ന ഭാഗം 2.5 സെ.മീ മുതല്‍ 5 സെ.മീ വരെ നീളത്തിലാക്കി തണ്ടുകള്‍ മുറിച്ചുകളയണം.

click me!