എന്തിനാണ് പ്രത്യേകം കൃഷിഭൂമി? 190 -ലധികം പച്ചക്കറികൾ ടെറസിൽ വളർത്തി ദർശ

By Web Team  |  First Published Aug 28, 2021, 4:30 PM IST

പച്ചക്കറികളില്‍ 65 തരം തക്കാളികളുണ്ട്. വിവിധ തരം വെണ്ടയ്ക്ക, വഴുതനങ്ങ ഇവയെല്ലാമുണ്ട്. അതുപോലെ തന്നെ ബീന്‍സ്, വാഴ, കാരറ്റ്, മുളക്, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയും ഇവിടെ ടെറസില്‍ വളരുന്നു. 


തെലങ്കാനയിലെ ഉൽപാറ ഗ്രാമത്തിൽ നിന്ന് ഹൈദരാബാദിലേക്ക് മാറി ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ദർശ സായി ലീലയ്ക്ക് തൈറോയ്ഡ് രോഗം കണ്ടെത്തിയത്. അതോടെ അവരോട് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഡോക്ടർമാർ നിര്‍ദേശിച്ചു. ഒപ്പം ദോഷകരമായ കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

അതാണ് തന്‍റെ കണ്ണ് തുറപ്പിച്ചത് എന്ന് അവര്‍ പറയുന്നു. കീടനാശിനികളടങ്ങിയ ഭക്ഷണം നമ്മുടെ കുട്ടികളുടേയും വരും തലമുറയുടേയും എല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെയാണ് ദര്‍ശ വീട്ടില്‍ തന്നെ വിഷമില്ലാത്ത പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിക്കുന്നത്. പൂക്കളും ചെടികളുമെല്ലാം നട്ടുവളര്‍ത്താന്‍ നേരത്തെ തന്നെ ഇഷ്ടപ്പെട്ടിരുന്നു ദര്‍ശ. എന്നാല്‍, ടെറസില്‍ ജൈവകൃഷി നടത്തുന്നതിലൂടെ നഗരപ്രദേശങ്ങളിൽ കൃഷി വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള തെലങ്കാന സർക്കാരിന്റെ ഒരു പരസ്യം കണ്ടതോടെയാണ് ജൈവകൃഷിയിലേക്ക് മാറാനുള്ള പ്രചോദനം വർദ്ധിച്ചതെന്നും ഈ 45 -കാരി പറയുന്നു. 

Latest Videos

undefined

2013 -ൽ ഇലക്കറികൾ വളർത്തുന്നതിലൂടെയാണ് അവര്‍ കൃഷിയിലേക്കുള്ള യാത്ര ആരംഭിച്ചത്. യൂട്യൂബ് വീഡിയോകൾ കാണുകയും മാസികകൾ വായിക്കുകയും ടെറസ് ഗാർഡനിംഗിനെക്കുറിച്ചുള്ള ഒന്നിലധികം വർക്ക് ഷോപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്തു അങ്ങനെ അവര്‍. 

ഇന്ന്, അവര്‍ 2000 ചതുരശ്ര അടി വരുന്ന ടെറസില്‍ 800 -ലധികം പാത്രങ്ങളിലായി 190 -ലധികം പച്ചക്കറികൾ വളർത്തുന്നു. യുഎസ്എ, തുർക്കി, ചൈന, എത്യോപ്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നാണ് ഈ ഇനങ്ങൾ വരുന്നത്. ജൈവ പച്ചക്കറികൾ വളർത്തുന്നതിലുള്ള അറിവ് പങ്കിടുന്നതിനായി 2020 -ൽ ആരംഭിച്ച യൂട്യൂബ് ചാനലായ സായ്ലീല വ്ളോഗ്സിന് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. 

പച്ചക്കറികളില്‍ 65 തരം തക്കാളികളുണ്ട്. വിവിധ തരം വെണ്ടയ്ക്ക, വഴുതനങ്ങ ഇവയെല്ലാമുണ്ട്. അതുപോലെ തന്നെ ബീന്‍സ്, വാഴ, കാരറ്റ്, മുളക്, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയും ഇവിടെ ടെറസില്‍ വളരുന്നു. ''യുഎസ്എ, തുർക്കി, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള തക്കാളി ഇനങ്ങൾ ഞാൻ വളർത്തുന്നു. വഴുതനങ്ങ എത്യോപ്യ, ഇറ്റലി, മെക്സിക്കോ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. അതേസമയം പച്ചക്കറികളിൽ ഭൂരിഭാഗവും കേരളം, യുഎസ്എ, ഇന്ത്യ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു പൈതൃക ഇനമാണ്” അവർ വിശദീകരിക്കുന്നു. 

ഉൽപന്നത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി മാറ്റിവെക്കുന്നു, ബാക്കി അയൽവാസികള്‍ക്ക് നല്‍കുന്നു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ വിത്തുകളും വിതരണം ചെയ്യുന്നു.

ഓർഗാനിക് ഗാർഡനിംഗിൽ പുതുതായി പ്രവേശിക്കുന്നവരോട്, 30% ചകിരിച്ചോറ്, 30% ചാണകം, 40% മണ്ണ് എന്നിവയുടെ മിശ്രിതം ഉപയോഗിക്കാൻ ദർശ നിർദ്ദേശിക്കുന്നു. "ജൈവ കീടനാശിനികൾ ഓരോ 15 ദിവസത്തിലും തളിക്കണം, ചെടികൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം" അവർ പറയുന്നു.

ജൈവകൃഷി ആരോഗ്യകരമായ ഒരു ജീവിതം തെരഞ്ഞെടുക്കാനുള്ള വഴിയാണ് എന്നും ദർശ അഭിപ്രായപ്പെടുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ)
 

click me!