നാടൻ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. കർഷകർ പറയുന്നത് വിളകളിൽ ഇത് ഉപയോഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്സ് ചെയ്ത് സ്പ്രേ പമ്പ് ഉപയോഗിച്ച് വിളകളിൽ തളിക്കുകയാണ് കർഷകർ ചെയ്യുന്നത്.
കർഷകർ തങ്ങളുടെ വിള വർധിപ്പിക്കുന്നതിന് വേണ്ടി പണ്ട് പണ്ടേ പലവിധത്തിലുള്ള മാർഗങ്ങളും പ്രയോഗിക്കാറുണ്ട്. പരമ്പരാഗത മാർഗങ്ങളാണ് നേരത്തെ പ്രയോഗിച്ചിരുന്നത് എങ്കിൽ പിന്നീട് അത് ചുവടുമാറിയിട്ടുമുണ്ട്, രാസവളങ്ങളും മറ്റും പ്രയോഗത്തിൽ വന്നു. എന്നാൽ, മധ്യപ്രദേശിലെ കർഷകർ വളരെ വിചിത്രമായ ഒരു മാർഗമാണ് ഇപ്പോൾ വിളകൾ കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്നതത്രെ. അത് എന്താണ് എന്നല്ലേ? നാടൻ മദ്യം.
വേനൽച്ചൂടിൽ വിളകളുടെ ഉൽപ്പാദനം ഇരട്ടിയാക്കാൻ നർമ്മദാപുരത്തെ കർഷകരാണ് നാടൻ മദ്യം ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പയർ വർഗങ്ങളിൽ നാടൻ ചാരായം തളിക്കുന്നതിലൂടെ വിളവ് രണ്ടിരട്ടി വരെ വർധിക്കുമെന്നും കർഷകർ അവകാശപ്പെടുന്നു. വിളകളുടെ അളവ് മാത്രമല്ല ഗുണവും വർധിപ്പിക്കാൻ ഈ നാടൻ മദ്യ പ്രയോഗത്തിലൂടെ സാധിക്കും എന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്.
undefined
നാടൻ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. കർഷകർ പറയുന്നത് വിളകളിൽ ഇത് ഉപയോഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്സ് ചെയ്ത് സ്പ്രേ പമ്പ് ഉപയോഗിച്ച് വിളകളിൽ തളിക്കുകയാണ് കർഷകർ ചെയ്യുന്നത്. ഇങ്ങനെ മദ്യം തളിക്കുന്നത് കൊണ്ട് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്നാൽ, അതിന്റെ മണം സഹിക്കാനാവാതെ വന്നിട്ടുണ്ട് എന്നും കർഷകർ പറയുന്നു. ഒരു ഏക്കർ ഭൂമിക്ക് 500 ml മദ്യം മതിയത്രെ.
വിളകൾ കൂടുന്നു എന്നതിനൊപ്പം തന്നെ സാമ്പത്തികമായി നോക്കുമ്പോഴും ഈ നാടൻ മദ്യത്തിന്റെ പ്രയോഗം വളരെ ലാഭകരമാണ് എന്നാണ് കർഷകർ പറയുന്നത്. അതേ സമയം നർമ്മദാപുരത്തെ കർഷകർക്ക് പുറമേ ഇപ്പോൾ സമീപപ്രദേശങ്ങളിലെ കർഷകരും ഈ പുതിയ വിദ്യ പ്രയോഗിച്ച് തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.