അമിതമായി നനച്ചാല്‍ തണ്ടുകളും വേരുകളും ചീഞ്ഞുപോകാം. ഡ്രസീനയുടെ ഇലകളെ സാധാരണയായി ബാധിക്കുന്നത് ഫ്യൂസേറിയം ലീഫ് സ്‌പോട്ട് ആണ്. ഡ്രസീന വളരാന്‍ ഇഷ്ടപ്പെടുന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് ഈ ഫംഗസും വളരുന്നത്.
ഡ്രസീനയിലെ വിവിധ ഇനങ്ങള്‍ നമ്മള്‍ വീട്ടിനുള്ളിലും പുറത്തും വളര്‍ത്താറുണ്ട്. ഡ്രസീന മാര്‍ജിനേറ്റ, ഡ്രസീന മസന്‍ജിയാന, ഡ്രസീന ട്രൈ കളര്‍, ഡ്രസീന അര്‍വോറെ, ഡ്രസീന റിഫ്‌ളെക്‌സ, ഡ്രസീന കോംപാക്റ്റ എന്നിവയെല്ലാം ആവശ്യത്തിന് വെളിച്ചവും ഈര്‍പ്പവും ഇഷ്ടപ്പെടുന്ന ഇനങ്ങളാണ്. ചില പ്രതികൂല സാഹചര്യങ്ങളില്‍ ഇലകള്‍ മഞ്ഞയോ ബ്രൗണ്‍ നിറമോ ആകാനുള്ള സാധ്യതയുണ്ട്.
ചെടി പൂര്‍ണവളര്‍ച്ചയെത്തുന്നതിനനുസരിച്ച് സ്വാഭാവികമായി ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിഞ്ഞുപോകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ചെടിക്ക് വളര്‍ച്ചയുണ്ടാകുമ്പോള്‍ താഴെയുള്ള ഇലകള്‍ കൊഴിഞ്ഞുപോകും. ഇങ്ങനെ ചെടിക്ക് പ്രായമാകുന്തോറും താഴെയുള്ള ഇലകള്‍ പറിച്ചുകളയുന്നതാണ് നല്ലത്. പുതിയ വളര്‍ച്ചയുണ്ടാകുന്നത് ചെടിയുടെ മുകള്‍ഭാഗത്ത് നിന്നാണ്.
undefined
ഡ്രസീനയുടെ ഇലകളെ ദോഷകരമായി ബാധിക്കുന്ന മറ്റൊരു കാര്യമാണ് വരണ്ട അന്തരീക്ഷം. വായുവില്‍ ഈര്‍പ്പം തീരെയില്ലെങ്കില്‍ ഇലകളുടെ അഗ്രഭാഗം ബ്രൗണ്‍നിറമാകും. ചെടി വെക്കുന്ന ട്രേയില്‍ പെബിള്‍സ് ഇട്ട് വെള്ളംനിറച്ച് അതിന് മുകളില്‍ വെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. പാത്രത്തിന്റെ അടിഭാഗം വെള്ളത്തില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം ബാഷ്പീകരിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ചെടിയുടെ ചുറ്റിലുമുള്ള ആര്‍ദ്രത നിലനില്‍ക്കും.
പെട്ടെന്നുള്ള താപനിലയിലുള്ള മാറ്റം ഇഷ്ടപ്പെടാത്ത ചെടിയാണ് ഡ്രസീന. നല്ല തണുപ്പത്ത് ചെടി വളര്‍ത്തിയാലും ഇലകള്‍ മഞ്ഞനിറമാകും. 70 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 80 ഡിഗ്രി സെല്‍ഷ്യസ് ഫാറന്‍ഹീറ്റ് വരെയുള്ള താപനിലയിലാണ് ഡ്രസീന നന്നായി വളരുന്നത്.
വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ വേനല്‍ക്കാലത്ത് തുറന്നിട്ട ജനലിനരികില്‍ നന്നായി വളരുമെങ്കിലും തണുപ്പുകാലത്ത് രാത്രികാലത്ത് ജനലുകള്‍ അടയ്ക്കുകയോ ചെടിയെ ചൂട് കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കുകയോ വേണം.
അമിതമായി നനയ്ക്കുകയും തണുപ്പുള്ള കാലാവസ്ഥയും കൂടിയാകുമ്പോള്‍ ബാക്റ്റീരിയ, ഫംഗസ് മൂലമുള്ള അസുഖങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകാരണവും ഇലകളുടെ അഗ്രഭാഗം ബ്രൗണോ മഞ്ഞയോ ആയി മാറാം. ഇലപ്പുള്ളി രോഗമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അസുഖം ബാധിച്ച ഇലകളുള്ള തണ്ടുകള്‍ മുറിച്ചുമാറ്റാം.
അമിതമായി നനച്ചാല്‍ തണ്ടുകളും വേരുകളും ചീഞ്ഞുപോകാം. ഡ്രസീനയുടെ ഇലകളെ സാധാരണയായി ബാധിക്കുന്നത് ഫ്യൂസേറിയം ലീഫ് സ്‌പോട്ട് ആണ്. ഡ്രസീന വളരാന്‍ ഇഷ്ടപ്പെടുന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് ഈ ഫംഗസും വളരുന്നത്.
ഫ്യൂസേറിയം ലീഫ് സ്‌പോട്ട് ബാധിച്ചാല്‍ ചെടിയെ മറ്റുള്ള ചെടികളില്‍ നിന്ന് മാറ്റണം. പാത്രത്തില്‍ നിന്ന് ചെടിയെ മാറ്റണം. വേരുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് കുടഞ്ഞുകളയണം. അസുഖം ബാധിച്ച ഇലകളും തണ്ടും വേരുകളും മുറിച്ചുകളയണം. ചെടിയില്‍ കുമിള്‍നാശിനി തളിച്ചശേഷം വൃത്തിയുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റിനടണം.
ഡ്രസീനയ്ക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ ഇലകള്‍ ചുരുണ്ട് പോകാനും സാധ്യതയുണ്ട്. പൈപ്പ് വെള്ളത്തിലെ ഫ്‌ളൂറൈഡുകളും ക്ലോറിനും ചെടിയുടെ ഇലകളിലെ മഞ്ഞളിപ്പിന് കാരണമാകാം. മഴവെള്ളവും ഡിസ്റ്റില്‍ഡ് വാട്ടറും ബോട്ടിലില്‍ കിട്ടുന്ന വെള്ളവും ചെടിക്ക് ഒഴിച്ചുകൊടുക്കാന്‍ ഉപയോഗപ്പെടുത്താം. പൈപ്പ് വെള്ളം മാത്രമേ കിട്ടാന്‍ വഴിയുള്ളുവെങ്കില്‍ രണ്ടു ദിവസം ബക്കറ്റില്‍ പിടിച്ച് വെച്ച വെള്ളം ഉപയോഗിക്കാം. ഫ്‌ളൂറൈഡിന്റെ അംശം ചെടിയെ ഹാനികരമായി ബാധിക്കും.
അതുപോലെ സൂപ്പര്‍ഫോസ്‌ഫേറ്റ് അടങ്ങിയ വളങ്ങള്‍ ഉപയോഗിച്ചാലും ഇലകള്‍ മഞ്ഞയാകും. പെര്‍ലൈറ്റ് അടങ്ങിയ പോട്ടിങ്ങ് മിശ്രിതത്തില്‍ ഡ്രസീന വളര്‍ത്തരുത്.