വഴുതന സാധാരണയായി കാറ്റ് വഴി പരാഗണം നടക്കുന്ന ചെടിയാണ്. അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടെങ്കിലും അമിതമായ ചൂടുണ്ടെങ്കിലും പരാഗണം നടക്കാന്‍ പ്രതിസന്ധി നേരിടും.
വഴുതന വളര്‍ത്തുന്നവര്‍ നിരാശപ്പെടുന്നത് പൂക്കള്‍ കൊഴിഞ്ഞുപോകുമ്പോഴാണ്. ധാരാളം പൂക്കളുണ്ടാകുമെങ്കിലും കായകളാകുന്നതിന് മുമ്പേ കൊഴിഞ്ഞുപോകുന്നത് അല്‍പം വിഷമമുള്ള കാര്യമല്ലേ. തക്കാളിയെ ബാധിക്കുന്ന മിക്കവാറും എല്ലാ കീടങ്ങളും അതേ കുടുംബക്കാരനായ വഴുതനയെയും ആക്രമിക്കാം. പൂക്കള്‍ കൊഴിഞ്ഞുപോകാതെ ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിന്നുതന്നെ പോഷകഗുണമുള്ള വഴുതന പറിച്ചെടുക്കാം.
വെള്ളം ആവശ്യത്തിന് ലഭിക്കാതെ വരുമ്പോഴാണ് പൂക്കള്‍ സാധാരണയായി ഉണങ്ങിക്കൊഴിയുന്നത്. ആഴത്തില്‍ വെള്ളമെത്തുന്ന രീതിയില്‍ നനച്ചാലേ വേരുകളും നന്നായി വളരുകയുള്ളു. ആഴത്തില്‍ വേരോടുമ്പോള്‍ വെള്ളം ലഭിക്കാത്ത പ്രശ്‌നവും ഒഴിവാക്കാം. വെള്ളം അല്‍പം കുറഞ്ഞാലും മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളിലൂടെ വെള്ളം കണ്ടെത്തി ആഗിരണം ചെയ്യാനുള്ള കഴിവുണ്ടാകും.
undefined
വഴുതന സാധാരണയായി കാറ്റ് വഴി പരാഗണം നടക്കുന്ന ചെടിയാണ്. അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടെങ്കിലും അമിതമായ ചൂടുണ്ടെങ്കിലും പരാഗണം നടക്കാന്‍ പ്രതിസന്ധി നേരിടും. ഈര്‍പ്പം കൂടുമ്പോള്‍ പൂക്കള്‍ ഒട്ടിപ്പിടിച്ച പോലെ കാണപ്പെടുകയും പരാഗം പെണ്‍പൂവിലെ അണ്ഡകോശത്തിലേക്ക് പതിക്കാതിരിക്കുകയും ചെയ്യാം. അതേസമയം അമിതമായ ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ അതോടൊപ്പം കായകളും കൂടി താങ്ങാന്‍ കഴിയാത്തതുകൊണ്ട് ചെടി സ്വയം പൂക്കളുണ്ടാകുന്നത് ഒഴിവാക്കും.
പരാഗണം നടക്കാതെ പൂക്കള്‍ കൊഴിഞ്ഞുപോകുന്നതായി സംശയിക്കുമ്പോള്‍ കൈകള്‍ കൊണ്ട് പരാഗണം നടത്താം. പൂക്കള്‍ വിടരുന്ന കാലത്ത് ചെറുതായി കൈകള്‍ കൊണ്ട് തട്ടിക്കൊടുത്താല്‍ പരാഗരേണുക്കള്‍ പെണ്‍പൂവിലേക്ക് പതിപ്പിക്കാം. അല്ലെങ്കില്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് ആണ്‍പൂവില്‍ നിന്നും പരാഗം ശേഖരിച്ച് പൂക്കള്‍ക്ക് ചുറ്റിലും ചലിപ്പിക്കാവുന്നതാണ്. രാവിലെ ആറ് മണിക്കും പതിനൊന്ന് മണിക്കുമിടയിലാണ് ഇങ്ങനെ പരാഗണം നടത്താന്‍ ഉത്തമം.