ബദാം അടുക്കളത്തോട്ടത്തിലേക്ക്; ഈ ചൂടുകാലത്തും വളരും

By Web Team  |  First Published Apr 2, 2020, 10:11 AM IST

പൂര്‍ണവളര്‍ച്ചയെത്തിയ ബദാം ചെടികള്‍ക്ക് 3.6 മുതല്‍ 5.4 കി.ഗ്രാം വരെ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും നല്‍കണം. ഫെബ്രുവരി മാസത്തിലും അതിനുശേഷം മെയ് മുതല്‍ ജൂണ്‍ വരെയുമാണ് വളം നല്‍കേണ്ടത്.


അടുക്കളത്തോട്ടത്തില്‍ ബദാം നട്ടുവളര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ബദാം വിത്ത് മുളപ്പിച്ചാണ് പലരും വളര്‍ത്താറുള്ളത്. ഗ്രാഫ്റ്റിങ്ങ് നടത്തിയ തൈകള്‍ വളര്‍ത്തിയാല്‍ വളരെ പെട്ടെന്ന് ഫലം നല്‍കുമ്പോള്‍ വിത്തു മുളപ്പിച്ച് വളര്‍ത്തുന്ന ചെടികള്‍ ദീര്‍ഘകാലത്തിന് ശേഷമാണ് വിളവ് തരുന്നതെന്ന വ്യത്യാസമുണ്ട്.

ബദാം വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

Latest Videos

undefined

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ബദാം ചെടികള്‍ക്ക് ഇഷ്ടം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്. കട്ടിയുള്ള ഉറച്ച മണ്ണില്‍ ബദാം ചെടികള്‍ വളര്‍ത്താന്‍ ശ്രമിക്കാത്തതാണ് നല്ലത്.

വിത്തു മുളപ്പിച്ചും നഴ്‌സറിയില്‍ നിന്ന് തൈകള്‍ വാങ്ങിയും ബദാം വളര്‍ത്താം.

വിത്തില്‍ നിന്ന് ചെടികള്‍ വളരുമ്പോള്‍

1. ക്ഷമയോടെ പരിചരിച്ചാല്‍ മാത്രമേ വിത്ത് മുളച്ച് തൈകള്‍ പൂര്‍ണവളര്‍ച്ചയെത്തുകയുള്ളു
2. ഉയര്‍ന്ന ഗുണനിലവാരമുള്ള ബദാം വിത്തുകള്‍ വാങ്ങണം
3. വിത്തുകള്‍ മുളയ്ക്കാനുള്ള സാധ്യത വളരെക്കുറവായതുകൊണ്ട് ഏകദേശം 15 മുതല്‍ 20 വിത്തുകള്‍ ഒരേ സമയം വിതയ്ക്കണം.
4. ആരോഗ്യമുള്ള വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ടിഷ്യു പേപ്പറില്‍ വെക്കണം
5. അതിനുശേഷം 15 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഈ ടിഷ്യു പേപ്പര്‍ വെക്കുക
6. 20 ദിവസങ്ങള്‍ക്കു ശേഷം വിത്തുകള്‍ മുള പൊട്ടും.
7. അപ്പോള്‍ വളരെ ശ്രദ്ധയോടെ ടിഷ്യു പേപ്പറില്‍ നിന്നും ബദാം വിത്ത് വേര്‍തിരിക്കണം
8. അതിനുശേഷം ചകിരിച്ചോര്‍ ചേര്‍ക്കുക
9. 40 ദിവസങ്ങള്‍ ഇങ്ങനെ വെച്ചാല്‍ ചെറിയ തൈകളായി വളരും
10. കൂടുതല്‍ വെള്ളം ഒഴിക്കരുത്
11. 3 മാസങ്ങള്‍ക്ക് ശേഷം ഈ ചെടി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ നടാം

ചെടിയില്‍ നിന്ന് തന്നെ വളര്‍ത്തുമ്പോള്‍

1. നഴ്‌സറിയില്‍ ബദാം ചെടികള്‍ ലഭിക്കുന്നത് ജൂലെ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ്  .
2. മൂന്നാമത്തെ വര്‍ഷം മുതല്‍ ബദാം പഴങ്ങള്‍ ഉണ്ടായിത്തുടങ്ങും
3. ജനുവരി മാസം ആകുമ്പോഴേക്കും മനോഹരമായ പിങ്ക് പൂക്കള്‍ ഉണ്ടാകുന്നത് കാണാം
4. മാര്‍ച്ച് മാസമാകുമ്പോള്‍ പഴങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുകയും ജൂലായ് മാസത്തില്‍ പാകമാകുകയും ചെയ്യും.
5. പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങിയാല്‍ പിന്നെ നനയ്ക്കുന്നത് നിര്‍ത്തണം

എന്തൊക്കെ വളങ്ങള്‍ നല്‍കണം?

2 ശതമാനം നൈട്രജനും 1.2 ശതമാനം പൊട്ടാസ്യവും 2.2 ശതമാനം കാല്‍സ്യവും 0.3 ശതമാനം മഗ്നീഷ്യവും ബദാം ചെടികള്‍ക്ക് ആവശ്യമാണ്.

150 ഗ്രാം നൈട്രജന്‍ രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും നല്‍കണം.

പൂര്‍ണവളര്‍ച്ചയെത്തിയ ബദാം ചെടികള്‍ക്ക് 3.6 മുതല്‍ 5.4 കി.ഗ്രാം വരെ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും നല്‍കണം. ഫെബ്രുവരി മാസത്തിലും അതിനുശേഷം മെയ് മുതല്‍ ജൂണ്‍ വരെയുമാണ് വളം നല്‍കേണ്ടത്.

രണ്ടാമത്തെ ഘട്ടത്തില്‍ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് എന്‍.പി.കെ മിശ്രിതം നല്‍കണം. അതുപോലെ വെള്ളത്തില്‍ ലയിപ്പിക്കുന്ന രീതിയില്‍ എന്‍-പി-കെ 15-15-15 നല്‍കണം. ഏപ്രില്‍-മെയ്് മാസത്തിലാണ് ഇത് നല്‍കേണ്ടത്.

മൂന്നാമത്തെ ഘട്ടത്തില്‍ എന്‍-പി-കെ-20-20-20 നല്‍കണം. പൂവിതളുകള്‍ കൊഴിയുമ്പോഴും പിന്നീട് 10 ദിവസത്തെ ഇടവേള നല്‍കിക്കൊണ്ട് രണ്ടു പ്രാവശ്യവുമാണ് ഇത് നല്‍കേണ്ടത്.

click me!