ഇലകള്‍ മഞ്ഞനിറമാകുകയോ ചെടിയില്‍ നിന്ന് വീണുപോകുകയോ ചെയ്‍താല്‍ കൂടുതല്‍ വെള്ളമോ സൂര്യപ്രകാശമോ ആവശ്യമുണ്ടെന്ന് മനസിലാക്കാം. ഇലകളോ ഇലകളുടെ അരികുകളോ ബ്രൗണ്‍ നിറമായാലും കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നിന്ന് മാറ്റി വെയ്ക്കണം.
ഒരു പൂച്ചെടിയെപ്പോലെ നിങ്ങളുടെ മുറിയെ ആകര്‍ഷകമാക്കുന്ന മറ്റൊരു വസ്‍തുവില്ല. ലിപ്‌സ്റ്റിക്കിന്റെ ട്യൂബിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മറൂണ്‍ നിറത്തിലുള്ള മനോഹരമായ പൂക്കളുണ്ടാകുന്ന ലിപ്സ്റ്റിക് ചെടി വളര്‍ത്തുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.നല്ല വായുസഞ്ചാരവും വളക്കൂറുള്ളതുമായ മണ്ണില്‍ ഈ ചെടി തഴച്ചു വളരും. വെള്ളം കൂടുതല്‍ ഒഴിച്ചാല്‍ വേര് ചീയല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. കുമിള്‍ രോഗം ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.
നല്ല സൂര്യപ്രകാശമില്ലെങ്കില്‍ പൂവ് വിരിയാന്‍ പ്രയാസമാണ്. അതുപോലെ പൂര്‍ണമായും തണലത്തോ അമിതമായി വെയില്‍ കിട്ടുന്ന സ്ഥലത്തോ ചെടി വളര്‍ത്തരുത്. ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും വെയില്‍ കിട്ടിയാല്‍ മതി. അന്തരീക്ഷത്തിലെയും മണ്ണിലെയും താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുന്നതാണ് നല്ലത്. തൂങ്ങി നില്‍ക്കുന്ന തരത്തിലുള്ള പാത്രങ്ങളാണ് ഈ ചെടി വളര്‍ത്താന്‍ അനുയോജ്യം. മുകളിലേക്ക് കയറിപ്പോകുന്ന തരത്തിലുള്ളതുമായ ഇനങ്ങള്‍ ഈ ചെടിയിലുണ്ട്.
undefined
ഇലകള്‍ മഞ്ഞനിറമാകുകയോ ചെടിയില്‍ നിന്ന് വീണുപോകുകയോ ചെയ്‍താല്‍ കൂടുതല്‍ വെള്ളമോ സൂര്യപ്രകാശമോ ആവശ്യമുണ്ടെന്ന് മനസിലാക്കാം. ഇലകളോ ഇലകളുടെ അരികുകളോ ബ്രൗണ്‍ നിറമായാലും കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നിന്ന് മാറ്റി വെയ്ക്കണം. അതുപോലെ ചിലന്തിവല പോലയുള്ള ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കുമിളനാശിനി ഉപയോഗിക്കണം. വേപ്പെണ്ണ എമള്‍ഷന്‍ പോലുള്ള ജൈവകീടനാശിനികളും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
തണ്ട് മുറിച്ച് നട്ട് വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ്. നാല് ഇഞ്ച് നീളമുള്ള പൂക്കളോ പൂമൊട്ടുകളോ ഇല്ലാത്ത തണ്ട് മുറിച്ചെടുക്കണം. വേര് പിടിപ്പിക്കാനുള്ള ഹോര്‍മോണില്‍ മുക്കിവെച്ച ശേഷം ഈര്‍പ്പമുള്ള മണ്ണിലേക്ക് നടണം. വേര് പിടിക്കുന്നതു വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാപ്പിക്കാതിരിക്കണം.ഏകദേശം നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ വേര് വളരാന്‍ സാധ്യതയുണ്ട്. വേരുകള്‍ക്ക് ശക്തി ലഭിക്കുന്നതുവരെ കുറച്ച് ആഴ്ചകള്‍ കൂടി അതുപോലെ തന്നെ നിലനിര്‍ത്തിയശേഷം ചെടിച്ചട്ടിയിലേക്ക് മാറ്റിനടാം.
പ്രൂണിങ്ങ് ആവശ്യമില്ലാത്ത ചെടിയാണിത്. എന്നിരുന്നാലും കേടുവന്ന തണ്ടുകള്‍ നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. പൂക്കളുണ്ടായ ശേഷം ഇതുപോലെ പ്രൂണിങ്ങ് നടത്തിയാല്‍ പുഷ്‍പിക്കുന്ന തണ്ടുകള്‍ക്ക് കേടുപാടുകള്‍ വരില്ല. വര്‍ഷം മുഴുവനും പൂക്കള്‍ ലഭിക്കുന്ന തരത്തിലുള്ള ചെടിയാണിത്.